ഗവ. യു. പി. എസ്. കുടമുരുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. കുടമുരുട്ടി
വിലാസം
കുടമുരുട്ടി

കുടമുരുട്ടി പി.ഒ.
,
689711
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ+918921933317
ഇമെയിൽhmkudamurutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്38545 (സമേതം)
യുഡൈസ് കോഡ്32120800401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി കെ. എ
പി.ടി.എ. പ്രസിഡണ്ട്മഞ്ജു
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ഉപ ജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ കുടമുരുട്ടി എന്ന സ്ഥലത്തുള്ള ഒരുസർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ കുടമുരുട്ടി.

ചരിത്രം

പ്രാദേശിക ചരിത്രം

വനവാസകാലത്ത് ശ്രീരാമനും സീതയും കൊച്ചു കുളം ഭാഗത്ത് താമസിച്ചിരുന്നതായി പറയപ്പെടുന്നു. അന്ന് വെള്ളം പിടിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കുടം സീതയുടെ കയ്യിൽനിന്നും താഴെവീണ് ഉരുണ്ടുരുണ്ട് കുടം വന്ന് നിന്ന് ഇടമാണ് കുടമുരുട്ടി എന്ന് ഐതിഹ്യം ഉണ്ട്. ഇതിന് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പെരുന്തേനരുവിയിലുള്ള പാറയിൽ രഥത്തിന്റെ ചക്രം ഉരുണ്ട പാട് കാണാം എന്നും ഇവിടുത്തെ പഴമക്കാർ പറയുന്നു. ഇവിടെ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മുൻപോട്ടു പോയാൽ പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ എത്താം. ഇപ്പോൾ കെഎസ്ഇബി വൈദ്യുത ഉപയോഗത്തിനായി ഒരു ഡാം അവിടെ പണിതിട്ടുണ്ട്.


സ്കൂൾ ചരിത്രം

1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഗിരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961  ൽ പൂർണ്ണ എൽപി സ്കൂൾ  ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980  ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഭൗതികസൗകര്യങ്ങൾ -

സ്കൂളിന് സ്വന്തമായി 75 സെന്റ് സ്ഥലവും മൂന്ന് കെട്ടിടങ്ങളും  കളിസ്ഥലം ആവശ്യത്തിന് മൂത്രപ്പുരകൾ ,കുടിവെള്ള സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര, സ്മാർട്ട് ക്ലാസ് റൂമുകൾ, തുടങ്ങിയവ ഉണ്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, മലയാളത്തിളക്കം, ഗണിതം മധുരം, ഉല്ലാസ ഗണിതം, ബാലസഭ, യോഗ ക്ലാസ്, കലാകായിക പരിശീലനം,

എൽ എസ് എസ് പരിശീലനം, യു എസ് എസ് പരിശീലനം & കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ

യോഗ പരിശീലനം

മികവുകൾ

ജില്ലാ തലത്തിലും സബ് ജില്ലാ തലത്തിലും കലാ കായിക മേളയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ അധ്യാപകരുടെ കലാ കായിക മേളയിൽ മികച്ച വിജയം കൈവരിക്കാൻ ഇവിടുത്തെ അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്.

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്രീ. കെ ടി  കേശവൻ 1956
2 ശ്രീ. ശ്രീധരൻ 1985-1986
3 ശ്രീമതി. ടി സി മറിയക്കുട്ടി 1987-1993
4 ശ്രീ. സി. ടി ജോർജ്
5 ശ്രീ. പി കെ ഗോപാലൻ
6 ശ്രീ. എം കെ രാജപ്പൻ പിള്ള
7 ശ്രീ. പി ജി കൃഷ്ണപിള്ള
8 ശ്രീ. ടി ജി സോമൻ 2005
9 ശ്രീമതി.ബേബി ജോർജ് 2005-2007
10 ശ്രീ. ഗോപാലകൃഷ്ണൻ 2007-2008
11 ശ്രീമതി. സരസ്വതിയമ്മ 2008-2010
12 ശ്രീ. ശ്രീകുമാർ 2010-2011
13 ശ്രീമതി. ടി.കെ മറിയാമ്മ 2011-2012
14 ശ്രീ. ജേക്കബ് ടി മാമൻ 2013-2016
15 ശ്രീമതി. ഷൈലജ 2017-2018
16 ശ്രീ. വി കെ അജിത് കുമാർ 2018-2021
17 ശ്രീമതി. ഉഷാകുമാരി കെ എ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ലോകത്തിന്റെ പല ഭാഗത്തും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ അനേകം വിദ്യാർഥികൾ ജോലി ചെയ്തുവരുന്നു.

ദിനാചരണങ്ങൾ

സ്കൂൾ തുറന്നു വരുമ്പോൾ തന്നെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടാണ് ദിനാചരണങ്ങൾ  ആരംഭിക്കുന്നത്. വായനാദിനം, ചാന്ദ്രദിനം, ഹിരോഷിമാദിനo, സ്വാതന്ത്ര്യദിനം തുടങ്ങി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടുകൂടി സ്കൂളിന് അകത്തും പുറത്തുമായി വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓൺലൈനിൽ തന്നെയാണ് പല പരിപാടികളും ആഘോഷിച്ചത്.

വായനാദിന വാരാചരണം






അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 ഉഷാകുമാരി കെ. എ ഹെഡ്മിസ്ട്രസ്സ്
2 ലീന സൂസൻ ജോസ് (സീനിയർ അസിസ്റ്റന്റ്) എൽ പി എസ് ടി
3 ഉഷാകുമാരി വിഎസ് പി ഡി ടീച്ചർ
4 സെബാസ്റ്റ്യൻ പി. എൻ പി ഡി ടീച്ചർ
5 ഐശ്വര്യ ബാലകൃഷ്ണൻ എൽ പി എസ് ടി
6 സ്മിതാ വി നായർ എൽ പി എസ് ടി
7 കൃപ ക്ലീമിസ് ജൂനിയർ ഹിന്ദി ടീച്ചർ
8 ദേവി ശ്രീരാജ് എൽ പി എസ് ടി
9 അമ്പിളി കുമാരി പി ടി ഒ. എ
10 ഗീതാകുമാരി വി. ആർ പി ടി സി എം

ക്ളബുകൾ

ഭാഷ, ശാസ്ത്രം, ഗണിതം, പരിസ്ഥിതി എന്നിവയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയ രൂപീകരിച്ച വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു

സ്കൂൾ ഫോട്ടോകൾ


ഓണാഘോഷം


വഴികാട്ടി

1. റാന്നിയിൽ നിന്നും മണിമല റോഡിലേക്ക് കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചെത്തോ ങ്കര  ജംഗ്ഷനിൽ എത്തും. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ചാൽ അത്തിക്കയം എന്ന സ്ഥലത്തെത്തും. അത്തിക്കയം പാലം കയറി അറക്കമൺ ജംഗ്ഷനിലെത്തും അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.

2. പത്തനംതിട്ടയിൽ നിന്നും വരികയാണെങ്കിൽ വടശ്ശേരിക്കര വഴി പെരുനാട് ജംഗ്ഷനിൽ എത്തുക. അവിടെനിന്നും നാലു കിലോമീറ്റർ ഇടത്തേക്ക് സഞ്ചരിച്ചാൽ അത്തിക്കയത്ത് എത്തും. അത്തിക്കയം പാലത്തിന് മുൻപുള്ള അറക്കൻമൺ ജംഗ്ഷനിൽ നിന്നും വലത്തേക്ക് 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._കുടമുരുട്ടി&oldid=2536987" എന്ന താളിൽനിന്ന് ശേഖരിച്ചത്