എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ഡിസംബർ 2021

ക്രിസ്ത്മസ് 2021

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് എൽ. പി സ്കൂളിൽ ക്രിസ്മസ് ആഘോഷം ഡിസംബർ 23/12/2021 വ്യാഴാഴ്ച നടത്തി. വിദ്യാലയത്തിൽ നടത്തിയ ക്രിസ്മസ്ദിനാഘോഷത്തിൽ ഹെഡ്മിസ്റ്റേഴ്സ് സി. ജീസ്റോസ് ക്രിസ്മസ് സന്ദേശം നൽകി. പി.ടി. എ പ്രസിഡന്റ്‌ ശ്രീ. പി. വി. ശിവകുമാർ, ബി. ആർ. സി യിൽ നിന്ന് എത്തിയ സി. ആർ. സി. സി ജെന്നി മാഡം ആശംസ നിർവഹിച്ചു. ക്രിസ്മസ് ആഘോഷത്തിന് കരുത്തേകാനായി നീന ടീച്ചറുടെ നേതൃത്തതിൽ കുട്ടികൾ ഉണ്ണിയേശുവിന്റ ജനനത്തെ ദൃശ്യാവിഷ്കരിച്ചു. ഇതിന് അകമ്പടിയായി ഓരോ ക്ലാസ്സ്‌കാരുടെയും പരിപാടികൾ അരങ്ങേറി .കരോൾ സോങ്,മാലാഖ ഡാൻസ്, നക്ഷത്ര ഡാൻസ്, ക്രിസ്മസ് ഡാൻസ് എന്നിവ കുട്ടികളിൽ സന്തോഷം ഉള്ളവാക്കി. "ജിംഗിൾ ഡാൻസ് " ഓടെ എത്തിയ 'സാന്റ' കുട്ടികളിൽ ആവേശമുണർത്തി. സന്റായോടൊപ്പം ട്രാൻസ്ലേറ്റർ ആയി വിനി ടീച്ചറും എത്തി. ക്രിസ്മസ് അപ്പൂപ്പനോടൊപ്പം ആടിയും പാടിയും കുട്ടികൾ ക്രിസ്മസ് ഉത്സവമാക്കി.

കലോത്സവം 2021

സ്കൂൾതല കലോൽസവം 13 ഇനങ്ങളോടെ ഓൺലൈൻ ആയി നടത്തി. സമാപനം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ എൽ.പി.സ്കൂളിൽ എഴുത്തുകാരിയും നോവലിസ്റ്റുമായ സൗമ്യ രാധ വിദ്യാധർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ജീസ്റോസ് സ്വാഗതമാശംസിച്ചു. പി.ടി.എ.പ്രസിഡന്റ് ശ്രീ. പി.വി.ശിവകുമാർ അധ്യക്ഷത വഹിച്ചു. ഹെറിൻ ടീച്ചറുടെ പ്രാർത്ഥന യോടെ ആരംഭിച്ച യോഗത്തിന് സി. വന്ദന നന്ദി പറഞ്ഞു. കലോൽസവവിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകി. ഒന്നാം സ്ഥാനക്കാരുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.