എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/നവംബർ 2021
ശിശുദിനം 2021
ശിശുദിനാഘോഷം ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും നടത്തി. വിദ്യാലയത്തിൽ നടത്തിയ ശിശുദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ് സി.ജീസ്റോസ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡന്റ് ശ്രീ. പി.വി.ശിവകുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ, സംവിധായകൻ ,നടൻ എന്നീ മേഖലകളിൽ ജനപ്രീതിയാർജിച്ച ശ്രീ. ആര്യൻ രമണി ഗിരിജാവല്ലഭൻ എന്ന പ്രതിഭയാണ് ഉദ്ഘാടനം നിർവഹിച്ചത്. കുമാരി. അലോൺസ റോസ് ശിശുദിനപ്രസംഗം പറഞ്ഞു. നീനടീച്ചറുടെ നൃത്താവതരണവും റെജിടീച്ചറുടെ ആശംസയും ഹൃദ്യമായിരുന്നു.സ്കൂൾ ലീഡർ കൈലാസ് പി.എസ്.നന്ദി രേഖപ്പെടുത്തി. കുട്ടികൾ ചാച്ചാജി വേഷത്തിൽ നെഹ്‌റുവിന്റെ മഹത് വചനങ്ങൾ പറഞ്ഞു, ശിശു ദിന പതിപ്പ് നിർമിച്ചു, ശിശുദിന ഗാനംആലപിച്ചു, ശിശുദിന പ്രസംഗംപറഞ്ഞു, കുട്ടികൾ ചാച്ചാജി തൊപ്പിയണിഞ്ഞും വേഷം ധരിച്ചും പ്ലകാർഡുകളുമായി വന്നു. ചാച്ചാജി ചിത്രം നിറം നൽകുന്നതിനു അവസരം നൽകി. പൂമ്പാറ്റയുടെയും പൂവിന്റെയും മുഖം മൂടി ധരിച്ചു പാട്ടിന്റെ താളത്തിനൊത്തു കുട്ടികൾ വളരെ രസകരമായി ചുവടു വച്ചു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.
പ്രവേശനോത്സവം 2021
""തിരികെ വിദ്യാലയത്തിലേക്ക് ""എന്ന പ്രവേശനോത്സവ പരിപാടി കവി ശ്രീ അരുൺ ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീസ് റോസ് ഏവരെയും സ്വാഗതം ചെയ്തു. ഇരിഞ്ഞാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജിഷ ജോബി മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി വി ശിവകുമാർ അധ്യക്ഷപദം അലങ്കരിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ ലൈസ ആശംസകളർപ്പിച്ച് സംസാരിച്ചു. ഐബെൽ ജോൺ ജോബി എന്ന കൊച്ചുമിടുക്കന്റെ ഡാൻസ് പെർഫോമൻസ് ഏറെ ആനന്ദകരമായി. എം പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ രാജു, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു. . അധ്യാപക പ്രതിനിധി സിസ്റ്റർ വന്ദന ഏവർക്കും നന്ദി രേഖപ്പെടുത്തി. സമ്മാനങ്ങൾ നൽകിയും മധുരം നൽകിയും കുട്ടികളെ സന്തോഷിപ്പിച്ചു. നീണ്ട ഇടവേളക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് അവരുടെ സന്തോഷം പങ്കിടുന്നതിനുള്ള അവസരം ഒരുക്കി.
കേരളപ്പിറവി 2021
കേരള പിറവി ദിനത്തിൽ വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് (നിറമുള്ള പേപ്പർ, ധാന്യങ്ങൾ, മുത്തുകൾ...തുടങ്ങിയവ ) എ4 ഷീറ്റിൽ കേരളം നിർമിച്ചു കൈയിൽ പിടിച്ചും ചൂണ്ടി കാണിച്ചും കേരളത്തെ കുറിച്ച് വാചകങ്ങൾ അവതരിപ്പിച്ചു. കേരള തനിമയുള്ള വസ്ത്രധാരണത്തോടെ കേരള ഗാനം ആലപിച്ചു. കേരള കലാരൂപങ്ങൾ അവതരിപ്പിച്ചു. കേരളത്തിന്റെ ആത്മകഥ പറയുകയും വ്യത്യസ്ത ജില്ലകൾ പരിചയപെടുത്തുകയും ചെയ്തു.