കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രധാന താൾ യൂണിറ്റുകൾ സ്കൂൾ-തനത് പ്രവർത്തനം സ്കൂൾ-പൊതു പ്രവർത്തനം സ്കൂൾ വിസിറ്റ് ക്യാമ്പ് സ്‍കൂൾപത്രം-മാസിക

പരിശീലനങ്ങൾ

ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ഉള്ള യൂണിറ്റിലെ കൈറ്റ് മെന്റർമാർക്കും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും കൈറ്റിലെ മാസ്റ്റർ ട്രെയ്നർമാർ പരിശീലനം നൽകാറുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തക പുസ്തകത്തിന് അടിസ്ഥാനത്തിലോ പ്രത്യേക മൊഡ്യൂളിന് അടിസ്ഥാനത്തിലോ ആയിരിക്കും പരിശീലനം. അത് കൂടാതെ ജില്ലയിലെ എല്ലാ കൈറ്റ് മെന്റർമാരേയും ഉൾപ്പെടുത്തി ഒരു ദിവസത്തെ ശിൽപശാല നടത്തി ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയും കൈറ്റ് ആരംഭിച്ചിട്ടുണ്ട്.

മുമ്പത്തെ താൾ

ലിറ്റിൽ കൈറ്റ്സ് ചുമതലക്കാർക്കുള്ള ഏകദിന ശിൽപശാല

എൽ കെ ഏകദിന ശിൽപശാല

2025 ജൂൺ 21

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസുമാരുടെ ഏകദിന ശിൽപശാല സംസ്ഥാനമാകെ 2025 ജൂൺ 21 ന് നടന്നു. മലപ്പുറം ജില്ലയുടെ ശിൽപശാല ജി ആർ എച്ച് എസ് എസ് കോട്ടക്കലിലാണ് നടന്നത്. പതിനേഴ് ഉപജില്ലയിൽ നിന്ന് 192 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നായി നാന്നൂറിനടുത്ത് കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർ ശിൽപശാലയിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റെജിസ്ട്രേഷൻ പ്രവർത്തനത്തിൽ

കർമ്മനിരതരായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ജി ആർ എച്ച് എസ് എസ് കോട്ടക്കലിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കാണ് റെ‍ജിസ്ട്രേഷൻ ചുമതല നൽകിയത്. വിദ്യാഭ്യസജില്ല അടിസ്ഥാനത്തിൽ നാല് കൗണ്ടർ സജ്ജീകരിച്ചാണ് റെജിസ്ട്രേഷൻ തുടങ്ങിയത്. ഓരോ വിദ്യാഭ്യാസ ജില്ലക്കും അഞ്ച് വീതം കുട്ടികൾക്ക് ചുമതല നൽകി. വളരെ മികച്ച രീതിയിൽ ആർക്കും കാലതാമസമോ ബുദ്ധിമുട്ടോ ഇല്ലാത്ത രീതിയിൽ കുട്ടികൾ ആ ജോലി പൂർത്തിയാക്കി. അത് കൂടാതെ വരുന്ന കൈറ്റ് മാസ്റ്റർ മിസ്ട്രസുമാർക്ക് ഇരിപ്പിടം ഒരുക്കവാനും ചായവും പലഹാരങ്ങളും വെള്ളവും എത്തിക്കുവാനും കുട്ടികൾ മുന്നിട്ട് വന്നു.

ശിൽപശാല

എൽ കെ ഏകദിന ശിൽപശാല

പത്ത് മണിക്ക് തന്നെ ആദ്യ സെഷൻ ആയ കൈറ്റ് സി ഇ ഒ അൻവർ സാദത്ത് സാറിന്റെ സന്ദേശം കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാർക്ക് എത്തിച്ചു. തുടർന്ന് മാസ്റ്റർ ട്രെയനർ യാസർ അറാഫത്ത് ആമുഖ സെഷൻ അവതരിപ്പിച്ചു. തുടർന്ന് സുമി ടീച്ചറും രാധിക ടീച്ചറും ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശങ്ങളും അത് കൊണ്ട് കുട്ടികൾക്കുണ്ടായ നേട്ടങ്ങളും അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥിയുടെ അനുഭവം കൂടാതെ കൈറ്റ് മാസ്റ്റർ / മിസ്ട്രസുമാരുടെ അനുഭവവും അവതരിപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സിന് യൂണിറ്റുകളിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പങ്ക് വെച്ചു. അടുത്ത സെഷൻ ജില്ലയിലെ ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള ജാഫറലി സാർ ഇവാല്യുവേഷൻ എന്ന സെഷൻ എടുത്തു.

ഭക്ഷണത്തിന് ശേഷം മാസ്റ്റർ ട്രെയ്നർ റാഫി മാഷ് സ്‌കൂൾവിക്കിയെ കുറിച്ച് ക്ലാസ് എടുത്തു. അതിന് ശേഷം മാസ്റ്റർ ട്രെയ്നർ ലാൽ മാഷ് എൽ കെയുടെ ഡോക്യുമെന്റ് സൂക്കിക്കുന്നതിനെ കുറിച്ചും ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. അതിന് ശേഷം മാസ്റ്റർ ട്രെയ്നർ സക്കീർ മാഷ് എൽ കെ അക്കൗണ്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. അവസാനം കുട്ടിഹസ്സൻ മാഷ് ജൂൺ 25 ന് നടക്കേണ്ട അഭിരുചി പരീക്ഷ നടത്തേണ്ട ഘട്ടങ്ങൾ പരിചയപ്പെടുത്തി. കൃത്യം 3:30ന് കൈറ്റ് സി ഇ ഒ എല്ലാ ജില്ലകളുമായി ഇന്ററാക്ഷൻ നടത്തി. 4:15 ന് ശിൽപശാല അവസാനിച്ചു. |}