പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(അയിരനെല്ലൂർ എൽ.പി.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ
വിലാസം
ആയിരനല്ലൂർ

പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ

ഇടമൺ 34 പുനലൂർ

കൊല്ലം
,
ആയിരനല്ലൂർ പി.ഒ.
,
691307
,
കൊല്ലം ജില്ല
സ്ഥാപിതം1 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ9400768160
ഇമെയിൽplmlpsayiranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്40327 (സമേതം)
യുഡൈസ് കോഡ്32130100611
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഎരൂർ
വാർഡ്ആയിരനല്ലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചാക്കോ എം
പി.ടി.എ. പ്രസിഡണ്ട്ഷിജി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി മേരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ

ചരിത്രം

പത്തനാപുരം താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.

കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് കല്ലടയാറിനു കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ ഗവ.എൽ.പി.എസ്സിൽ എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ് ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ്‌ അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ കല്ലടയാറിനു കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
നം പേര് കാലയളവ്
1 ശശിധരൻ 1976-1983
2 ലളിതമ്മ 1984-1987
3 സുഷമാദേവി 1987-2011
4 ഉഷാകുമാരി.എം 2011-2020
5 ചാക്കോ.എം 2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

* ഇടമൺ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (4.5 കി.മി)

*പുനലൂർ ബസ്‌ സ്റ്റാൻഡിൽ നിന്നും ദേശീയപാത 744 വഴി ഇടമൺ 34 ബസ് സ്റ്റോപ്പിൽ എത്തുക (10 കി.മി). ബസ്‌ സ്റ്റോപ്പിൽ നിന്നും ആയിലറ പോകുന്ന റോഡിൽ (2 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം.

*ആയിരനല്ലൂർ പോസ്റ്റ്‌ഓഫീസിനു (691307) സമീപം.

*ആയിരനല്ലൂർ സിഎസ്ഐ പള്ളിക്ക് സമീപം.

Map