സഹായം Reading Problems? Click here


കടന്നപ്പള്ളി യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കടന്നപ്പള്ളി യു പി സ്ക്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1939
സ്കൂൾ കോഡ് 13566
സ്ഥലം കടന്നപ്പള്ളി
സ്കൂൾ വിലാസം കടന്നപ്പള്ളി.യു.പി.എസ്,(പി.ഒ)കടന്നപ്പള്ളി,കണ്ണൂർ(ജില്ല)
പിൻ കോഡ് 670504
സ്കൂൾ ഫോൺ 04972800873
സ്കൂൾ ഇമെയിൽ kupsmadayi@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല മാടായി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം,എയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 209
പെൺ കുട്ടികളുടെ എണ്ണം 187
വിദ്യാർത്ഥികളുടെ എണ്ണം 396
അദ്ധ്യാപകരുടെ എണ്ണം 17
പ്രധാന അദ്ധ്യാപകൻ കെ.കെ.സുരേഷ്
പി.ടി.ഏ. പ്രസിഡണ്ട് ഐ.വി.പവിത്രൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
19/ 06/ 2019 ന് 13566
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

      • പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***
      • ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം. 1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.***
      • കലാ-കായിക-പഠന പാഠേൃതര രംഗങ്ങളിൽ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളിൽ ശ്രദ്ദേയമായ നേട്ടങ്ങൾ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻറെയും ആത്മാർത്ഥമായ ഇടപെടൽ എന്നിവയിലൂടെ ഇന്നും കണ്ണൂർ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാൻ കഴിയുന്നു.***
      • കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂർ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ നിന്നുംകുട്ടികൾ നമ്മുടെ വിദ്യാലയത്തിൽ എത്തിച്ചേരാറുണ്ട്.ലോവർ പ്രൈമറി വിഭാഗത്തിൽ വിദ്യാലയത്തിൻറെ 2 കിലോമീറ്റർ പരിധിക്കകത്ത് നിന്ന് മാത്രമാണ് കുട്ടികൾ എത്തിച്ചേരുന്നത്.എന്നാൽ അഞ്ചാം തരത്തിലേക്ക് വേങ്ങയിൽ കാനായി .എൽ.പി. സ്കൂൾ,അറത്തിൽ.വി.എം.എൽ.പി സ്കൂൾ,വിളയാംങ്കോട് സെൻറ് മേരീസ്.എൽ.പി സ്കൂൾ,ചെറുവിച്ചേരി എൽ.പി. സ്കൂൾ,തെക്കേക്കര ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച കുട്ടികൾ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ്‌ എൽ .പി സ്കൂളിൽ നിന്ന് അഞ്ചാതരം പൂർത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കുംഅനുയോജ്യമായ രീതിയിൽഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാർത്ഥ മായ ശ്രമം തുടരുകയാണ്.***

ഭൗതികസൗകര്യങ്ങൾ

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകൾ*
  • 9.വിശാലമായ ഓഫീസ് മുറി*
  • 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയൻസ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
  • 8. ബാലസഭ*
  • 9.ഫോക്ലോർക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉർദു ക്ലബ്‌*

മാനേജ്‌മെന്റ്

    .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
    . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
    . മാനേജർ        :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*

മുൻസാരഥികൾ

  • 1. പാച്ചമംഗലം നാരായണൻ നമ്പൂതിരി.*
  • 2. ഇ.പി.രാഘവൻ നമ്പ്യാർ.*
  • 3 .സി.സി.ശിവശങ്കരൻ നമ്പ്യാർ.*
  • 4. കെ.സി.നാരായണൻ നമ്പ്യാർ.*
  • 5. എ.ദാമോദരൻ നമ്പ്യാർ.*
  • 6. ഇ.എൻ.പത്മനാഭൻ.*
  • 7. ഇ.കെ.ബാലകൃഷ്ണൻ.*

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==***under processing***

==വഴികാട്ടി==

Loading map...



                   * വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ *
      . കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.*
      . കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....*
      . പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം...*


"https://schoolwiki.in/index.php?title=കടന്നപ്പള്ളി_യു_പി_സ്ക്കൂൾ&oldid=634778" എന്ന താളിൽനിന്നു ശേഖരിച്ചത്