എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ
ഫ്ലെയിംസ്
സ്കൂളിലെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കൊണ്ട് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ തൊട്ടുണർത്തി പഠനത്തോടൊപ്പം കൂടുതൽ മികവിലേക്ക് ഉയരുന്നതിനുള്ള പ്രവർത്തനങ്ങൾ കോർത്തിണക്കുകയാണ് ഈ പ്രോഗ്രാമിലൂടെ. എല്ലാ മാസവും പരമ്പരകളായി ഇതിന്റെ വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്.
ആഘോഷങ്ങളും ദിനാചരണങ്ങളും
ഓരോ മാസത്തിലെയും ദിനാചരണങ്ങൾ സ്കൂളിൽ ഭംഗിയായി ആചരിച്ചു വരുന്നു.ഒപ്പം തന്നെ എല്ലാ ആഘോഷങ്ങളും അതിന്റെ പ്രൗഢിയിൽ ആഘോഷിക്കുകയും ചെയ്യുന്നു. കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ ആയും എല്ലാ ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 2022
ജനുവരി 2022
ഡിസംബർ 2021
നവംബർ 2021
ഒക്ടോബർ 2021
സെപ്തംബർ 2021
ആഗസ്ത് 2021
ജൂലൈ 2021
ജൂൺ 2021
ലിറ്റിൽ സയന്റിസ്റ്റ് (തനതു പ്രവർത്തനം)
ശാസ്ത്ര ലോകത്തിലേക്കുള്ള കുട്ടികളുടെ യാത്രയാണ് ലിറ്റിൽ സയന്റിസ്റ് . ഓരോ മാസങ്ങളിലെ ശാസ്ത്ര കൗതുകങ്ങളും അറിവുകളും ശേഖരിച്ചു ചുമർ പത്രിക തയ്യാറാക്കുകയും അതിൽ നിന്നെല്ലാം മാസത്തിൽ ഒരിക്കൽ ക്വിസ് നടത്തുകയും ചെയ്യാറുണ്ട് . കൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെയും കുട്ടികൾ ഓരോന്നും നിരീക്ഷിച്ചും അനുഭവിച്ചും അറിയുകയും ചെയ്യുന്നു. തനതു പ്രവർത്തനമായ ലിറ്റിൽ സയന്റിസ്റ്റിലൂടെ കൊച്ചുശാസ്ത്രജ്ഞൻമാരെ നിർമ്മിക്കുന്നു.
ഹലോ ഇംഗ്ലീഷ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഹലോ ഇംഗ്ലീഷിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. ക്ലാസ് റൂം ആക്ടിവിറ്റികൾക്ക് പുറമെ ഇംഗ്ലീഷ് അസംബ്ലി, കളർ ഡേ ആഘോഷങ്ങൾ തുടങ്ങിയവ ഹലോ ഇംഗ്ലീഷിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
മലയാളത്തിളക്കം
അക്ഷരങ്ങളും വാക്കുകളും ആവർത്തിച്ച് വരുന്ന ചെറിയ കഥകൾ നൽകികൊണ്ട് ക്ലാസ് റൂമിൽ മലയാള തിളക്കം പരിപാടികൾ നടത്തി വരുന്നു. കൂടാതെ മലയാളത്തിലെ പ്രസിദ്ധരായ കവികളുടെ കവിതകൾ എഴുതാനും ചൊല്ലാനും കുട്ടികളെ പ്രാപ്തരാക്കുന്നു. അതിലൂടെ കവികളെ പരിചയപ്പെടുന്നതിനും ഒപ്പം അക്ഷരതെറ്റുകൾ കുറക്കുന്നതിനും സാധിക്കുന്നു.