എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം വെള്ളറട റോഡിൽ ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഇരുന്നൂറു മീറ്റർ മാറി വലതുഭാഗത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന അക്ഷരദീപമായ മേയ്‌പുരം എൽ എം എസ് എൽ പി സ്കൂൾ 1914-ൽ സ്ഥാപിതമായി .

എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം
വിലാസം
എൽ എം എസ് എൽ പി എസ് മേയ്പുരം
,
പരശുവയ്ക്കൽ പി.ഒ.
,
695508
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1914
വിവരങ്ങൾ
ഫോൺ0471 2230126
ഇമെയിൽlmslps555@gmail.com
കോഡുകൾ
സ്കൂൾ കോഡ്44528 (സമേതം)
യുഡൈസ് കോഡ്32140900316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോയി വത്സലം
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം.

കുന്നുകളും, മലഞ്ചരിവുകളും പച്ചപ്പിടിച്ച വയലേലകളും കൊണ്ട് അനുഗ്രഹീതമായ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദിവ്യമായ പരിവേഷം തൂകി ഒരു ചെറിയ കുന്നിൻ മുകളിൽ നിറഞ്ഞു നിൽക്കുന്ന ദേവാലയം. അതിനടുത്തായി അക്ഷരദീപം പകർന്നു നൽകുന്ന മേയ്പുരം എൽ. എം. എസ്. എൽ. പി. സ്കൂൾ.ഈ വിദ്യാലയം 1-1-1914 ൽ സ്ഥാപിതമായി. മേയ്പുരം എന്ന പേരുമായി ബന്ധപ്പെട്ട ഒരു സംഭവ കഥയുണ്ട്. ഇവിടത്തെ സി. എസ്. ഐ. ദേവാലയത്തിൽ അപ്പോൾ മിഷനറിയായിരുന്ന റവ. എ. റ്റി. ഫോസ്റ്ററിന്റെ കൊച്ചുമകൾ  "മേയ് "എന്ന കുഞ്ഞ് കലശലായ രോഗം ബാധിച്ച് മരണമടഞ്ഞു. ഈ കുഞ്ഞിന്റെ സ്മരണാത്ഥമാണ്  മേയ്പുരം എന്ന സ്ഥലപ്പേര് ഉണ്ടായത്. എൽ. എം. എസ് കോർപ്പറേറ്റ് മാനേജമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് വേണ്ട പ്രോത്സാഹനങ്ങൾ മാനേജ്മെന്റ് നൽകുന്നുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ.

ധനുവച്ചപുരം അന്താരാഷ്ട്ര ഐ ടി യ്ക്കു സമീപം മേയ്പുരം സി.എസ്.ഐ ചർച്ചിനോടു ചേർന്നു ഏകദേശം 30 സെൻ്റിനകത്താണ് മൂന്ന് കെട്ടിടങ്ങളിലായി 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ അങ്കണത്തിൽ വൈവിധ്യമാർന്ന പൂന്തോട്ടം ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ , കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.പാചക പുര സ്കൂളിൻ്റെ കിഴക്ക് വശത്തായി ക്രമീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങളോടനുബന്ധിച്ച് 2023-24 അധ്യയന വർഷം മാസ്റ്റർ പ്ലാനിൽ 11 ദിനാചരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ 11 കൈ എഴുത്ത് മാസികൾ തയ്യാറാക്കി.

മാനേജ്മെൻ്റ്.

ദക്ഷിണ കേരള മഹാ ഇടവക കോപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാണ് ടി വിദ്യാലയം പ്രവർത്തിക്കുന്നത്.

അദ്ധ്യാപകർ.

ക്രമ നമ്പ. പേര് ഉദ്യോഗപ്പേര്
1 ജോയ് വത്സലം എച്ച് എം
2 റീന ജാസ്മിൻ സി ഡി എൽ പി എസ് ടി
3 മേബൽ സി എൽ പി എസ് ടി
4 ബിനു കമലൻ എൽ പി എസ് ടി
5 പ്രീത എൻ എസ് എൽ പി എസ് ടി
6 ബിന്നി കെ എൽ പി എസ് ടി
7 ഷർമ്മിളസിംഗ് എ പി എൽ പി എസ് ടി
8 വിമൽ എൽ പി എസ് ടി
9 ഷൈൻ എൽ പി എസ് ടി

മുൻസാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ജോൺ 1994-1998
2 ദാസയ്യൻ 1998-2001
3 ബാലരാജ് 2001-2004
4 പ്രഭ കുമാരി 2004-2008
5 വരദ കുമാർ 2008-2010
6 ഷീല കുമാരി 2010-2014
7 മേബൽ പ്രൊജക്ട് ലൈല 2014-2020
8 ജോയി വത്സലം 2020-2024

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 പ്രജീന ജെയിൻ ഹയർ സെക്കൻ്ററി അധ്യാപിക
2 ഡോ. രാജേഷ് കോളേജ് പ്രൊഫസർ
3 ഡോ. പ്രതീഷ് കോളേജ് പ്രൊഫസർ
4 രാധ കവയത്രി
5 സെലീന പത്മം അധ്യാപിക
6 റീന ജാസ്മിൻ അധ്യാപിക

അംഗീകാരങ്ങൾ

2022-2023 അധ്യയന വർഷം അഭിൻ എസ് പിയ്ക്കും രേവതി ജയനും എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. ടി വർഷത്തെ ഉപജില്ല ശാസ്തോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

അധിക വിവരങ്ങൾ

വിഷയാധിഷ്ഠിതമായ ക്ലബുകൾ, പാഠ്യതര പ്രവർത്തനങ്ങൾ പ്രാധാന്യം നല്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ, പൊതുവിജ്ജാന വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷകർ നടത്തിവരുന്നു.

വഴികാട്ടി

നെയ്യാറ്റിൻകര - അമരവിള - ധനുവച്ചപുരം - മേയ്പുരം

കാരക്കോണം - കുന്നത്തു കാൽ - മേയ്പുരം

കൊറ്റാമം - ധനുവച്ചപുരം- മേയ്പുരം

ഉദിയൻകുളങ്ങര - ധനുവച്ചപുരം - മേയ്പുരം

Map