കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26
ആമുഖം
2025-26 ൽ കോഴിക്കോട് ജില്ലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 8, 9, 10 ക്ലാസ്സുകളിലെ മാറിയ ഐ ടി പാഠപുസ്തകപരിശീലനം, സമഗ്ര അക്കാദമിക് മോണിറ്ററിംഗ്, ലിറ്റിൽ കൈറ്റ്സ് ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ്, ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാല തുടങ്ങിയ മേഖലകളിലാണ് ഈ വർഷത്തെ പരിശീലനങ്ങൾ തുടങ്ങിയത്.
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-ഒന്നാം ഘട്ടം
കോഴിക്കോട് ജില്ലയിൽ പത്താം ക്ലാസിലെ പരിഷ്കരിച്ച ഐസിടി പാഠപുസ്തകത്തിന്റെ പരിശീലനം DRG ഏപ്രിൽ 8,9 തിയ്യതികളിലായി നടക്കാവ് ഗേൾസിൽ വച്ച് നടന്നു. 36 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം മൂന്ന് ലൂസേർസ് ബാച്ച് ഉൾപ്പെടെ 41 ബാച്ചുകൾ പൂർത്തിയാക്കി - ഐസിടി പഠിപ്പിക്കുന്നതായി രേഖപ്പെടുത്തിയ 825 അധ്യാപകരിൽ 793 പേർ പരിശീലനം നേടി. ആകെയുള്ളതിന്റെ 96% . പേപ്പർ മൂല്യനിർണയം, പുനർ മൂല്യനിർണയം, സബ്ജക്ട് പരിശീലനം തുടങ്ങിയ തിരക്കുകൾക്കിടയിലും ICT പാഠപുസ്തകവിനിമയസജ്ജരാകുന്നതിന് ഇത്രയും അധ്യാപകരെ പരിശീലനകേന്ദ്രങ്ങളിൽ എത്തിച്ചതിന് SITCമാർ പ്രത്യേകം അഭിനമർഹിക്കുന്നു. 32 അധ്യാപകരാണ് ഇനി പരിശീലനം നേടാനുള്ളത്.
ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം
എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- ഒന്നാം ഘട്ടം
എൽ കെ മെന്റർമാർക്കുള്ള പരിശീലനം- ഒന്നാം ഘട്ടം
പുതുതായി ചുമതല ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്ക് വേണ്ടിയുള്ള രണ്ടുദിവസത്തെ പരിശീലനം (ഒന്നാം ഘട്ടം) ജൂൺ 18, 19 തീയതികളിലായി മൂന്ന് കേന്ദ്രങ്ങളിൽ നടന്നു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി വടകര ഡയറ്റ്, ഗവൺമെൻറ് മോഡൽ എച്ച്എസ്എസ് കോഴിക്കോട്, ജിവിഎച്ച്എസ്എസ് ബാലുശ്ശേരി എന്നീ സെന്ററുകളിലാണ് പരിശീലനം ക്രമീകരിച്ചത്. 76 പേർ പരിശീലനം പൂർത്തീകരിച്ച് പുതിയ മെന്റർമാരായി ചുമതല ഏറ്റെടുത്തു.
ലിറ്റിൽ കൈറ്റ്സ് ശില്പശാല
ലിറ്റിൽ കൈറ്റ്സ് 2025-26 വർഷത്തെ ഏകദിന ശില്പശാല കോഴിക്കോട് ജില്ലയിൽ 2025 ജൂൺ 21ന് മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. വടകര വിദ്യാഭ്യാസ ജില്ലയിൽ പയ്യോളി ജിവിഎച്ച്എസ്എസ് ലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ്സിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സെൻറ് ജോസഫ് ബോയ്സ് എച്ച്എസ്എസ് ലുമാണ് വർഷോപ്പ് നടന്നത്. കൈറ്റ് സി ഇ ഒ ശ്രീ. അൻവർസാദത്ത് മൂന്നു കേന്ദ്രങ്ങളിലും ഓൺലൈനിൽ ആമുഖപ്രഭാഷണം നടത്തുകയും പരിശീലനത്തിന്റെ അവസാന സെഷനിൽ എൽ കെ മെന്റർമാരുമായി സംവദിക്കുകയും ചെയ്തു. 180 യൂണിറ്റുകളിൽ നിന്നായി 304 ലിറ്റിൽകൈറ്റ്സ് മെന്റർമാർ ശില്പശാലയിൽ പങ്കെടുത്തു. അതത് വിദ്യാഭ്യാസ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ ശില്പശാലയ്ക്ക് നേതൃത്വം കൊടുത്തു.
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
വടകര വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
കോഴിക്കോട് വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
-
താമരശ്ശേരി വിദ്യാഭ്യാസ ജില്ല ലിറ്റിൽ കൈറ്റ്സ് വർക്ക് ഷോപ്പ്
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - പ്രൈമറി ഹെഡ്‍മാസ്റ്റർ
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് , അൺ എയിഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ അതത് സബ്‍ജില്ലാ കേന്ദ്രങ്ങളിൽ വച്ച് 2025 ജൂൺ 27,28 തിയ്യതികളിലായി പരിശീലനം നൽകി. ജില്ലയിൽ 927 പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ പരിശീലനം പൂർത്തിയാക്കി. അക്കാദമിക മോണിറ്ററിംഗിന്റെ ഭാഗമായി സമഗ്ര, സഹിതം, സമ്പൂർണ, സമേതം എന്നിവ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർ പി മാരും പരിശീലനത്തിന് നേതൃത്വം കൊടുത്തു.
-
പ്രൈമറി ഹെഡ്‍മാസ്റ്റർ-അക്കാദമിക് മോണിറ്ററിംഗ്
-
പ്രൈമറി ഹെഡ്‍മാസ്റ്റർ-അക്കാദമിക് മോണിറ്ററിംഗ്
അക്കാദമിക മോണിറ്ററിംഗ് പരിശീലനം - ഹൈസ്കൂൾ ഹെഡ്‍മാസ്റ്റർ
സമഗ്ര ഗുണമേൻമ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗവ.,എയിഡഡ് , അൺ എയിഡഡ് ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ്സ് എസ്സ് ൽ വച്ച് പരിശീലനം നൽകി. 2025 ജൂലൈ 05 ന് രാവിലെ 9.30 ന് പ്രസൂൺ, രാജേഷ് , പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ റെജിസ്‍ട്രേഷൻ ആരംഭിച്ചു. പത്ത് മണിക്ക് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് പരിശീലനത്തിന്റെ ആവശ്യകത ഹൈസ്കൂൾ പ്രധാനാധ്യാപകർക്ക് ബോധ്യപ്പെടുത്തി. ജില്ലാ കോർഡിനേറ്റർ ശ്രീ മനോജ് സ്വഗതം പറഞ്ഞു. ശ്രീ രമേശൻ ഇ ടി യുടെ കോഴ്സ് ബ്രീഫിംഗിനു ശേഷം ആദ്യ സെഷനായ സമഗ്രയുടെ വിവിധ ഭാഗങ്ങൾ ഷാജി വി , മഹേശൻ കെ ജി , ടി കെ നാരായണൻ എന്നിവർ അവതരിപ്പിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം എ എം സിയുമായി ബന്ധപ്പെട്ട സംശയനിവാരണം നിധുൻ, സുലൈമാൻ എന്നിവർ നടത്തി. തുടർന്ന് ശ്രീ ബിജു ലിറ്റിൽ കൈറ്റ്‍സും സ്കൂൾ വിക്കി, സഹിതം, സമേതം എന്നിവ ജവാദ്, അനുപമ എന്നിവരും സമ്പൂർണ ആഘോഷും ഐടി ലാബ്, ഐ സി ടി ടെക്സ്റ്റ് ബുക്ക് എന്നിവ പ്രജീഷും പരിചയപ്പെടുത്തി. നൗസിഫ്, നിധുൻ എന്നിവർ ടെക്നിക്കൽ വർക്കുകൾ നിയന്ത്രിച്ചു. കോഴിക്കോട് ഡി ഡി ഇ ശിൽപശാല സന്ദർശിച്ച് പ്രധാനധ്യാപകരെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. മൂന്ന് മണിക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി ഓൺലൈനായി പ്രധാനധ്യാപകരോട് സംവദിച്ചു. തുടർന്ന് കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഓരോ ജില്ലയിലെ പ്രധാനധ്യാപകരോട് സംസാരിച്ച് അവരുടെ ആശങ്കകൾക്കും പരാതികൾക്കും പരിഹാരമുണ്ടാകുന്ന രീതിയിൽ ചർച്ച നയിച്ചു. വൈകുന്നേരം 4 മണിക്ക് സമാപന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നൗഫൽ എസ് ഐ ടി സി, എസ് ആർ ദി കൺവീണർമാരുടെ പരിശീലനത്തിന്റെ വിവരങ്ങൾ പ്രധാനധ്യാപകരെ ധരിപ്പിച്ചു. 4:15 ന് ശിൽപശാല അവസാനിച്ചു. 194 പ്രഥമാധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
-
ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കുള്ള അക്കാദമിക് മോണിറ്ററിംഗ് പരിശീലനം
-
ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കുള്ള അക്കാദമിക് മോണിറ്ററിംഗ് പരിശീലനം
-
ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കുള്ള അക്കാദമിക് മോണിറ്ററിംഗ് പരിശീലനം
-
ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കുള്ള അക്കാദമിക് മോണിറ്ററിംഗ് പരിശീലനം
-
ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കുള്ള അക്കാദമിക് മോണിറ്ററിംഗ് പരിശീലനം
സമഗ്ര പ്ലസ് - പി എസ് ഐ ടി സിമാർക്കുള്ള പരിശീലനം
സമഗ്ര പ്ലസ് - എസ് ആർ ജി/ എസ് ഐ ടി സിമാർക്കുള്ള പരിശീലനം
സമഗ്രാ പ്ലസ് പരിശീലനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ എസ് ഐ ടി സിമാർക്കും എസ് ആ ജി കൺവീണർമാർക്കും പരിശീലനം നൽകി. സമഗ്രയിൽ റിസോഴ്സുകളുടെ തൽസ്ഥീതിയും അതിന്റെ ഉപയോഗവും ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കി സമർപ്പിക്കാനും എസ് ഐ ടി സി, എസ് ആർ ജി കൺവീണർമാരെയും ധരിപ്പിച്ചു. കൂടാതെ എസ് ആർ ജി മിനിറ്റ്സ് സമഗ്രയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും പരിശീലനത്തിൽ ആർ പിമാർ അവതരിപ്പിച്ചു.
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-റോബോട്ടിക്സ്
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കേണ്ട ജില്ലയിലെ 825അധ്യാപകർക്ക് റോബോട്ടിക്സിനായുള്ള പ്രത്യേക പരിശീലനത്തിന്റെ ഡി ആർ ജി ജൂലൈ 8, 10 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ഇതിന്റെ ഫീൽഡ് തല പരിശീലനത്തിന് നൊച്ചാട് എച്ച് എസ്സ് എസ്സ് , ജി വി എച്ച് എസ്സ് എസ്സ് കൊയിലാണ്ടി എന്നിവിടങ്ങളിൽ ജൂലൈ 15ന് തുടക്കമിട്ടു. 757 അധ്യാപകർ ഇതുവരെ പരിശീലനം നേടി.
സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയ്യാറാക്കലാണ് ആദ്യ പ്രവർത്തനം. എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ തയ്യാറാക്കലാണ് പത്താം ക്ലാസിലെ ഓരോ കുട്ടിയും ചെയ്തുനോക്കേണ്ട അടുത്ത പ്രവർത്തനം.
ഈ അധ്യയന വർഷം മുതൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് മേഖലയിൽ പഠനവും, പ്രായോഗിക പരിശീലനവും നടത്തുന്നതിനായി ജില്ലയിലെ 183 സ്കൂളുകളിൽ 2589 റോബോട്ടിക് കിറ്റുകളുടെ വിന്യാസം പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.
പ്രൈമറി (2,4,6 ക്ലാസ്സ്) ഐ ടി പാഠപുസ്തക പരിശീലനം
കോഴിക്കോട് ജില്ലയിൽ 2,4 6 ക്ലാസ്സുകളിലെ പരിഷ്കരിച്ച ഐസിടി പാഠപുസ്തകത്തിന്റെ പരിശീലനം DRG ആഗസ്ത് 7,8,11 തിയ്യതികളിലായി കോഴിക്കോട് ഡി ആർ സിയിൽ വച്ച് നടന്നു. 15 പേർ പരിശീലനത്തിൽ പങ്കെടുത്തു. ഷാജി , ആഘോഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് ആഗസ്ത് 13ന് അഞ്ച് കേന്ദ്രങ്ങളിലായി ഫീൽഡ് തല പരിശീലനങ്ങൾ ആരംഭിച്ചു.
-
പ്രൈമറി അധ്യാപക പരിശീലനം കൊയിലാണ്ടി
-
പ്രൈമറി അധ്യാപക പരിശീലനം കൊയിലാണ്ടി
-
പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
-
പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി
-
പ്രൈമറി അധ്യാപക പരിശീലനം കൊയിലാണ്ടി
-
യു പി അധ്യാപക പരിശീലനം കൊയിലാണ്ടി
പ്രിലിമിനറി ക്യാമ്പ് ആർ പി പരിശീലനം
കോഴിക്കോട് ജില്ലാ കൈറ്റിൽ പുതുതായി ചുമതല ഏറ്റെടുത്ത 6 മാസ്റ്റർട്രെയിനർമാക്ക് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി. കൈറ്റ് ജില്ലാ ഓഫീസിൽവച്ച് നടന്ന പരിശീലനത്തിൽ മുഹമ്മദ് അഷ്റഫ് പി.സി, ജിയോ കുര്യൻ, ഷമീർ ടി.വി, ജിതേഷ് കോയമ്പ്രത്ത് , ധർമ്മജ എസ്, സോണി ഡി. ജോസഫ് എന്നീ മാസ്റ്റർ ട്രെയിനർമാർ പങ്കെടുത്തു. ടി കെ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ആർ പി മാരായി ക്യാമ്പിൽ പങ്കെടുക്കേണ്ട എൽ കെ മെന്റർമാർക്ക് നേരത്തെതന്നെ സബ്‌ജില്ലാടിസ്ഥാനത്തിൽ ഓൺലൈനിൽ മൊഡ്യൂൾ പരിചയപ്പെടുത്തിയിരുന്നു.
പ്രിലിമിനറി ക്യാമ്പ് (2025-28 ബാച്ച്)
കോഴിക്കോട് ജില്ലയിൽ 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ 11 വിദ്യാലയങ്ങളിലാണ് ആദ്യദിവസമായ സപ്തംബർ 9 ന് ക്യാമ്പ് നടന്നത്.
-
സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട്
-
സെന്റ് മൈക്കിൾസ് എച്ച് എസ്സ് എസ്സ് കോഴിക്കോട്
-
തിരുവങ്ങൂർ എച്ച് എസ്സ് എസ്സ്
-
കെ പി എം എച്ച് എസ്സ് എസ്സ് അരിക്കുളം
-
പൊയിൽക്കാവ് എച്ച് എസ്സ് എസ്സ്
പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം ഒക്ടോബർ 7ന് GTTI(Men) കോഴിക്കോട്, ഡയറ്റ് കോഴിക്കോട്, ജി എച്ച് എസ്സ് എസ്സ് പന്തലായനി, ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക്, ജി വി എച്ച് എസ്സ് എസ്സ് ബാലുശ്ശേരി, ജി വി എച്ച് എസ്സ് എസ്സ് ചാത്തമംഗലം, സെന്റ് മേരീസ് എച്ച് എസ്സ് എസ്സ് കൂടത്തായി എന്നിവിടങ്ങളിൽ ആരംഭിച്ചു.
-
Xth std TB Training DRG
-
Xth std TB Training Koyilandy sub dt
-
Xth std TB Training Koyilandy,Melady
-
Xth std TB Training Koyilandy,Melady
എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം
കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി.
രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് ഒക്ടോബർ 16ന് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്.
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
-
LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി
അധ്യാപക പരിശീലനം (Visual impaired Teachers)
കോഴിക്കോട് ജില്ലയിലെ കാഴ്ച വൈകല്യമുള്ള അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുവേണ്ടി 4 ദിവസത്തെ പരിശീലനം ഒക്ടോബർ 21 മുതൽ 24 വരെ നൽകി. 10 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. റഹ്മാനിയ എച്ച് എസ്സ് എസ്സ് ലെ അധ്യാപകനായ അബ്‌ദുള്ള മാസ്റ്റർ റിസോഴ്സ് പേഴ്സണായിരുന്നു. മാസ്ററർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നല്കി.
-
കാഴ്ച പരിമിതിയുള്ള അധ്യാപകർക്കുള്ള പരിശീലനം
-
കാഴ്ച പരിമിതിയുള്ള അധ്യാപകർക്കുള്ള പരിശീലനം
ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- രണ്ടാം ഘട്ടം
-
9th std TB Training DRG
-
9th std TB Training DRG