എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ആഗസ്ത് 2021

ഓണം 2021

ഇരിങ്ങാലക്കുട എൽ എഫ് സി എൽ പി സ്കൂളിൽ നടന്ന ഓൺലൈൻ ഓണാഘോഷ പരിപാടികൾ . ഒന്നാം ക്ലാസുകാർ ഓണത്തിന്റെ ഐതിഹ്യം,ഓണപ്പൂക്കളം, ഓണസദ്യ, ഓണചൊല്ലുകൾ, ഓണം ചേർന്നുവരുന്ന പദങ്ങൾ കണ്ടെത്തൽ തെരഞ്ഞെടുത്തു. രണ്ടാം ക്ലാസ് കാർ ഓണപ്പാട്ടും മൂന്നാം ക്ലാസുകാർ ഓണക്കളികളും നിശ്ചയിച്ചു. നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ഓണക്കാഴ്ചകൾ സെൽഫി എന്ന പരിപാടിയാണ് തെരഞ്ഞെടുത്തത്. എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. സുന്ദരികളും സുന്ദരന്മാരും ആയി വിവിധതരം ഓണ കളികൾ -ഊഞ്ഞാലാട്ടം, കണ്ണുകെട്ടിക്കളി, തിരുവാതിര കളി, ഓണപ്പാട്ടുകൾ, സുന്ദരിക്കു പൊട്ടുകുത്തൽ തുടങ്ങി ഒട്ടേറെ കളികൾപങ്കെടുത്ത് വീഡിയോ അയച്ചുതന്നു. ഒത്തിരിയേറെ കളികളിൽ നിന്നും മികച്ച തെരെഞ്ഞെടുത്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തു.

സ്വാതന്ത്ര്യ ദിനം 2021

3,4 ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരത്തിന് പഠനസഹായി ക്വിസ് വീഡിയോസ് അയച്ചുകൊടുത്തു. മത്സരത്തിനായി പഠിക്കുകയും പത്താം തീയതി നടന്ന ഗൂഗിൾ മീറ്റിൽ അധ്യാപകർ ക്വിസ് കോമ്പറ്റീഷൻ നടത്തി വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.വിജയികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീസ് റോസ് മനോഹരമായ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി അയച്ചു കൊടുത്തു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ (പ്രശസ്തരായ സ്വാതന്ത്ര്യസമരസേനാനികൾ), രണ്ടാം ക്ലാസിന് ദേശീയപതാകയുടെ നിർമ്മാണവും രാജ്യസ്നേഹം വിളിച്ചോതുന്ന വാക്യങ്ങളുടെ അവതരണവും, മൂന്നാം ക്ലാസ്സുകാർക്ക് സ്വാതന്ത്ര്യദിനപ്രസംഗം ദേശഭക്തി ഗാനവും (സിംഗിൾ/ ഫാമിലി), സ്വാതന്ത്ര്യസമരസേനാനികളുടെ മോക്ക് ഇൻറർവ്യൂ നാലാം ക്ലാസിന് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ദൃശ്യാവിഷ്കാരം അവതരണം എന്നിവ നടത്താൻ തീരുമാനിച്ചു. ഫാമിലി ദേശഭക്തിഗാനം ഇൻറർവ്യൂ സ്കിറ്റ് ഫാൻസി ഡ്രസ്സ് എന്നിവയെല്ലാം വളരെ പുതുമയുള്ള പ്രവർത്തനങ്ങളായിരുന്നു.

ഹിരോഷിമ നാഗസാക്കി ദിനം 2021

ഒന്നാം ക്ലാസുകാർ യുദ്ധവിരുദ്ധ വാക്യങ്ങളും ലോക സമാധാന സന്ദേശവും അടങ്ങിയ പോസ്റ്ററാണ് തയ്യാറാക്കിയത്.എല്ലാ കുട്ടികളുടെയും പോസ്റ്റർ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റൽ മാഗസിൻ വളരെ മനോഹരമായ രീതിയിൽ അവർ അവതരിപ്പിച്ചു.ലോക സമാധാനവും ഹിരോഷിമ നാഗസാക്കി ദിനങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി രണ്ടാം ക്ലാസിലെ കുട്ടികൾ അഭിമുഖങ്ങളും പ്രസംഗങ്ങളുംചുമർ ചിത്രങ്ങളും വളരെ വ്യത്യസ്തതയോടെ അവതരിപ്പിച്ചു ലോകസമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമിതിയും അവതരണവും ആയിരുന്നു മൂന്നാം ക്ലാസ്സിന്റെ വിഷയം. സഡാക്കോ സസാക്കി എന്ന പെൺകുട്ടിയെ കുറിച്ചും സഡാക്കോ കൊക്ക് ലോകസമാധാനത്തിന്റെ പ്രതീകമായി മാറിയത് എങ്ങനെയെന്നും സഡാക്കോ കൊക്കിന്റെ നിർമ്മിതിയും കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ന്യൂസ് വളരെ മനോഹരമായി അവതരിപ്പിച്ചു കൊണ്ട് നാലാം ക്ലാസുകാർ ലോകസമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി.