കൈറ്റ് പ്രോജക്ട്
ദൃശ്യരൂപം
കൈറ്റ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ കമ്പനിയാണ് കൈറ്റ് (പൂർണ്ണനാമം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ). പൊതുവിദ്യാഭ്യാസ വകുപ്പിനു കിഴിലെ ആദ്യത്തെ സർക്കാർ കമ്പനിയാണിത്.
State Office
Office of IT@School Project Poojapura, Trivandrum -695012
Phone: +91-471-2529800,
Email: contact@kite.kerala.gov.in
Office of IT@School Project Poojapura, Trivandrum -695012
Phone: +91-471-2529800,
Email: contact@kite.kerala.gov.in
കൈറ്റിന്റെ കാസർഗോഡ് ജില്ലാ ഓഫീസ്, കാസർഗോഡ് അണങ്കൂരിലുള്ള ഷഹാന കോംപ്ലക്സിന്റെ രണ്ടാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
കൈറ്റ് (ഐ.ടി.@സ്കൂൾ) കണ്ണൂർ ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ (ജി.വി.എച്ച്.എസ്.എസ് സ്പോർട്സ്) സ്ഥിതിചെയ്യുന്നു.
കൈറ്റ് വയനാട് ജില്ലാ പ്രോജക്ട് ഓഫീസും എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററും പനമരം ഗവ.ഹയർസെക്കന്ററി സ്കൂൾ അങ്കണത്തിൽ സ്ഥിതിചെയ്യുന്നു. സ്കൂളിനോടു ചേർന്ന കെട്ടിടം പതിനോഴുലക്ഷത്തിൽപരം രൂപ ചെലവഴിച്ച് നവീകരിച്ചാണ് പ്രോജക്ട് ആസ്ഥാനം സജ്ജീകരിച്ചിരിക്കുന്നത്.
ഐ.ടി.അറ്റ് സ്കൂൾ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ 2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടർ ഡോ:പിബി.സലീം ഉൽഘാടനം ചെയ്തു.
കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം

കൈറ്റ് ജില്ലാ ഓഫീസ്
ജി. എം. ബി. എച്ച്. എസ്. എസ് ഈസ്റ്റ് ഗേറ്റ്
തൃശൂർപാലക്കാടിന്റെ ഹൃദയഭാഗത്ത്, ഹരിക്കാര സ്ട്രീറ്റിൽ ഡോക്ടർ മാധവി അമ്മ നഴ്സിംഗ് ഹോമിന്റെ എതിർ വശത്തുള്ള ഗവൺമെന്റ് എൽ പി സ്കൂൾ സുൽത്താൻ പേട്ടയിലാണ് ഐ.ടി@സ്കൂൾ ജില്ലാ റിസോഴ്സ് സെന്റർ സ്ഥിതി ചെയ്യുന്നത്.
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Acadamic and Research Institute for School Teachers (ARTIST) എന്ന സ്ഥാപനം 08-07- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.

ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവൺമെന്റ് ഹയർ സെക്കണ്ടറിസ്ക്കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി സ്ക്കൂൾ എന്നിവ ഐടിസ്ക്കൂൾ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്.
കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ ഓഫീസിന്റെയും പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.

ജില്ലാ പ്രോജക്ട് ഓഫീസ് - ആലപ്പുഴ
KITE ൻ്റെ പത്തനംതിട്ട ജില്ലാ ആഫീസ് തിരുവല്ലയിലുള്ള ഡയറ്റിൻ്റെ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ. ടിടിഐ , പ്രൈമറി സ്ക്കൂൾ , ഡയറ്റ് എന്നിവ കൈറ്റ് ജില്ലാ ഓഫീസിനു പുറമെ ഈ കോമ്പൗണ്ടിലുണ്ട്.
കൈറ്റ് (ഐടി @ സ്കൂൾ) കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം മങ്ങാട് ഗവ.ഹൈസ്ക്കൂൾ അങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കൈറ്റ് (ഐടി @ സ്കൂൾ) തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് പൊതു വിദ്യാഭ്യാസ കാര്യാലയത്തിന് അടുത്തായി ഗവ. മൂക ബധിര വിദ്യാലയാങ്കണത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കൈറ്റ് റീജിയണൽ റിസോഴ്സ് സെന്റർ എറണാകുളം