പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ അയിരനെല്ലൂർ | |
---|---|
വിലാസം | |
ആയിരനല്ലൂർ പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ
, ഇടമൺ 34 പുനലൂർ കൊല്ലംആയിരനല്ലൂർ പി.ഒ. , 691307 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1976 |
വിവരങ്ങൾ | |
ഫോൺ | 9400768160 |
ഇമെയിൽ | plmlpsayiranalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40327 (സമേതം) |
യുഡൈസ് കോഡ് | 32130100611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരൂർ |
വാർഡ് | ആയിരനല്ലൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചാക്കോ എം |
പി.ടി.എ. പ്രസിഡണ്ട് | ഷിജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി മേരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ ആയിരനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ
ചരിത്രം
പത്തനാപുരം താലൂക്കിലെ എരൂർ പഞ്ചായത്തിൽപ്പെട്ട ആയിരനല്ലൂർ ഗ്രാമത്തിൻറെ ഹൃദയഭാഗത്താണ് പി.ലക്ഷ്മണൻ മെമ്മോറിയൽ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്. കിഴക്ക് റിസർവ് വനവും, വടക്ക് എണ്ണപ്പനത്തോട്ടവുമാണ് ഈ സ്ഥലത്തിൻറെ അതിരുകൾ.
കേവലം കർഷകനായ പുനലൂർ കക്കോട് സ്വദേശിയായ ശ്രീമാൻ. പി. ലക്ഷ്മണൻ അവർകളുടെ ശ്രമഫലമായി 01-06-1976 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് കല്ലടയാറിനു കുറുകേ പാലമുണ്ടായിരുന്നില്ല. കടത്തുകടന്ന് 4 കി.മീറ്റർ നടന്നാണ് കുട്ടികൾ അന്ന് ഇടമൺ ഗവ.എൽ.പി.എസ്സിൽ എത്തേണ്ടത്. ആയതിനാൽ പ്രായപരിധിക്ക് ഉപരിയായിട്ടുള്ള കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ വിദ്യാലയം ഉപകരിച്ചു. കൂടാതെ ശ്രീലങ്കൻ അഭയാർത്ഥികളുടെ കുട്ടികളും ഇവിടെ പഠനം നടത്തിയിരുന്നു. അവർക്കായി ഒരു തമിഴ് അധ്യാപികയും ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ റീഹാബിലേഷൻ പ്ലാൻറേഷനിലെ കേളൻകാവ് തമിഴ് മീഡിയം ഗവ. എൽ. പി. എസ് ആരംഭിച്ചപ്പോൾ തമിഴ് പോസ്റ്റ് അബോളിഷ് ചെയ്തു. എന്നാൽ ഇപ്പോൾ കല്ലടയാറിനു കുറുകേ പാലം നിർമ്മിച്ചതിനാൽ ഇംഗ്ലീഷ്മാനിയ പിടിപെട്ട രക്ഷകർത്താക്കൾ അൺ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് കുട്ടികളെ വിടാൻ ഉത്സാഹം കാട്ടുന്നു. അഞ്ച് സ്കൂൾ ബസ്സുകളാണ് ഈ സ്ഥലത്തുവന്ന് കുട്ടികളെ കൊണ്ട്പോകുന്നത്. ആദ്യം ഓരോ ക്ലാസ്സും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഈ സ്കൂളിൻറെ സ്ഥാപകനായ ശ്രീമാൻ പി. ലക്ഷ്മണൻ 2010 മെയ് മാസം 9-ാം തീയതി മരണമടഞ്ഞു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ വിജയമ്മ ആ സ്ഥാനം എറ്റെടുക്കുകയും അദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി സ്കൂളിൻറെ പേര് പി ലക്ഷ്മണൻ മെമ്മോറിയൽ എൽ പി സ്കൂൾ എന്നു മാറ്റി ഉത്തരവാക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്കൂൾ പച്ചക്കറിത്തോട്ടം
- ഐ.ടി. പഠനം
മുൻ സാരഥികൾ
നം | പേര് | കാലയളവ് |
---|---|---|
1 | ശശിധരൻ | 1976-1983 |
2 | ലളിതമ്മ | 1984-1987 |
3 | സുഷമാദേവി | 1987-2011 |
4 | ഉഷാകുമാരി.എം | 2011-2020 |
5 | ചാക്കോ.എം | 2020 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
* ഇടമൺ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം സ്കൂളിലേക്ക് എത്താം. (4.5 കി.മി)
*പുനലൂർ ബസ് സ്റ്റാൻഡിൽ നിന്നും ദേശീയപാത 744 വഴി ഇടമൺ 34 ബസ് സ്റ്റോപ്പിൽ എത്തുക (10 കി.മി). ബസ് സ്റ്റോപ്പിൽ നിന്നും ആയിലറ പോകുന്ന റോഡിൽ (2 കി.മി) യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
*ആയിരനല്ലൂർ പോസ്റ്റ്‌ഓഫീസിനു (691307) സമീപം.
*ആയിരനല്ലൂർ സിഎസ്ഐ പള്ളിക്ക് സമീപം.