എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ഒക്ടോബർ 2021
ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര മേള 2021-2022
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേള ഭൂരിഭാഗം കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തുകയും സൂക്ഷ്മവും കൃത്യവുമായ മൂല്യനിർണയം നടത്തി സമ്മാനാർഹരെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
ലോക ഭക്ഷ്യ ദിനം 2021
എൽ.എഫ്.സി.എൽ.പി.എസ്. ഇരിഞ്ഞാലക്കുട ലോക ഭക്ഷ്യ ദിനം ആചരിച്ചത് നാടൻവിഭവങ്ങൾ തയ്യാറാക്കി കൊണ്ടായിരുന്നു. പ്രതിരോധശേഷി നിലനിർത്താൻ ആരോഗ്യകരമായ വിഭവങ്ങൾ ഓരോ ക്ലാസുകാരും പരിചയപ്പെടുത്തി. ഇല വിഭവങ്ങൾ,പഴ വിഭവങ്ങൾ, സാലഡ് വിഭവങ്ങൾ,കൊറോണ പ്രതിരോധ വിഭവങ്ങൾ എന്നിവ ഓരോ ക്ലാസുകാരും പാചകക്കുറിപ്പോടുകൂടി അവതരിപ്പിച്ചു. ഫോട്ടോ കോളാഷ് ചെയ്ത് വീഡിയോ തയ്യാറാക്കി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. 'ഭക്ഷണം പാഴാക്കരുത് അത് വിലപ്പെട്ടതാണ്' എന്ന സന്ദേശം അധ്യാപകർ ഗൂഗിൾ മീറ്റിൽ പങ്കുവെച്ചു.
ലോക കൈകഴുകൽ ദിനം 2021
എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട ലോക കൈ കഴുകൽ ദിനം സമുചിതമായി ആചരിച്ചു. ബോധവൽക്കരണ സന്ദേശമായി എപ്പോഴെല്ലാം കൈകഴുകണം എന്ന ട്വീൻ ക്രാഫ്റ്റ് വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൈ കഴുകൽ ഘട്ടങ്ങൾ, കൈ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസ് ടീച്ചേഴ്സ് ഗൂഗിൾ മീറ്റിൽ വിശദീകരിച്ചു. ഈ കൊറോണാ കാലഘട്ടത്തിൽ കൈകഴുകലിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ദിനാചരണം ഉപകാരപ്രദമായി.
ഗാന്ധി ജയന്തി 2021
ഗാന്ധിയൻ സന്ദേശം പകരുംവിധം ഓരോ ക്ളാസുകാർക്കും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ മുൻകൂട്ടി നൽകി.ഗാന്ധി പതിപ്പ്, കാർട്ടൂൺ, സംഭവകഥ പറയൽ,അവതരണം,പ്രച്ഛന്ന വേഷം,സൂക്തങ്ങൾ,പ്രസംഗം എന്നിവയായിരുന്നു നൽകിയത്. കളിമുറ്റമൊരുക്കാം എന്ന പ്രവർത്തനത്തോടൊപ്പം സേവനവാരം നടത്തി.
സ്കൂൾ ഡേ 2021
കൊച്ചു കൊച്ചു മൂല്യങ്ങൾ സ്വായത്തമാക്കാനുള്ള കലാപരിപാടികളിൽ ഓരോ ക്ളാസുകാരും ഉത്സാഹത്തോടെ പങ്കെടുത്തു.
വയോജന ദിനം 2021
വയോജനങ്ങൾ വിലപ്പെട്ടവരാണ് എന്ന സന്ദേശം പകരാനായി ഒക്ടോബർ2 വയോജനദിനം ഞങ്ങൾ സമുചിതമായി ആചരിച്ചു. വയോജനങ്ങളും കുഞ്ഞുമക്കളും 'സന്തോഷനിമിഷങ്ങൾ ' വീഡിയോ തയ്യാറാക്കി. വയോജനങ്ങളുടെ കലാപരിപാടികളും സ്കിറ്റവതരണവും ഏറെ ഹൃദ്യമായി.