KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM


Home2025


ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാർക്കുള്ള ഏകദിന ശില്പശാല – 2025 ജൂൺ 21

2025 ജൂൺ 21-ന് പനമരം ഗവൺമെന്റ് ഹൈസ്കൂളിലെ മില്ലേനിയം ഹാളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രസുമാർക്കായി ഏകദിന ശില്പശാല നടത്തപ്പെട്ടു. വൈത്തിരി,മാനന്തവാടി, ബത്തേരി എന്നീ മൂന്ന് ഉപജില്ലകളിൽ നിന്നായി 140 അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.

ശില്പശാലയുടെ തുടക്കം കൈറ്റ് സി.ഇ.ഒ. അൻവർ സാദത്തിന്റെ വീഡിയോ സന്ദേശം അവതരിപ്പിച്ചുകൊണ്ടായിരുന്നു. തുടർന്ന് ജില്ലാ കോർഡിനേറ്റർ ശ്രീമതി ഹസീന ടീച്ചർ ആമുഖപ്രഭാഷണത്തിലൂടെ അധ്യാപകരിൽ ഉന്മേഷവും ആവേശവും ഉണർത്തി. ലിറ്റിൽ കൈറ്റ്സ് ഐ.ടി. കൂട്ടായ്മ കുട്ടികളിലും അധ്യാപകരിലും സമൂഹത്തിലും സൃഷ്ടിച്ച മാറ്റങ്ങൾ തിരിച്ചറിയാൻ, യൂണിറ്റ് പ്രവർത്തനങ്ങളിൽ താല്പര്യവും അഭിമാനവും വളർത്താൻ പ്രചോദനം നൽകിക്കൊണ്ട് മാസ്റ്റർ ട്രെയിനർ റൗഫ് സാർ ആദ്യ സെഷൻ കൈകാര്യം ചെയ്തു.

ടി ബ്രേക്കിന് ശേഷം, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ ആഴമായ ഉൾക്കാഴ്ചയോടെ ഈ അധ്യയന വർഷത്തിലെ യൂണിറ്റ് പ്രവർത്തനങ്ങൾ സമഗ്രമായി ആസൂത്രണം ചെയ്ത്

യൂണിറ്റ് പ്രവർത്തന കലണ്ടർ തയ്യാറാക്കുന്ന പ്രായോഗിക പ്രവർത്തനം മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ ഇ.വി നയിച്ചു.

അധ്യാപകർക്കായി വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, കഴിഞ്ഞ വർഷത്തെ യൂണിറ്റ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, ഒരു യൂണിറ്റിനെ മുൻനിരയിലേക്കെത്തിക്കാനുള്ള മൂല്യനിർണയ രൂപരേഖകൾ മാസ്റ്റർ ട്രെയിനർ ജിൻഷ തോമസ് വിശദമായി അവതരിപ്പിച്ചു. ശേഷം, സ്കൂൾ വിക്കിയിലെ ലിറ്റിൽ കൈറ്റ്സ് പേജുകൾ എങ്ങനെ മനോഹരമാക്കി കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്താമെന്നും, യൂണിറ്റിൽ തയ്യാറാക്കി സൂക്ഷിക്കേണ്ട റെക്കോർഡുകൾ, ലിറ്റിൽ കൈറ്റ്സ് മാനേജ്മെന്റ് സിസ്റ്റം എന്നിവയെക്കുറിച്ച് മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ ശ്രീ മനോജ് സാർ നിർദ്ദേശങ്ങൾ പങ്കുവെച്ചു. പിന്നീട് നടന്ന കൈറ്റ് സി.ഇ.ഒ. അൻവർ സാദത്തുമായുള്ള ലൈവ് സംവാദത്തിഓരോ ജില്ലയും ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അവതരിപ്പിച്ചു.

വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ശ്രീ അജിത് സാർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

ഈ അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും ത്വരിതഗതിയിലുള്ളതുമായതാക്കി മാറ്റാനുള്ള ഉത്സാഹം

പകർന്നുകൊണ്ട് ശില്പശാല സമാപിച്ചു. ശ്രീ അജിത് അച്ഛുതൻ ശില്പശാലയ്ക്ക് നന്ദി അർപ്പിച്ചു.