എ.എം.എൽ.പി.എസ്. കാമ്പ്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
എംബ്ലം
എ.എം.എൽ.പി.എസ്. കാമ്പ്രം | |
---|---|
എംബ്ലം | |
![]() | |
വിലാസം | |
കാമ്പുറം AMLP SCHOOL KAMBURAM , ആലിപ്പറമ്പ പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഇമെയിൽ | amlpschoolkambura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18743 (സമേതം) |
യുഡൈസ് കോഡ് | 32050500209 |
വിക്കിഡാറ്റ | Q64564481 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലിപ്പറമ്പപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 111 |
ആകെ വിദ്യാർത്ഥികൾ | 228 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയന്തി കെ |
പി.ടി.എ. പ്രസിഡണ്ട് | പി എംഎസ് തങ്ങൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ കെ |
അവസാനം തിരുത്തിയത് | |
23-01-2025 | 18743 |
പ്രോജക്ടുകൾ |
---|
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം ആലിപ്പറമ്പ് ഭാഗവും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിന്റെ കുറച്ച് ഭാഗവും ഉൾക്കൊള്ളുന്ന മേഖലയിൽ 1931 മെയ് മാസത്തിൽ മണ്ണിങ്ങൽ നാരായണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഇ സ്ഥാപനം ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകരായിരുന്നു അന്തരിച്ച ശ്രീമാൻ ഏച്ചുപണിക്കരും, കെ.കുട്ടി കുഷ്ണഗുപ്തനും. ചുണ്ടയിൽ പ്രഭാകരൻ മാസ്റ്റർ, ടി.കെ.ജയഗോപാലൻ മാസ്റ്റർ, പി.പി.വിജയകുമാരൻ മാസ്റ്റർ, ശ്രീമതി. രുഗ്മിണി എന്നിവർ ഇവിടെ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചവരാണ്.ശ്രീ.നാരായണൻകുട്ടി അവർകളാണ് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത്. ശ്രീമതി. കുഞ്ഞി മാളു അമ്മ, ശാരദഅമ്മ,,മാധവികുട്ടിഅമ്മ, കെ.എം രാധ, സി.പി.ഹംസ, ശ്രീമതി.രമണി, കെ.രാമൻകുട്ടി എന്നിവർ ഇവിടെ നിന്നും വിരമിച്ചവരാണ്. കൂടുതൽ
സൗകര്യങ്ങൾ
== ഭൗതികസൗകര്യങ്ങൾ ==gjfjfjgjg


== ചുറ്റ്മതിൽ ==

== ശൗചാലയം ==

ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വേറെ വേറെ ശൗചാലയം വിദ്യാലയത്തിലുണ്ട്. ശൗചാലയത്തിൽ വെള്ളം ലഭിക്കുന്നതിനായി പൈപ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. == ജലനിധി ==

അക്ഷരമുന്നേറ്റം
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.

== കുട്ടികൾക്കുളളപാ൪ക്ക്== കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.
കഞ്ഞിപ്പുര
വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.
== പൂന്തോട്ടം ==

മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് പൂന്തോട്ടം പരിപാലിക്കുന്നു.
സ്കൂൾബസ്സ്
കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് വിദ്യാലയത്തിന് സ്വന്തമായി ഒരു സ്ക്കൂൾ ബസ്സുണ്ട്. കുട്ടികളുടെ സൗകര്യാർത്ഥം എല്ലാ ഭാഗത്തേക്കും ബസ് പോകുന്നുണ്ട്. ബസ്സിൽ കുട്ടികളെ ശ്രദ്ധിക്കുന്നതിനായി അധ്യാപകർ പോകാറുണ്ട്.
വൈദൄുതീകരിച്ചക്ളാസ്‍മുറികൾ
വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും കാറ്റും വെളിച്ചവും ഉറപ്പു വരുത്തിയിട്ടുണ്ട്.
എല്ലാക്ളാസിലും ഫാൻ
വേനൽക്കാലത്ത് ചൂട് കുറക്കാനായി എല്ലാ ക്ലാസ്സിലും ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
==TV ==

കളിഉപകരണങ്ങൾ
കുട്ടികൾക്ക് വിവിധ കളികളിൽ ഏർപ്പെടുന്നതിനായി വിവിധ കളി ഉപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. ഫുട്ബാൾ, ഷട്ടിൽ ബാറ്റ്സ്, വള്ളിച്ചാട്ടത്തിനുള്ള വള്ളികൾ, ചെസ്സ് ബോർഡ് തുടങ്ങിയ ക ളി യുപകരണങ്ങൾ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ കായിക ശേഷിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ ഇത്തരം കളികൾ പ്രയോജനപ്പെടുത്തുന്നു.
കിണ൪

വിദ്യാലയത്തിൽ വറ്റാത്ത കിണറുണ്ട്. കിണറിന് ആൾമറയും ,ഗ്രില്ലും ഇട്ട് സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. കിണറിന്റെയടുത്തു തന്നെ വെള്ളം ശേഖരിച്ചു വെക്കുന്നതിനുള്ള ടാങ്കുണ്ട്. പൈപ്പ് സൗകര്യവുമുണ്ട്.
== പച്ചക്കറിത്തോട്ടം ==

പച്ചക്കറിത്തോട്ടം: കുട്ടികളും അധ്യാപകരും ചേർന്നുണ്ടാക്കിയ നല്ല ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിലുണ്ട്.ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
കമ്പൄൂട്ടർലാബ്

കുട്ടികൾക്ക് കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ കമ്പ്യൂട്ടർ ലാബ് വിദ്യാലയത്തിലുണ്ട്. 1 മുതൽ 5 വരെ ക്ലാസ്സിലുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നുണ്ട്.
കഞ്ഞിപ്പുര
വിദ്യാലയത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കഞ്ഞിപ്പുരയുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നതിന് പ്രത്യേകം സ്റ്റോർ റൂമുണ്ട്.പാചകം ചെയ്യുന്നതിന് ആവശ്യമുള്ള പാത്രങ്ങളും, ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രങ്ങളും ഉണ്ട്. കൈ കഴുകുന്നതിന് പ്രത്യേകം സൗകര്യമുണ്ട്.
കഥ പറയും ചുവരുകൾ
കഥാചിത്രങ്ങൾകൊണ്ട് സമ്പന്നമാണ് സ്കൂളിൻറ ചുമരുകൾ. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകൾക്ക് അനുസൃതമായാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങൾ കുട്ടികളിൽ വിരിയിക്കുന്നു.ഭാവനയുടെ വളർച്ചക്കും ചിന്തയുടെ പോഷണത്തിനും സർഗാത്മകത ഉണരുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകൾ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകൾ ചിത്രസംമ്പുഷ്ടമാണ

== ലൈബ്രറി ==

ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിക്കുന്നു

| പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം]] ' പഞ്ചായത്ത് കലാമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം', ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം', അറബി കലാമേളയിൽ ഒന്നാം സ്ഥാനം , പ്രീ -പ്രൈമറി കലാമേളയിൽ ഒന്നാം സ്ഥാനം പഞ്ചായത്ത്കായിക മേളയിൽ മൂന്നാം സ്ഥാനം
== കലാകായിക പ്രവർത്തനങ്ങൾ ==

കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ പരിശീലനം

- നൃത്ത പരിശീലനം

- പിന്നോക്കംനിൽക്കുന്ന കുട്ടികൾക്കുള്ള അക്ഷരമുന്നേറ്റം
- നീന്തൽ പരിശീലനം.
- സൈക്കിളിംഗ്
- ടി.വി.പ്രദർശനം.
- വിവിധ തരം ക്വിസ് മത്സരങ്ങൾ
- ചോദ്യപ്പെട്ടി
- LS S ക്ലാസ്സുകൾ
- പത്രവായന
- അസംബ്ലിയിൽ പുസ്തക പരിചയം
- കബ്, ബുൾബുൾ പരിശീലനം
വിശാലമായ കളിസ്ഥലം
കുട്ടികളുടെ കായിക ശേഷി വർധിപ്പിക്കാനും, യഥേഷ്ടം കളിക്കാനും ഉതകുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായികപരിശീലനം നൽകി വരുന്നു.

പൂന്തോട്ട നിർമ്മാണം
മനോഹരമായ ഒരു പൂന്തോട്ടം വിദ്യാലയത്തിലുണ്ട്. പൂന്തോട്ടത്തിനു ചുറ്റും സിമന്റ് കട്ടകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ സൗന്ദര്യ വൽകരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട
ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റർ കൺവീനറായ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.ഒരു പാചക തൊഴിലാളി സേവനമനുഷ്ഠിക്കുന്നു.
പ്രീ-പ്രൈമറി ക്ലാസ്സുകൾ
സ്കൂൾ ബസ്സ്
മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. .ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട
വഴികാട്ടി
വഴികാട്ടി
പെരിൻതൽമണ്ണ-കരിങ്കല്ലത്താണി-ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം
ഒലവക്കോട് മണ്ണാർക്കാട് കരിങ്കല്ലത്താണി-ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം
ഷൊർണുർ പട്ടാമ്പി ചെർപ്പുള്ളശേരി തൂത ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം '
- ↑ മനോരമ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18743
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ