ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി 1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു ഇന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .