ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ  തെന്മല ഗ്രാമ പഞ്ചായത്തിലെ  ചാലിയക്കര ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ ഈ സ്കൂൾ 1953 ൽ സ്ഥാപിതമായി.

ചാലിയക്കര എസ്റ്റേറ്റ് എൽ.പി.എസ്
വിലാസം
ചാലിയക്കര

ചാലിയക്കര പി.ഒ.
,
കൊല്ലം - 691331
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഇമെയിൽ40429@gmail.co
കോഡുകൾ
സ്കൂൾ കോഡ്40429 (സമേതം)
യുഡൈസ് കോഡ്32131000810
വിക്കിഡാറ്റQ105813944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കുമാരി കെ
പി.ടി.എ. പ്രസിഡണ്ട്റഹീല അനിഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി തോമസ്
അവസാനം തിരുത്തിയത്
19-08-2025Abhina S Manohar


പ്രോജക്ടുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമപഞ്ചായത്തായ തെന്മലയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ചാലിയക്കര. ഇവിടുത്തെ ഏവരാലും ആകർഷിക്കപ്പെടുന്ന കൊച്ചു ഗ്രാമ വിദ്യാലയമാണ് ചാലിയക്കര എസ്റ്റേറ്റ് എൽ പി സ്കൂൾ. എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി 1953 ൽ സ്ഥാപിതമായ എയ്ഡഡ് സ്കൂൾ ആണിത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആണെങ്കിലും ഇവിടുത്തെ വിദ്യാർത്ഥികൾ പഠനനിലവാരത്തിലും കലാകായികപരമായ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്.

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ എ വി തോമസ് അവർകളെ ആദരവോടെ സ്മരിക്കുന്നു. ചാലിയക്കര എ വി ടി പ്ലാന്റേഷൻ മാനേജർ ശ്രീ ശ്യാം കൃഷ്ണൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ. മാനേജ്മെന്റ്, എസ് എസ് ജി, പിടിഎ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. കറവൂർ,16- ഫില്ലിങ്, ഉപ്പുകുഴി, വിളക്കുവട്ടം എന്നിവിടങ്ങൾക്ക് പുറമേ മാമ്പഴത്തറയിൽ നിന്നും കുരുന്നുകൾ നമ്മുടെ സ്കൂളിൽ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌
  • ഗണിത ക്ലബ്ബ്‌
  • ശുചിത്വ ആരോഗ്യ ക്ലബ്ബ്‌
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഫ്‌ളക്സി വിൻസെന്റ്
  2. കെ എം അച്ചാമ്മ
  3. ടി ജെ തങ്കമ്മ
  4. എലിസബത്ത് ദാസ്
  5. എം വി ജോയ്
  6. കെ ഗോമതി അമ്മ
  7. ജി അംബിക
  8. ജെ ഷീബ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 1 കി. മീ. ദൂരെ നെല്ലിപ്പള്ളിയിൽ നിന്നും വലത്തോട്ടുള്ള റോഡിൽ 5 കി. മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

Map