എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ജൂൺ 2021
വായന ദിനം 2021
പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ചു. ഒപ്പം വായനാവാരവും നടത്തി. പദ കാർഡ് നിർമ്മാണo , വായന, കഥാവായന, പുസ്തകപരിചയം വായനാക്കുറിപ്പ് പത്രവായന എന്നിവ വിവിധ ക്ലാസ്സുകളിൽ നടത്തുകയുണ്ടായി. അധ്യാപകർ പുസ്തകപരിചയം നടത്തി. കുട്ടികൾക്ക് പുസ്തകവായനക്കുള്ള അവസരങ്ങൾ ഒരുക്കി. വായനയോട് ആഭിമുഖ്യം ഉണ്ടാക്കുവാൻ ഈ വായന വാരാചരണം സഹായിച്ചു.
ലോക പരിസ്ഥിതി ദിനം 2021
ആവാസവ്യവസ്ഥ പുന സംസ്ഥാപനത്തിന്റെ അന്താരാഷ്ട്ര ദശാംബ്ദത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ വിദ്യാലയത്തിൽ നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സജി ടീച്ചർ സന്ദേശം നൽകി. വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. പ്രകൃതി സംരക്ഷണം പ്രമേയമായ സ്കിറ്റ്, കവിത, അഭിമുഖം, ഔഷധ ചെടി, വളർത്തുമൃഗങ്ങൾ പരിചരണം, എന്നിവ നടത്തുകയുണ്ടായി.
പ്രവേശനോത്സവം 2021-2022
കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിലാണ് ഈ അദ്ധ്യായന വർഷം ആരംഭിച്ചത്. 8.30 - 9.30 am ന് സംസ്ഥാനതല പ്രവേശനോത്സവ പരിപാടികൾ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുകയും വിദ്യാത്ഥികൾ അത് കാണുകയും ചെയ്തു. 10 മണിക്ക് സ്കൂൾ തല പ്രവേശനോത്സവം യൂ ട്യൂബ് ചാനലിലൂടെയാണ് ക്ലാസ്സ് ഗ്രൂപ്പുകളിൽ എത്തിച്ചത്. പ്രവേശനോത്സവ പരിപാടികൾക്ക് സ്വഗതം സി.ജീസ് റോസ് ,അദ്ധ്യക്ഷൻ പി.വി.ശിവകുമാർ , ഉദ്ഘാടനം സി. ഫ്ലോളറൻസ് , എന്നിവർ നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു, വാർഡ് കൗൺസിലർ അഡ്വ. കെ.ആർ. വിജയ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. തുടർന്ന് ക്ലാസ് തലത്തിൽ ഗൂഗിൾ മീറ്റുകൾ നടത്തി.