എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ




എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ
MRSVHS MAZHUVANNOOR.jpg
വിലാസം
സൗത്ത് മഴുവന്നൂർ

MRSV HIGH SCHOOL MAZHUVANNOOR
,
സൗത്ത് മഴുവന്നൂർ പി.ഒ.
,
686669
സ്ഥാപിതം21 - 08 - 1983
വിവരങ്ങൾ
ഫോൺ0484 2768666
ഇമെയിൽmrsvhs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28019 (സമേതം)
യുഡൈസ് കോഡ്32080901001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വടവുകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ52
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅഞ്ചു സ്കറിയ
പി.ടി.എ. പ്രസിഡണ്ട്എം എ ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ സിജു
അവസാനം തിരുത്തിയത്
16-03-2022Mrsvhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിൽ, കുന്നത്തുനാട്‌ താലൂക്കിൽ, മഴുവന്നൂർ വില്ലേജിൽ, സൗത്ത്‌ മഴുവന്നൂരിൽ സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണിത്‌. 1983-ൽ ആരംഭിച്ചു. മഴുവന്നൂർവാര്യം വകയാണ്‌. ഇപ്പോൾ 8, 9, 10 ക്ലാസുകളിലായി 9 ഡിവിഷനും 299 കുട്ടികളുമുണ്ട്‌. ഇരുപത്തഞ്ചോളം അധ്യാപക-അനധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. കൂലിപ്പണിക്കാരുടേയും ദളിതരുടെയും സാധാരണക്കാരുടെയും കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ 90-ന്‌ മുകളിൽ വിജയശതമാനമാണുള്ളത്‌. ഹെഡ്‌മാസ്റ്റർ ശ്രീ. എം.എസ്‌. ശങ്കരൻകുട്ടി വാര്യർ 1983 മുതൽ സ്‌കൂളിനെ നയിക്കുന്നു. മാനേജർ ശ്രീ. കെ.കെ. ഗോവിന്ദവാര്യരാണ്‌.

ചരിത്രം

തെണ്ണൂറു വർഷത്തിൽപ്പരം പഴക്കമുള്ള രണ്ട്‌ ഗവണ്മെന്റ്‌ എൽ.പി. സ്‌കൂളുകളും എഴുപതുവർഷം പഴക്കമുള്ള എസ്‌.ആർ.വി.യു.പി. സ്‌കൂളുമാണ്‌ ഈ പ്രദേശത്തുള്ള മറ്റ്‌ വിദ്യാലയങ്ങൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പഠനസൗകര്യം ഒരുക്കുന്നതിനുവേണ്ടി മഴുവന്നൂർ വാര്യത്ത്‌ പരേതനായ ശ്രീ. എം.എസ്‌. രാഘവവാര്യർ തുടങ്ങിയതാണ്‌ എസ്‌.ആർ.വി.യു.പി. സ്‌കൂൾ. ഏഴാം ക്ലാസിനു ശേഷം അൻപതു ശതമാനത്തിൽ കൂടുതൽ കുട്ടികളും പഠനം നിർത്തിയിരുന്ന സമയത്ത്‌ 1964 ൽ ശ്രീ. എം.എസ്‌. രാഘവ വാര്യർ അംഗീകൃത അൺ എയ്‌ഡഡ്‌ ആയി എസ്‌.ആർ.വി. ഹൈസ്‌കൂൾ ആരംഭിച്ചു. 1966 ൽ അദ്ദേഹത്തിന്റെ മരണശേഷം വിവിധ പുരോഗമനപ്രസ്ഥാനങ്ങൾക്ക്‌ ചുക്കാൻ പിടിച്ച അദ്ദേഹത്തിന്റെ മരുമകൻ ശ്രീ. എം.ആർ ശങ്കരവാര്യർ സ്‌കൂളിന്റെ മാനേജരായി. സർക്കാർ സർവ്വീസിൽ നിന്ന്‌ വിരമിച്ച ശ്രീ. കെ.എസ്‌. പരമേശ്വരയ്യർ എന്ന അധ്യാപകനായിരുന്നു ഹെഡ്‌മാസ്റ്റർ. സർക്കാർ സർവ്വീസിൽ നിന്ന്‌ വിരമിച്ച ശ്രീ. എ.എസ്‌. ഹരിഹരയ്യർ 1969 മുതൽ ഹെഡ്‌മാസ്റ്ററായി. സമീപ പ്രദേശങ്ങളിലെ ഏറ്റവും നല്ല വിദ്യാലയമായി അറിയപ്പെടുവാനും അനേകം കുട്ടികളെ ഉയർന്ന നിലയിൽ എത്തിക്കുവാനും അദ്ദേഹത്തിന്റെ പ്രവർത്തനം സഹായിച്ചു. അൺ എയ്‌ഡഡ്‌ മേഖലയിൽ മലയാളം മീഡിയം വിദ്യാലയം നടത്തിക്കൊണ്ടു പോകുവാനുള്ള ബുദ്ധിമുട്ടുകൾ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. പി.ജെ. ജോസഫിനെ അറിയിച്ചതിന്റെ ഫലമായി 1983-ൽ എം.ആർ. ശങ്കരവാര്യർ ഹൈസ്‌കൂൾ (എം.ആർ.എസ്‌.വി. ഹൈസ്‌കൂൾ) എയ്‌ഡഡ്‌ മേഖലയിലായിത്തീരുകയും ചെയ്‌തു.

= ഭൗതികസൗകര്യങ്ങൾ

ഏകദേശം ഏഴ് ഏക്കറോളംഭൂമിലാണ്ഈവിദ്യാലയം സ്ഥിഥിചെയ്യുന്നത്ഹൈസ്ക്കൂളിന് മൂന്ന്കെട്ടിടങ്ങളിലായിപതിനാല് ക്ളാസ്സ്മുറികളുണ്ട് അതിവിശാലമായകളിസ്ഥലംഉണ്ട് ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് മൾട്ടിമീഡിയലാബ്ഉണ്ട് വിശാലമായ ലൈബ്രറി സയൻസ് ലാബ്എന്നിവയും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ


  • സ്കൗട്ട്&ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങള്

IT CLUB

IT CLUB

ഈ സ്ക്കൂളിൽ വളരെ സജീവമായി പ്രവത്തിക്കുന്ന ക്ലബ്ബകളിൽ ഒന്നാണ്  ഐ.ടി ക്ളബ്ബ്  SITC-BASIL K JOY LITTLE KITES MISTRESS-ANJU SKARIA ,BASIL K JOY]]

പ്രമാണം:/home/keltron/Desktop/sitc.jpeg രക്ഷകർത്താക്കൾക്കുള്ള ഐ സി ,ടി ബോധവൽക്കരണപരിപാടി 13-09-2011ൽ നടത്തി .യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ .സി. പി ജോയി അദ്ധ്യ,ക്ഷത വഹിച്ചു മാനേജരും മുൻ ഹെഡ് മാസ്റ്ററുമായ ശ്രീ .എം എസ്. ശങ്കരൻകുട്ടി വാര്യർ ഉദ്ഘാടനം നിർവ്വഹിച്ചു. 35 പേരന്റസ് പരിപാടിയിൽ പങ്കെടുത്തു. പ്രമാണം:/home/keltron/Desktop

PTA AWRD

    മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ 2010-11 വർഷത്തെ മികച്ച പി.ടി.എ.ക്കുള്ളഅവാർഡ് ഈ സ് ക്കൂളിന് ലഭിക്കുകയുണ്ടായി.

പ്രമാണം:/home/keltron/Desktop SCOUTS&GUIDS

    സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നു.

പ്രമാണം:/home/keltron/Desktop

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : M.S .SANKARANKUTTY WARRIER

                                           MARY .M. KURIAN
                                           C.P.JOY
                                           SHEELA ABRAHAM
                                           SUDHA S
                                           PEETER K.K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്ക്കൂളിലെ ലിസ്സി .കെ.കെ എന്ന കുട്ടി മികച്ച വോളിബോൾ താരമായിരുന്നു. സിങ്കപ്പൂരിൽ വച്ച് നടന്നഏഷ്യൻ സ്ക്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.

വഴികാട്ടി

  • തൊടുപുഴയിൽ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂർ റോഡിൽ



Loading map...

മേൽവിലാസം

എം.ആർ.എസ്‌.വി. ഹൈസ്‌കൂൾ, സൗത്ത്‌ മഴുവന്നൂ