കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തിരുവനന്തപുരം/പ്രവർത്തനങ്ങൾ

പ്രഥമാധ്യാപകർക്ക് കെെറ്റ് ശില്പശാല

 
ഹെെസ്കൂൾ പ്രഥമാധ്യാപകർക്കായി സംഘടിപ്പിച്ച അക്കാദമിക മോണിറ്ററിങ് പരിശീലനം : സെന്റ്മേരീസ് എച്ച്.എസ്.എസ്. പട്ടം

തിരുവനന്തപുരം ജില്ലയിലെ പ്രഥമാധ്യാപകർക്കായി കെെറ്റ് ശില്പശാല സംഘടിപ്പിച്ചു. പട്ടം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലനത്തിൽ മന്ത്രി വി.ശിവൻകുട്ടിയും കെെറ്റ് സി.ഇ.ഒ കെ.അൻവർ സാദത്തും ഓൺലെെനായി സംവദിച്ചു. അക്കാദമിക മാസ്റ്റർ പ്ലാനുകൾ നടപ്പിലാക്കുന്നത് മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉള്ള സമഗ്ര പ്ലസ് പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു.

തിരുവനന്തപുരം ഡി.ഡി.ഇ ശ്രീജ ഗോപിനാഥ്, കെെറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജി.എസ്.ബിന്ദു, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.

പത്താം ക്ലാസ് രണ്ടാംഘട്ട ഐ.സി.‍ടി പാഠപുസ്തക പരിശീലനം:റോബോട്ടിക്സ് (ഡി.ആർ.ജി)

 
റോബോട്ടിക്സ് പരിശീലനം: കെെറ്റ് ജില്ലാ ഓഫീസ്,തിരുവനന്തപുരം

പത്താം ക്ലാസിൽ ഐ.സി.ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനം-ഡി.ആർ.ജി. തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിൽ വച്ച് 14.07.2025 ന് സംഘടിപ്പിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദു ജി.എസ്. പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ ശ്രീജ.എസ്, പ്രിയ.എൻ എന്നിവർ പരിശീലനം നയിച്ചു. പാഠപുസ്തകത്തിൽ ആദ്യമായി റോബോട്ടിക്സ് ഉൾപ്പെടുത്തിയതിന്റെ കൗതുകത്തിലാണ് അധ്യാപകർ പരിശീലനത്തിനെത്തിയത്. സ്മാർട്ട് ഹോം ഡോർ, ഓട്ടോമാറ്റിക് സാനിട്ടെെസർ ഡിസ്പെൻസർ, എൽ.ഇ.ഡി ബൾബ് പ്രകാശിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ വളരെ ഉത്സാഹപൂർവമാണ് അധ്യാപകർ ചെയ്തത്. പരിശീലനത്തിന്റെ ഫലങ്ങൾ ആത്മവിശ്വാസത്തോടെ കുട്ടികളിലേക്ക് എത്തിക്കാനാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് അധ്യാപകർ മടങ്ങി.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.

സമഗ്ര പ്ലസ്- സംസ്‌കൃതം- ഉള്ളടക്ക നിർമാണ ശില്പശാല

 
സംസ്‌കൃതം അധ്യാപകർ ചർച്ചയിൽ പങ്കെടുക്കുന്നു.

17.07.2025 -ന് കെെറ്റ്,തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് സമഗ്ര പ്ലസിലേക്കുള്ള സംസ്‌കൃതം -ഉള്ളടക്ക നിർമാണത്തിന്റെ ശില്പശാല നടന്നു.

ജില്ലാ ആഫീസ് നവീകരണം

ജില്ലാ ആഫീസ് നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി.ബിന്ദുവിന്റെ നേതൃത്വത്തിൽ ഹൃദ്യമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജീവനക്കാരുടെ മനസ്സീന് കുളി‌ർമയേകാനും സംഘ‌ർഷരഹിതമാക്കാനും ഹരിതാഭയുള്ള സസ്യങ്ങളും അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്. പ്രൊജക്ടർ സ്‌ക്രീൻ ചുവർ പെയിന്റിങ്, തീമാറ്റിക് കർട്ടനുകൾ, മേശകൾ, മേശവിരിപ്പുകൾ എന്നിവ സജ്ജമായിക്കഴിഞ്ഞു. ഒപ്പം ശൂചിത്വത്തീന് പ്രാധാന്യം നൽകി മാലിന്യ നിർമാർജന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും ടീമംഗങ്ങൾ പുത്തൻ ആശയവുമായാണ് എത്തുന്നത്.

 
ജില്ലാ ആഫീസ് നവീകരണ പ്രവർത്തനങ്ങൾ

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്കു ചെയ്യുക.

മിഷൻ പുല്ലംപാറ

തിരുവനന്തപുരം കെെറ്റ് ഏറ്റെടുത്ത പുതിയ യജ്‍ഞം- മിഷൻ പുല്ലംപാറ 03-08-2025 ന് ആരംഭിച്ചു.

 
ഡിജിറ്റൽ യജ്ഞത്തിൽ പങ്കാളികളാകുന്ന പുല്ലംപാറയിലെ കുരുന്നുകൾ.

കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്താണ് കിളിമാനൂർ സബ്‌ജില്ലയിൽ ഉൾപ്പടുന്ന പുല്ലംപാറ. നിരവധി ക്രിയാത്മകമായ പ്രവർത്തനങ്ങൾ അവിടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജേഷിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. പഞ്ചായത്തിലെ കുരുന്നുകൾക്ക് പുത്തൻ സാങ്കേതിക വിദ്യയിലൂന്നിയ അറിവുകൾ പകർന്ന് ഒരു കെെത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കെെറ്റ്. കുട്ടികൾക്ക് ഇഷ്ടാനുസരണം തെരഞ്ഞടുത്ത ആനിമേഷൻ,പ്രോഗ്രാമിങ് മേഖലകളിൽ പുതിയ കാലഘട്ടത്തിനനുസൃതമായ പരിശീലനമാണ് നൽകുന്നത്. കുട്ടികളുടെ സൗകര്യാ‌ർത്ഥം ശനി,ഞായർ,മറ്റ് സ്കൂൾ അവധി ദിവസങ്ങൾ പരിശീലനത്തിനായി വിനിയോഗിക്കുന്നു.

പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം

നവീകരിച്ച 2,4,6 ക്ലാസുകളിലെ പ്രൈമറി ഐ.സി.ടി പാഠപുസ്തകങ്ങളുടെ ഡി.ആർ.ജി പരിശീലനം ജില്ലാ ഓഫീസിൽ വച്ച് നടന്നു. 2.4 ക്ലാസുകളുടെ ഐ.സി.ടി പരിശീലനം ആഗസ്ത് 4 നും(ഏകദിനം) 6-ാം ക്സാസ് ഐ.സി.ടി പരിശീലനം 6,7 തീയതികളിലുമായാണ്(ദ്വിദിന പരിശീലനം) നടന്നത്. ഓരോ സബ്ജില്ലകളിൽ നിന്നുമായി ഒരു റിസോഴ്സ് പേഴ്സൺ എന്ന രീതിയിൽ അധ്യാപകർ പങ്കെുടുത്തു. സാങ്കേതിക മികവും സർഗശേഷികളും പരിപോഷിപ്പിക്കുന്നതിനൊപ്പം ജീവിതനെെപുണികൾ വളർത്തുന്നതിനും പ്രാമുഖ്യം നൽകുന്ന പ്രവർത്തനങ്ങളാണ് പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്തിരിക്കുന്നത്.

 
പ്രെെമറി ഐ.സി.ടി പാഠപുസ്തക പരിശീലനം

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

കെെറ്റ് തിരുവനന്തപുരം- ഓണാഘോഷം

തിരുവനന്തപുരം കെെറ്റ് ജില്ലാ ഓഫീസിലെ ഓണാഘോഷം ആഗസ്ത് 27ന് സംഘടിപ്പിച്ചു. ഓണത്തെ വരവേൽക്കാൻ ജീവനക്കാർ എല്ലാവരും ചേർന്ന് മനോഹരമായ പൂക്കളമൊരുക്കി. വിശിഷ്ടാതിഥിയായി സി.ഇ.ഒ ശ്രീ.അൻവർ സാദത്ത് പങ്കെടുത്തു. എല്ലാവർക്കുമൊപ്പമിരുന്ന് ഓണസദ്യ കഴിച്ചു. ഉച്ചയ്ക്കുശേഷം ജീവനക്കാരുടെ അന്താക്ഷരി, സംഗീത-നൃത്തപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.

 
ടീം തിരുവനന്തപുരം-ഓണാഘോഷം

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

നെയ്യാർമേള-2025

നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാപാരി-വ്യവസായികളുടെ നേതൃത്വത്തിൽ നടത്തി. അതിൽ വിവധ വകുപ്പുകളുടെ സ്റ്റോളുകൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റോളിൽ കെെറ്റിന്റെ സ്റ്റോളും പ്രവർത്തിച്ചു.ഓരോ ദിവസവും ലിറ്റിൽകെെറ്റ്സ് അംഗങ്ങൾ സ്വയം നിർമിച്ച റോബോട്ടിക്സ്, പ്രോഗ്രാമിങ് ഗെയിം ഉത്പന്നങ്ങൾ അവതരിപ്പിച്ചു. നെയ്യാർമേളയിൽ ലിറ്റിൽ കെെറ്റ്സ് വൻ ജനശ്രദ്ധ പിടിച്ചുപറ്റി.

 
നെയ്യാർമേള-2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം

    20.9.2025 ശനിയാഴ്ച

സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് ജില്ലാ ഓഫീസ് തിരുവനന്തപുരത്തു രാവിലെ  10 മണി മുതൽ ഇൻസ്റ്റലേഷൻ ഫെസ്റ്റ് നടത്തി. സ്വതന്ത്രസോഫ്റ്റ് വെയർ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.  ശിവൻകുട്ടി ഓൺലൈനായി  നിർവഹിച്ചു, അതിനുശേഷം സ്വതന്ത്ര സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തിയെക്കുറിച്ച് ശ്രീ ബിജു എസ് ബി ( ഡെപ്യൂട്ടി ഡയറക്ടർ DAKF സംസ്ഥാന സെക്രട്ടറി) അവതരണം നടത്തി, മൂന്ന് മണി മുതൽ 4 മണി വരെ "ആർട്ടിഫിഷ്യൽ ഇന്റലിജൻസ്ന-ന്മയും തിന്മയും" എന്ന വിഷയത്തെ ആസ്പദമാക്കി LK അംഗങ്ങളുടെ  സംവാദവും ഉണ്ടായിരുന്നു.

 
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം- ജില്ലാ ആഫീസ്, തിരുവനന്തപുരം

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ 2025 ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ20  2025 വൈകിട്ട് 5 മണിക്ക് റ്റി.എൻ.ജി ഹാൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ഡോക്ടർ ബി ഇക്ബാൽ രചിച്ച "സ്വതന്ത്ര സോഫ്റ്റ്‌വെയർ തത്വശാസ്ത്രം -സിദ്ധാന്തവും പ്രയോഗവും" എന്നാ പുസ്തകത്തിന്റെ പ്രകാശനം ഡോക്ടർ പി എം തോമസ് ഐസക് ഡോക്ടർ മ്യൂസ് മേരി ജോർജ് കൈമാറി കൊണ്ട് നിർവഹിച്ചു തദവസരത്തിൽ കെ അൻവർ സാദത്ത് ( സിഇഒ കൈറ്റ് ) അധ്യക്ഷത  വഹിച്ചു, വൈ.കിരൺ ചന്ദ്ര, ഡോക്ടർ അച്യുത് ശങ്കർ, ഡോ.എ സാബു, ഡോ. സുനിൽ തോമസ്, എന്നിവർ ആശംസ പ്രസംഗം നടത്തി ഡോക്ടർ ബി ഇക്ബാലിന്റെ  മറുപടി പ്രസംഗവും ഉണ്ടായിരുന്നു.

 
പുസ്തകപ്രകാശനം-"സ്വതന്ത്രസോഫ്റ്റ്‌വെയർ തത്വശാസ്ത്രം സിദ്ധാന്തവും പ്രയോഗവും",പ്രസ്‌ക്ലബ്ബ്.

ഡിസ്ട്രിക്ട്  ശാസ്ത്രമേള ഐ റ്റി ക്വിസ് മത്സരം -2025

ഡിസ്ട്രിക്ട് ശാസ്ത്രമേള ഐടി ക്വിസ് മത്സരം 4 -10- 2025 നു കൈറ്റ് ഡിസ്ട്രിക്ട്

ഓഫീസിൽ വച്ച് നടത്തുകയുണ്ടായി, എച്ച് എസ് വിഭാഗത്തിന്റെ ക്വിസ് മാസ്റ്റർ ശ്രീ മോഹൻകുമാറും, എച്ച്എസ്എസ്  വിഭാഗത്തിന്റെ ക്വിസ് മാസ്റ്റർ ശ്രീ. ജിനേഷ് ആയിരുന്നു,  എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് കാട്ടാക്കട സബ് ജില്ലയിലെ  ഗുഡ് ഷേപ്പേഡ്  ഹൈസ്കൂളിലെ ശ്രീനിധിയും, രണ്ടാം സ്ഥാനം ബാലരാമപുരം സബ് ജില്ലയിലെ സെന്റ് ക്രിസോസ്റ്റോം ഗേൾസ് എച്ച് എസ് നെല്ലിമൂട് സ്കൂളിലെ ശ്രീ നവ്യയുമാ ണ്. എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കാട്ടാക്കട സബ് ജില്ലയിലെ ഡി വി എം എൻ എം എച്ച് എസ് എസ് മാറനല്ലൂർ സ്കൂളിലെ മാധവ് ജെപി യും, രണ്ടാം സ്ഥാനം നെയ്യാറ്റിൻകര സബ് ജില്ലയിലെ  എം  വി എച്ച് എസ് എസ് അരുമാനൂർ സ്കൂളിലെ അജിൽ ക്രിസ്റ്റിനും  കരസ്ഥമാക്കി.


 

എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരം

പൊതുവിദ്യാലയങ്ങളിലെ പഠനമികവുകൾ,വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക മാതൃകകൾ,ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ എടുത്തുകാട്ടുന്നതിന് സ്കൂളുകൾക്കായി കെെറ്റ്-വിക്ടേഴ്സ് പ്രത്യേക റീൽസ് മത്സരം നടത്തി. ഒരു സ്കൂളിനെക്കുറിച്ച് 90 സെക്കൻഡിൽ കൂടാത്ത വിധം ഒരു റീൽ തയ്യാറാക്കണം. ഏറ്റവും മികച്ചറീലുകൾക്ക് സംസ്ഥാനതലത്തിൽ പ്രത്യേക ആദരവ് നൽകി. ഇതിനുപുറമേ സംസ്ഥാനതലത്തിൽ തെരഞ്ഞടുക്കപ്പെട്ട 100 സ്കൂളുകൾക്ക് 5000 രൂപ ക്യാഷ് അവാർഡും നൽകി. എന്റെ സ്കൂൾ എന്റെ അഭിമാനം -റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായ സ്കൂൾ, തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കരകുളം സ്കൂളിനാണ്. തിരുവന്തപുരം ജില്ലയിലെ എസ്.എൻ.വി.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ,എസ്.കെ.വി.എച്ച്.എസ്.എസ്. കടമ്പാട്ടുകോണം, സെന്റ്തോമസ് എച്ച്. എസ്. എസ് അമ്പൂരി എന്നീ സ്കൂളുകളും സമ്മാനാർഹരായി.

 


കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.