ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ്
ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം | |
---|---|
വിലാസം | |
പാടം ജി.എസ്.കെ.വി.എൽ.പി.എസ് പാടം , പാടം പി.ഒ. , 689694 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0475 2379325 |
ഇമെയിൽ | glpspadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38732 (സമേതം) |
യുഡൈസ് കോഡ് | 32120301001 |
വിക്കിഡാറ്റ | Q87599656 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ജയകുമാരി . എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു കെ.സി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി 1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു ഇന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ശിശുസൗഹൃദപരവുമായഭൗ തിക സാഹചര്യം സ്കൂളിൽ ലഭ്യമാണ് .അര ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നത് .അഞ്ചു ക്ലാസ് മുറികൾ എൽ പി ക്കും രണ്ടു ക്ലാസ് മുറികൾ പ്രീ പ്രൈമറി ക്കുമായി ഒരുക്കിയിട്ടുണ്ട് .ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർ ലാബും ഹൈടെക്ട് ക്ലാസ് മുറികളും സജ്ജമാണ് .ലൈബ്രറി,സുരക്ഷിതമായ യാത്രാസൗകര്യം ,ചിത്രമതിൽ.,വിവിധ ലാബുകൾ,സ്കൂൾ പത്രം,സ്കൂൾ വർത്ത,കായിക പരിശീലനം ,കരാട്ടെ പരി ശീലനം കൗൺസിലിങ്,മുതലായവ കുട്ടികൾക്കായി കരുതിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ മാത്യു സർ , ശ്രീ എബ്രഹാം , ശ്രീ പുരുഷോത്തമൻ , ശ്രീ ദാമോദരൻ , ശ്രീ കെ സി കറുപ്പയ്യൻ , ശ്രീ ബി സൈദ് , ശ്രീ ഭാസ്കരൻ , ശ്രീ പത്മനാഭപിള്ള , ശ്രീമതി ഫാത്തിമാബീവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇവിടെ പഠിച്ച പലരും ഉന്നത നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട്
മികവുകൾ
ശിശു സൗഹൃദപഠനാന്തരീക്ഷം ഐടിസി അധിഷ്‌ഠിത വിദ്യാഭ്യാസം കല ,കായിക മേളയിലെ ഉന്നതവിജയം എൽ എസ് എസ് ,യൂ എസ് എസ് പരീക്ഷയിലെ വിജയം വിദ്യാരംഗം കല സാഹിത്യവേദി വിവിധ ക്ലബുകളിലെ പ്രവർത്തനങ്ങൾ നന്മ മരം ,കൈത്താങ്ങു തുടങ്ങി സാമൂഹിക പങ്കാളിത്തത്തോടെ നടത്തുന്ന സേവനപ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ശ്രീമതി ജയകുമാരി ടീച്ചർ [H M],
ശ്രീമതി സിന്ധു.എം ,
ശ്രീമതി ഷൈനി .ഇ ,
ശ്രീമതി ജിൻസി .എസ് ,
ശ്രീമതി ഷീമ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പത്തനംതിട്ട റൂട്ടിൽ കലഞ്ഞൂർ ജംഗ്ഷനിൽ ഇറങ്ങുക. വലത്തോട്ട് മാങ്ങോട്ടു പാടം റൂട്ടിൽ പാടം ജംഗ്ഷനിൽ ഇറങ്ങി ഇടത്തോട്ട് 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽഎത്തിച്ചേരാവുന്നതാണ്.