എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/സെപ്തംബർ 2021

പ്രവർത്തി പരിചയ മേള 2021-2022

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ പ്രവർത്തിപരിചയമേള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ടു.ഫാബ്രിക് പെയിൻറിംഗ് ,എംബ്രോയ്ഡറി, കൊക്കനട്ട് ഷെൽവർക്ക്,പേപ്പർ ക്രാഫ്റ്റ്,വേസ്റ്റ് മെറ്റീരിയൽ പ്രോഡക്റ്റ്,ബീഡ്സ് വർക്ക്,വെജിറ്റബിൾ പ്രിൻറിംഗ്, പപ്പറ്റ് മേക്കിംഗ് എന്നീ ഇനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.ഓരോ ക്ലാസിലെ കുട്ടികളും വളരെ മനോഹരമായി തന്നെ പങ്കെടുത്തിരുന്നു. ഒരോവിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി.

അധ്യാപക ദിനം 2021

ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെ അധ്യാപക ദിനാഘോഷം സെപ്റ്റംബർ അഞ്ചാം തീയതി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ടു. വർണാഭമായ പരിപാടികൾ ഓരോ ക്ലാസുകാരും ചെയ്തു കൊണ്ട് വായന ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി.ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി ടീച്ചർ ആയും രണ്ടാം ക്ലാസുകാർ ആശംസകാർഡുകൾ തയ്യാറാക്കിയും മൂന്നാം ക്ലാസുകാർ സ്വന്തം ടീച്ചർക്ക് കത്തെഴുതിയും നാലാം ക്ലാസുകാർ അദ്ധ്യാപക ദിന പ്രസംഗം നടത്തിയും ഇത്തവണത്തെ അദ്ധ്യാപക ദിനം ആഘോഷമാക്കി .