ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി
1990-ൽ ഇടുക്കി ജില്ലയിൽ തൊടുപുഴ സബ് ജില്ലയുടെ കീഴിൽ ഉടുമ്പന്നൂർപഞ്ചായത്തിലെ
6- ആം വാർഡിൽ നിലവിൽ വന്ന വിദ്യാലയമാണ് ജി എൽ പി എസ് മലയിഞ്ചി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ.പി സ്കൂൾ മലയിഞ്ചി | |
---|---|
വിലാസം | |
മലയിഞ്ചി G L P S MALAYINCHI , മലയിഞ്ചി പി.ഒ. , ഇടുക്കി ജില്ല 685595 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1990 |
വിവരങ്ങൾ | |
ഫോൺ | 9605406891 |
ഇമെയിൽ | malayinchiglps@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 29321 (സമേതം) |
യുഡൈസ് കോഡ് | 32090800206 |
വിക്കിഡാറ്റ | Q64615430 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉടുമ്പന്നൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 39 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ പി കെ |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് സോമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു അനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ 6-ആം വാർഡിൽ മലയിഞ്ചി ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്നുവശങ്ങളും വനങ്ങളാൽചുറ്റപ്പെട്ട പ്രസിദ്ധമായ കീഴാർകൂത്ത് വെള്ളച്ചാട്ടവും നിരവധി നീർച്ചാലുകളും ഈ പ്രദേശത്തിന്റെ ഭംഗിക്ക് മാറ്റുകൂട്ടുന്നു .
ആയിരത്തി തൊള്ളായിരത്തി എൺപതിൽ സ്കൂൾതുടങ്ങുന്നതിനുള്ള
പ്രവർത്തനങ്ങൾ ആരംഭിച്ചു.1986- ഇൽ 48 കുട്ടികളുമായി 2ക്ലാസ്റൂമുള്ള ഓലകെട്ടിടത്തിൽ ശ്രീമതി ഉഷാകുമാരി കെ കെ, ശ്രീമതി മോളി നടുപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രൈവറ്റ് ആയി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ കുട്ടികൾ 5കിലോമീറ്റർ അകലെയുള്ള ഗവർണ്മെന്റ് ഹൈസ്കൂൾ പെരിങ്ങാശ്ശേരിയിലാണ് പരീക്ഷ എഴുതിയിരുന്നത്. 1990 -ൽ സ്കൂളിന് അംഗീകാരംകിട്ടി. നല്ലവരായ നാട്ടുകാരായ ശ്രീ പ്രഭാകരൻ ഇലവുംതടത്തിൽ സ്കൂൾ പണിയുന്നതിനാവശ്യമായ മുഴുവൻ തടിയും നൽകി. ശ്രീ എം ജി കൃഷ്ണൻ ,പൈമ്പിള്ളിൽ ജോസ് ,ജെയിംസ് പാതൊഴത്ത്,ഞ്ഞൂഞ്ഞു ഒരപ്പാൻഞ്ചിറയിൽ ,കൃഷ്ണൻകുട്ടി മൂലമ്പുഴയിൽ ,ടി കെ രവീന്ദ്രൻ മൂലമ്പുഴയിൽ ,ജോസഫ് ഞവരക്കാട്ടു എന്നിവർ സ്കൂൾ നി൪മാണത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചവരാണ്.
1994 ആയപ്പോഴേക്കും നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഇന്നുകാണുന്ന 2 കെട്ടിടങ്ങൾ ഉണ്ടായി.
ഭൗതികസൗകര്യങ്ങൾ
- രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉണ്ട് .കൂടാതെ കംപ്യൂട്ടർറൂമും 1000 ത്തോളം പുസ്തകങ്ങളുള്ള വായനാമുറിയും ഉണ്ട്.സ്കൂളിൽ ശുദ്ധമായ കിണർവെള്ളവും രണ്ടുമുറികളുള്ള പാചകപ്പുരയുമുണ്ട്.
- ഒരു ഓപ്പൺ സ്റ്റേജും,ജൈവവൈവിധ്യ ഉദ്യാനവും,മീൻകുളവും,മനോഹരമായ ഏറുമാടവും,ഇലഞ്ഞിമരത്തണലിൽ വിശ്രമബെഞ്ചുകളുമടങ്ങുന്ന സ്കൂൾ മുറ്റം.കുട്ടികൾക്ക് കളിസ്ഥലം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുന്നു.കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാഹനസൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29321
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ