എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ഫെബ്രുവരി 2022
ദേശീയ ശാസ്ത്ര ദിനം 2022
ലഘുപരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഒന്നാം ക്ലാസിലെ കുട്ടികൾ ശാസ്ത്രദിനം ആഘോഷിച്ചു.ശ്രീമതി റെജി ടീച്ചർ ടീച്ചർ ഒന്നാം ക്ലാസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. രണ്ടാം ക്ലാസുകാർ ശാസ്ത്ര ഉപകരണങ്ങൾ കണ്ടും കേട്ടും തൊട്ടും അനുഭവിച്ചറിയാനും ഈ ദിനത്തിൽ സമയം ചെലവഴിച്ചു. കാലിഡോസ്കോപ്പ് പെരിസ്കോപ്പ് ടെലസ്കോപ്പ് എന്നിവയും മറ്റ് ശാസ്ത്രീയ ഉപകരണങ്ങളെയും കുറിച്ച് സജി ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. കൂടാതെ സി.വി രാമന്റെ വേഷത്തിൽ രണ്ടാം ക്ലാസിലെ ഫിദ ഫാത്തിമ എത്തിയത് ഇന്നത്തെ പരിപാടികൾ കൂടുതൽ ആകർഷകമാക്കി. മൂന്നാം ക്ലാസ്സിലെ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട കൊളാഷ് നിർമ്മാണം ഏറെ മനോഹരമായിരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നാലാം ക്ലാസ് കാർക്കും ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് സാധിച്ചു.
ലോക മാതൃഭാഷാ ദിനം 2022
ലോകഭാഷകളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുകയാണ് മാതൃഭാഷാ ദിനത്തിന്റെ ലക്ഷ്യം എന്ന അവബോധം കുട്ടികളിൽ ഉളവാക്കുന്നതിനുപയുക്തമായ പരിപാടികൾ ഇന്നേ ദിനം ആഘോഷിച്ചു. രാവിലെ അസംബ്ലിയിൽ ശ്രീമതി മരിയ ടീച്ചർ ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. നാലാം ക്ലാസിലെ വിദ്യാർത്ഥികൾ കവിതാലാപന ത്തിലൂടെയും പ്രസംഗാ വതരണങ്ങളിലൂടെയും ഈ ദിനാചരണം മനോഹരമാക്കി. എല്ലാ ക്ലാസ്സുകാർക്കും അവരുടെ മാതാപിതാക്കൾക്കും വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളിച്ച് പ്രസംഗ അവതരണത്തിനുള്ള അവസരമൊരുക്കി. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുണ്ട്. അതിന്റെ മൂല്യം മനസ്സിലാക്കുവാൻ ദിനാചരണത്തിലൂടെ സാധിച്ചു.