എ.എം.എൽ.പി.എസ്. കാമ്പ്രം/പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
- പിന്നോക്കംനിൽക്കുന്ന കുട്ടികൾക്കുള്ള അക്ഷരമുന്നേറ്റം
- നീന്തൽ പരിശീലനം.
- സൈക്കിളിംഗ്
- ടി.വി.പ്രദർശനം.
- വിവിധ തരം ക്വിസ് മത്സരങ്ങൾ
- ചോദ്യപ്പെട്ടി
- LS S ക്ലാസ്സുകൾ
- പത്രവായന
- അസംബ്ലിയിൽ പുസ്തക പരിചയം
- കബ്, ബുൾബുൾ പരിശീലനം
അക്ഷരമുന്നേറ്റം
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവധി ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അത്തരം കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നു.
കുട്ടികൾക്കുളളപാ൪ക്ക് ' കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രത്യേകം ഒരുക്കിയ പാർക്കുണ്ട്. ഒറ്റക്കിരുന്ന് ആടാനുള്ള ഊഞ്ഞാലും, ഒന്നിലധികം പേർക്ക് ഒന്നിച്ചാടാവുന്ന കറങ്ങുന്ന ഊഞ്ഞാലും, സീ സോയും പാർക്കിലുണ്ട്. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുണ്ട്.
കോവിഡ് കാലത്ത് ദിവസേനയുള്ള പ്രധാന വാർത്തകൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി അതാത് ദിവസത്തെ വാർത്തകൾ കുട്ടികൾ വായിക്കുന്നു. കുട്ടികളിൽ വായന ശീലവും പൊതു വിജ്ഞാനവും വാർത്താ വായനാശേഷിയും വളർത്താൻ ഇത് വഴി കഴിയുന്നു. സ്‌കൂളിലെ രണ്ടാം ക്ലാസ് മുതലുള്ള കുട്ടികൾ ഇതിൽ വാർത്താ വായിക്കുന്നുണ്ട്.