ജൂൺ 2025

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം 2025

 
8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ പരിശീലനം

8, 9, 10 ക്ലാസുകളിലെ മാറിയ ICT പാഠ പുസ്തകത്തിൻ്റെ  പരിശീലനം 2025 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി നടന്നു.    ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന 8, 9, 10 ക്ലാസുകളിലെ ICT പാഠപുസ്തക പരിശീലന പരിപാടി ജൂണിലും തുടരുകയും പരമാവധി അദ്ധ്യാപകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യം പൂർത്തീകരിക്കു കയും ചെയ്തു.

S/N ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ എണ്ണം
1 8 246
2 9 204
3 10 310

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ

ലിറ്റിൽ കൈറ്റ് ക്ലബുമായി ബന്ധപ്പെട്ട വരവു ചിലവ് കണക്കുകൾ സ്കൂൾ തലത്തിൽ കൃത്യമാക്കാനും പരിശോധിച്ചുറപ്പിക്കാനും മാസ്റ്റർ ട്രെയിനേഴ്സിൻ്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ സബ്ജില്ലാ തലത്തിൽ പ്രവർത്തനങ്ങൾ നടത്തി.

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

 

ലിറ്റിൽകൈറ്റ് യൂണിറ്റുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജില്ലയിലെ 93 സ്കൂളുകളിൽ വിജയകരമായി പൂർത്തികരിക്കുകയും റിസൾട്ട് സമയബന്ധിതമായി നൽകുകയും യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് നോ‍‍ഡൽ ഓഫീസർമാരുടെ ജില്ലാതല ശില്പശാല (21.06.2025

 
 

ഈ അധ്യയന വർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ വഴി ഈ വർഷം മുന്തിയ പരിഗണന നൽകുന്ന ഒരു മേഖല ഭിന്നശേഷി വിഭാഗം കുട്ടികൾക്ക് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചുള്ള കൈത്താങ്ങായിരിക്കുമെന്നും കൈറ്റ് സി.ഇ.ഒ പറഞ്ഞു.

 
LK Nodal Officers News
 

ജില്ലയിൽ പ്രവർത്തിക്കുന്ന 90 യൂണിറ്റുകളിൽ നിന്നും 170 മാസ്റ്റർ/മിസ്ട്രസ്മാർ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളുംസെഷനുകളുംഉൾപ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തന മാതൃകകൾ, ആശയ പ്രചരണ രംഗത്ത് സ്കൂൾ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചർച്ചകളും നടന്നു.

വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. സെഷനുകളിലെ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് സമാപന സെഷനിൽ കൈറ്റ് സി.ഇ.ഒ വിശദീകരണം നൽകി.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം

 

പ്രൈമറി പ്രഥമാധ്യാപകർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ 27, 28 തീയതികളിലായി വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ 27, 28 തീയതികളിലായി നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 488 അദ്ധ്യാപകർ പങ്കെടുത്തു

സമഗ്രപ്ലസ് പോർട്ടൽ - പ്രൈമറി പ്രഥമാധ്യാപകപരിശീലനം പങ്കെടുത്തവരുടെ എണ്ണം

വിദ്യാഭ്യാസ ജില്ല പങ്കെടുത്തവരുടെ എണ്ണം
1 തിരുവല്ല 212
2 പത്തനംതിട്ട 276
Total 488

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി- അക്കാദമിക മോണിറ്ററിംഗിന് സമഗ്രപ്ലസ് പോർട്ടൽ - PSITC മാരുടെ പരിശീലനം

 

പ്രൈമറി PSITC മാർക്കായി സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തുന്ന പരീശീല പരിപാടി ജൂൺ ജൂൺ 28 മുതൽ വിവിധ വെന്യുകളിലായി സംഘടിപ്പിച്ചു. രാവിലേയും ഉച്ചയ്ക്കുമായി വ്യത്യസ്ത ബാച്ചുകളിലായാണ് പരിശീലനം .തിരുവല്ല, കോഴഞ്ചേരി, അടൂർ, റാന്നി സബ്ജില്ലകളിലെ വിവിധ സെൻ്ററുകളിൽ ഇതുവരെ നടന്ന സമഗ്ര പരിശീലനത്തിൽ 12 ബാച്ചുകളിലായി ഏകദേശം 585 അദ്ധ്യാപകർ പങ്കെടുത്തു.

വിദ്യാഭ്യാസ ജില്ല പങ്കെടുത്തവരുടെ എണ്ണം
1 തിരുവല്ല 257
2 പത്തനംതിട്ട 328
Total 585

ഹൈടെക് ----AMCയിൽ- പരാതികൾ

  •  
    Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജനുവരി മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു
  • Jan-march 31 കാലയളവിൽ പ്രൈമറി വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പരാതികളും തന്നെ ജില്ലയിൽ നിലവിൽ പരിഹരിച്ചിട്ടുണ്ട് . Laptop -138 Projector-25
  • നിലവിൽ ജൂൺ മാസത്തിൽ സ്കൂളുകൾ പരാതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. ആവശ്യമായ ഇടപെടലുകളും സഹായങ്ങളും സ്കൂളുകൾക്ക് നൽകുന്നുണ്ട്. ഹൈടെക് വിഭാഗത്തിൽ മാർച്ച്‌ 31 നു വാറന്റി തീരുന്ന സാഹചര്യത്തിൽ ജനുവരി മുതൽ തന്നെ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള ഇടപെടലുകൾ ജില്ലയിൽ തുടങ്ങിയിരുന്നു ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിരുന്ന 609 പരാതികളിൽ 26 ലാപ്ടോപ് തകരാറുകൾ മാത്രമാണ് പരിഹരിക്കാനുള്ളത്.

ജില്ലയിലെ തനതു പ്രവർത്തനങ്ങൾ

  • പ്രൈമറി വിഭാഗത്തിൽ വിതരണം ചെയ്ത ലാപ്ടോപ്പുകളിൽ 71 ലാപ്ടോപ്പുകൾ AMC ആരംഭിക്കുമ്പോൾ പ്രവർത്തനക്ഷമം അല്ല എന്ന് ചൂണ്ടികാട്ടി AMC യിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇവയിൽ 60 ഓളം ലാപ്ടോപ്പുകൾ TA സ്കൂൾ സന്ദർശനം നടത്തി പ്രവർത്തനക്ഷമം ആക്കിയിട്ടുണ്ട് (swapping)
  • മാർച്ച്‌ മാസം ആരംഭിച്ച ഇവേസ്റ്റ് കളക്ഷൻ എല്ലാ സ്കൂളുകളിൽ നിന്നും മെയ്‌ 31 മുൻപായി ക്ലീൻ
     
    കേരള വഴി ഡിസ്പോസൽ ചെയ്തിരുന്നു.
  • ഇവേസ്റ്റ് ൽ നിന്നും 90 നു മുകളിൽ ലാമ്പുകൾ TA സെന്ററുകൾ സന്ദർശിച്ചു ശേഖരിച്ചിട്ടുണ്ട്. നിലവിൽ AMC യിൽ ഉൾപെടാത്ത പ്രൈമറി സ്കൂളുകളിലെ പ്രൊജക്ടർ ലാമ്പുകൾ ഇവ പ്രയോജനപ്പെടുത്തി മാറ്റമെന്നു കരുതുന്നു.ഈ പ്രവർത്തനം ജില്ലയിൽ ജൂൺ മാസത്തിൽ നടന്നു വരുന്നു
  • പ്രൈമറി ഹൈടെക് വിഭാഗത്തിൽ ഫിസിക്കൽ ഡാമേജ് സംഭവിച്ച ഉപകരണങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ജില്ലാ തലത്തിൽ പ്രവർത്തനം നടത്തി. പുത്തൂർ ഇൻഫോടെക് വഴി എസ്റ്റിമേറ്റ് നടപടികളും ഡോക്യൂമെന്റഷൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്കു മറ്റു തുടർപ്രവർത്തനങ്ങളും ചെയ്യുന്നതാണ്. ഹൈടെക് വിഭാഗത്തിലും ഈ പ്രവർത്തനം ജൂലൈ മാസത്തിൽ നടത്തും
  • ഓഗസ്റ്റ് മാസത്തിൽ amc അവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്.

ജൂലൈ 2025

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ്

9 ,10 ICTടെക്സ്റ്റ് ബുക്കുകളുടെ ക്വസ്റ്റ്യൻ പേപ്പർ സെറ്റിംഗ് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർ നടത്തിയിരുന്നു.

UIDവെരിഫിക്കേഷൻ പ്രവർത്തനം

17- 7 -2018ൽ UID വെരിഫിക്കേഷൻ മായി ബന്ധപ്പെട്ട സ്റ്റേറ്റിൽ നിന്ന് നിർദ്ദേശിച്ച ജോലികൾ പൂർത്തീകരിച്ചു.

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും എട്ടാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

ഹൈടെക് - AMCയിൽ - പരാതികൾ

 

Amc യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും ടെക്നിക്കൽ അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു


ഓഗസ്റ്റ് 2025

സമഗ്രയിലെ റിസോഴ്സ് നിർമ്മാണം

പത്താം ക്ലാസിലേയും ഒൻപതാം ക്ലാസിലേയും സോഷ്യൽ സയൻസ് സബജക്ടുമായി (എക്കണോമിക്സ്)ബന്ധപ്പെട്ട സമഗ്രയിലെ റിസോഴ്സ് നിർമ്മാണത്തിൽ പത്തനംതിട്ട കൈറ്റിലെ മാസ്റ്റർ ട്രെയിനേഴ്സ് പങ്കാളികളായി. കുട്ടികളുടെ പഠന റൂമിലേക്കുള്ള വീഡിയോകളും അദ്ധ്യാപകർക്കായുള്ള റിസോഴ്സുകളും ഇൻ്ററാക്ടീവ് റിസോഴ്സുകളും ഇതിൽ ഉൾപ്പെടുന്നു.

കൂൾ ബാച്ച് 19

കൂൾ ബാച്ച് 19-തിന്റെ പ്രവർത്തനം ജില്ലയിൽ നടന്നു വരുന്നു 5 ബാച്ചുകളിലായി നൂറോളം അധ്യാപകർ ഈ പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.ഇവർക്ക് ക്ലാസുകൾ എടുക്കുകയും അവരുടെ അസൈൻമെൻ്റുകൾ പരിശോധിക്കുകയും ITനൈപുണി കൾ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.

ഐസിടി ട്രെയിനിങ് ഡി ആർ ജി പരിശീലനം

 
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

6/08/2025, 7/08/2025, 8/08/2025 തീയതികളിലായി 2, 4, 6 ക്ലാസിലെ അധ്യാപകർക്ക് ഐസിടി ട്രെയിനിങ് നൽകുന്നതിനുള്ള ഡി ആർ ജി പരിശീലനം ഡി ആർ സി തിരുവല്ലയിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാരും എക്സ്റ്റേണൽ ആർപി മാരും ഉൾപ്പെടെ ഒമ്പത് അദ്ധ്യാപകർ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു.

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

 
UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

UP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് ജില്ലയിൽ നടത്തി. 10 ബാച്ചുകളിലായി ഇതുവരെ 214 അധ്യാപകർക്ക് പരിശീലനം നൽകി.

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ്

LP ICT ടെക്സ്റ്റ് ബുക്ക് ട്രെയിനിങ് 5 ബാച്ചുകളിലായി 146 അധ്യാപകർക്ക് ജില്ലയിൽ പരിശീലനം നൽകി.

OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

 
OS ഇൻ്റസ്റ്റലേഷൻ ഫെസ്റ്റ് 2025

100 ലാപ്ടോപ്പുകളിൽ പുതിയ OS 22.04 ഈ മാസം ഇൻസ്റ്റാൾ ചെയ്തു നൽകിയിട്ടുണ്ട്.

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം

സ്കൂൾ വിക്കിയിൽ അക്കാദമിക മാസ്റ്റർ പ്ലാൻ അപ് ലോഡ് ചെയ്യുന്ന പ്രവർത്തനം ഈ മാസം പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ തന്നെ ഈ പ്രവർത്തനം ആദ്യം പൂർത്തീകരിച്ച ജില്ലകളിൽ ഒന്നാണ് പത്തനംതിട്ട. ഈ പ്രവർത്തനത്തിൻ്റെ വിജയകമായ പൂർത്തീകരണത്തിന് എല്ലാ വിദ്യാഭ്യാസ ഓഫീസറൻമാരുടേയും ഫലപ്രദമായ ഇടപെടലുകൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് ട്രെയിനിങ്

ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ പുതുതായി ചാർജ് എടുത്ത അധ്യാപകർക്ക് രണ്ട് ദിവസത്തെ ട്രെയിനിങ് നൽകി. പ്രസ്തുത പരിശീലനത്തിൽ വിവിധ ലിറ്റിൽ കൈറ്റ് യൂണിറ്റുകളിൽ നിന്ന് 41 അധ്യാപകർ പങ്കെടുത്തു.

ഹൈടെക് ----AMCയിൽ- പരാതികൾ

AMC യിൽ പരാതികൾ രജിസ്റ്റർ ചെയ്യിക്കുന്നതിൽ ജില്ലയിൽ ജൂൺ മുതൽ മാസ്റ്റർ ട്രെയിനേഴ്സിൻ്റേയും അസിസ്റ്റൻ്റിൻ്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി ഇടപെടൽ നടത്തിയിരുന്നു. ഓഗസ്റ്റ് മാസത്തിൽAMCഅവസാനിക്കുന്ന പ്രൈമറിയിലെ ഉപക രണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള ഇടപെടൽ ജില്ലയിൽ കാര്യക്ഷമം ആയി നടക്കുന്നുണ്ട്

സെപ്റ്റംബർ 2025

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025

പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം ഏകദേശം പൂർത്തികരിച്ചു.

 
Parents Meeting
 
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യദിനം 20/09/2025 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്‍വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും നിലവിൽ സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകൾ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി പ്രസ്താവിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ രാവിലെ പത്തു മുതൽ കൈറ്റ് പുറത്തിറക്കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KITE OS 22.04 പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി.

സ്വതന്ത്ര സോഫ്റ്റ്‍വെയർ- പ്രാധാന്യവും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ശ്രീ.സുദേവ് കുമാർ, ശ്രീ. ഡോ. രാജേഷ് എന്നിവർ നേതൃത്വം നൽകി..സെമിനാറിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ, അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ

ജില്ലയിലെ സ്ക്കൂളുകളിൽ 22 /9/2025 ൽ അസംബ്ലി കൂടി സ്വതന്ത്ര സോഫ്റ്റവെയർ പ്രതിജ്ഞ എടുത്തു .സ്വതന്ത്ര സോ‍ഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതു സമൂഹത്തിനും ലഭ്യമാകുന്ന വിധം ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇൻസ്റ്റാൾഫെസ്റ്റുകൾ ഉൾപ്പെടെ സംഘടിപ്പിച്ചു

 
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ
 
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം സ്ക്കൂൾ തല ആഘോഷങ്ങൾ

VHSE വിഭാഗം/ NSS/School Wiki updation നു മായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ ക്ലാസ്

ജില്ലയിലെ 23 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സിനായി 22 /9 /2025 ,23/ 9/ 2025 തീയതികളിൽ ആയി ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു.

കൂൾ ബാച്ച് 19 ---കൂൾ സ്കിൽ ടെസ്റ്റ്

100 അദ്ധ്യാപകർക്ക് 5 കേന്ദ്രങ്ങളിലായി 27/9/2025 ൽ കൂൾ സ്കിൽ ടെസ്റ്റ് നടത്തി.

ഒക്ടോബർ 2025

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025

പത്തനംതിട്ട ജില്ലയിലെ 96 ലിറ്റിൽകൈറ്റ് യൂണിറ്റുകളിൽ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പാസായി അംഗങ്ങളായ 8 ക്ലാസിലെ കുട്ടികൾക്ക് സ്ക്കൂളുകളിൽ ചെന്ന് സ്ക്കൂൾ തല ക്യാമ്പ് നടത്തുന്ന പ്രവർത്തനമാണ് ഈ മാസം മാസ്റ്റർ ട്രെയിനറൻമാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനം പൂർത്തികരിച്ചു.