എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ജൂലൈ 2021

ചാന്ദ്ര ദിനം 2021

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചന്ദ്രനെ അറിയുക എന്നാ പ്രവർത്തനത്തിന് വേണ്ടി ഒന്നാം ക്ലാസിലെ കൂട്ടുകാർ ചന്ദ്രനുമായി ബന്ധപ്പെട്ടുവരുന്ന കവിതകൾ ചന്ദ്രന്റെ രൂപം തലയിൽ വച്ചുകൊണ്ട് അവതരിപ്പിച്ചു. രണ്ടാം ക്ലാസുകൾ ചന്ദ്രനെക്കുറിച്ച് ചിത്രങ്ങൾ വരക്കുകയും മൂന്നാംക്ലാസ് കൂട്ടുകാർ ഞങ്ങൾ ചന്ദ്രനിൽ എത്തിയാൽ എന്ന വിഷയവുമായി ബന്ധപ്പെട്ട വിവിധ വ്യവഹാര രൂപങ്ങളും നാലാം ക്ലാസുകാർ ചന്ദ്രനു മായി അഭിമുഖവും നടത്തുകയുണ്ടായി.

ബഷീർ ദിനം 2021

ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ ചിത്രരചന ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരയ്ക്കൽ, പുസ്തക പാരായണം, ബഷീറിന്റെ പുസ്തകങ്ങള് അവതരണം, പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ അവതരിപ്പിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ വൈക്കം മുഹമ്മദ് ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി.