എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/പ്രവർത്തനങ്ങൾ/ആഘോഷങ്ങളും ദിനാചരണങ്ങളും/ജനുവരി 2022

ഗാന്ധി സ്മരണ ദിനം 2022

ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു. ഒന്നാം ക്ലാസ്സുകാർ ഗാന്ധിക്കഥകൾ പറഞ്ഞു കൊണ്ട് ഗാന്ധിജിയുടെ മൂല്യങ്ങൾ എല്ലാവർക്കുമായി പകർന്നു നൽകി. രണ്ടാം ക്ലാസ്സുകാർ ചുമർ പത്രിക തയ്യാറാക്കി. ഗാന്ധിജിയെ കുറിച്ചൊരു ധാരണ പകർന്നു നൽകി. മൂന്നാം ക്ലാസ്സുകാർ പാം പുസ്തകത്തിൽ നിന്ന് ഗാന്ധിജിയ കുട്ടികളും എന്ന ഭാഗം രംഗാവിഷ്കാരം ചെയ്തു. അതിലൂടെ സത്യം , അഹിംസ, കൃത്യനിഷ്ഠ എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു. നാലാം ക്ലാസ്സുകാർകുട്ടി ടീച്ചറായി വന്നു ഗാന്ധിജിയെ പരിചയപ്പെടുത്തി. അങ്ങനെ ഓൺലൈനിലൂടെ ദിനാചരണം ഭംഗിയായി നടത്തി.

റിപ്പബ്ലിക്ക് ദിനം 2022

ജനുവരി 26 റിപ്പബ്ലിക് ദിനം ഗൂഗിൾ മീറ്റിലൂടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് സി. ജീസ് റോസ് സ്വാഗതമാശംസിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നമ്മുടെ നാടിനെ ബഹുമാനിക്കണമെന്നും പറഞ്ഞു. റിപ്പബ്ലിക് , ജനാധിപത്യം എന്നിവ എന്താണെന്ന് ആലീസ് ടീച്ചർ തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. സ്കൂളിൽ പതാക ഉയർത്തിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഭരണഘടനയുടെ ആമുഖം വായിച്ചു. കുട്ടികൾ റിപ്പബ്ലിക് ദിനഗാനങ്ങൾ ആലപിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച പ്രസംഗം ശ്രദ്ധേയമായി. ദേശീയ ഗാനത്തോടെ ദിനാചരണ പരിപാടികൾ സമാപിച്ചു.

ന്യൂ ഇയർ 2022

ജനുവരി 3-ാം തിയതിയാണ് പുതുവത്സരാഘോഷം നടത്തിയത്. ഹെഡ്മിസ്ട്രസ് സി. ജീസ് റോസ് പുതുവത്സര സന്ദേശം നൽകികൊണ്ട് ഈ വർഷം സമാധാനപരമാകട്ടെ എന്നാശംസിച്ചു. പി.ടി.എ പ്രസിഡന്റ് ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ മ്യൂസിക്കോടെ 2022 എന്ന ആകൃതിയിൽ നിന്നു കൊണ്ട് കുട്ടികൾ ഏറോബിക്സ് ചെയ്തു. എല്ലാവർക്കും മധുരം നൽകി കൊണ്ട് ഈ വർഷം മധുരതരമാകട്ടേ എന്ന് സിസ്സ്റ്റർ ആശംസിച്ചു.