സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43031 |
| യൂണിറ്റ് നമ്പർ | LK/2018/43031 |
| ബാച്ച് | 2025-2028 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ലീഡർ | ദിയ എസ് |
| ഡെപ്യൂട്ടി ലീഡർ | ദേവാനന്ദ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലിസി കുരുവിള |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനി എലിസബത്ത് മാത്യു |
| അവസാനം തിരുത്തിയത് | |
| 23-11-2025 | Sreejaashok |
അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെ പേര് |
|---|---|---|
| 1 | 15654 | ആരാധ്യ എസ് എൽ |
| 2 | 15083 | അഭിറാം എസ് ആർ |
| 3 | 15533 | ആദിൽ അഹമ്മദ് എ |
| 4 | 15944 | എയ്ഡൻ പി ജോൺ |
| 5 | 15088 | അനാമിക അരുൺ |
| 6 | 16293 | ആൻസലറ്റ് എബ്രഹാം |
| 7 | 15096 | എയ്ഞ്ചൽ ജസ്റ്റിൻ എം |
| 8 | 15289 | അനുഷ്ക എസ് എൽ |
| 9 | 16062 | ആർദ്ര എ ഡി |
| 10 | 15106 | ദേവാനന്ദ് എസ് എ |
| 11 | 15339 | ദേവപ്രിയ എസ് എസ് |
| 12 | 15660 | ദിയ എസ് |
| 13 | 15311 | ഫ്രാൻസിസ് റെജി സേവിയർ |
| 14 | 16018 | ഇഷ ശിവാനി എസ് |
| 15 | 15119 | ജോഷ്വാ രാജേഷ് ആർ |
| 16 | 15123 | കൈലാസ് എ ആർ |
| 17 | 15131 | മിഥുൻ എം ആർ |
| 18 | 16323 | മുഹമ്മദ് ആസിഫ് എൻ. എം |
| 19 | 15346 | പവി ജെ |
| 20 | 15385 | റോഷൻ ഫ്രാൻസിസ് |
| 21 | 15150 | സഞ്ജയ് കുമാർ എസ് |
| 22 | 15153 | ശ്രീ ഗോവിന്ദ് എസ് കെ |
| 23 | 15279 | വൈഗാ വി എസ് |
| 24 | 16291 | ഗൗതം എസ് ബാജി |
പ്രവർത്തനങ്ങൾ
2025-2028 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ഐടി ലാബിൽ ആഗസ്റ്റ് 10 ന് നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ലിസി കുരുവിള ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അക്വിന ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്യാമ്പിന് നേതൃത്വം കൊടുത്തു. മാസ്റ്റർ ട്രെയിനേഴ്സ് ശ്രീ. ജിത്തു, ശ്രീമതി ഷെറിൻ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. 23 ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, ആനിമേഷൻ, റോബോട്ടിക്സ് എന്നീ വിഷയങ്ങളാണ് ഉണ്ടായിരുന്നത്. ക്വിസ്, ഗെയിംസ് എന്നിവയിലൂടെ ടീമുകളായി പ്രവർത്തിച്ച മികച്ച ടീമിന് സമ്മാനം നൽകുകയും ചെയ്തു.
ലിറ്റിൽ കൈറ്റുകളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മോഡ്യൂളിനെ കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. ക്യാമ്പിനെ കുറിച്ചുള്ള അവലോകനത്തിൽ ലിറ്റിൽ കൈറ്റ്‌സും രക്ഷിതാക്കളും പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ബിനി എലിസബത്ത് മാത്യു നന്ദി പറഞ്ഞു. വൈകുന്നേരം 4.30ന് ക്ലാസ് അവസാനിച്ചു.



ലോക പരിസ്ഥിതി ദിനചാരണം
2025 ജൂൺ 5 നു ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന യുടെ അധ്യക്ഷതയിൽ Sr. റോസ് ബൈബിൾ വായിച്ചു പ്രാർത്ഥനയോടെ ആരംഭിച്ചു. ജൂനിയർ സയന്റിസ്റ്റ് കുമാരി. ശ്രുതി കൃഷ്ണ പരിപാടി ഉത്ഘാടനം ചെയ്തു പരിസ്ഥിതി സംരക്ഷണത്തിന്റ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയുണ്ടായി. അധ്യാപിക ശ്രീമതി. ജെന്നി തോമസ് , വിദ്യാർത്ഥി ജിയാ സാറ ഷൈജു എന്നിവർ കവിതാലാപനം നടത്തി. Sr. മഹിമ നന്ദി പ്രകാശിപ്പിച്ചു. ശേഷം കുട്ടികൾ തയാറാക്കിയ പോസ്റ്റർ ഉപയോഗിച്ച് റാലി നടത്തി. റാലിയിൽ ലിറ്റിൽ കൈറ്റ്സ്, SPC, ഇക്കോ ക്ലബ് അംഗങ്ങൾ, ഗൈഡ്സ് എന്നിവർ പങ്കെടുത്തു. മണ്ണന്തല SHO ഗോപി സാർ സ്കൂൾ പരിസരത്തു വൃക്ഷ തൈ നടുകയും കുട്ടികളോട് ഒരു തൈ നട്ട് അവരുടെ ഭാവി സംരക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
Beat Plastic Pollution എന്ന വിഷയം അടിസ്ഥാനമാക്കി ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്ന് കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും നടത്തി. "Say No To Plastic And Save Our Nature And Future" എന്ന മുദ്രാവാക്യം കുട്ടികൾ ജീവിതത്തിൽ പ്രതിഫലിപ്പിക്കുക എന്ന ഉറച്ച തീരുമാനത്തോടെ പരിപാടി അവസാനിച്ചു.




പ്രവേശനോത്സവം
2025 ജൂൺ 2 നു പി ടി എ പ്രസിഡന്റ് ശ്രീ സൈമൺ പി മാത്യു വിന്റെ അധ്യക്ഷതയിൽ ആരംഭിച്ചു. Sr റോസ് ബൈബിൾ വായിച്ചു പ്രാർത്ഥിച്ചു. ഹെഡ്മിസ്ട്രസ് ബഹു. സിസ്റ്റർ അക്വിന സ്വാഗതം ആശംസിച്ചു. ശ്രീ സൈമൺ പി മാത്യു അധ്യക്ഷപ്രസംഗം നടത്തി. വാർഡ് കൗൺസിലർ ശ്രീമതി. സുരകുമാരി പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു സംസാരിച്ചു. വരും തലമുറ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് ബോധവത്കരണം നടത്തി. സ്കൂൾ ഗായകസംഘം പ്രവേശനോത്സവഗാനം ആലപിച്ചു. ബഹു ഫാദർ ബെനഡിക്ട് ഈ അധ്യയന വർഷം എപ്പോൾ, എങ്ങനെ ഉത്സാഹത്തോടെ പഠിക്കാം എന്നതിനെകുറിച്ച് കളികളിലൂടെ കുട്ടികൾ ക്ക് ക്ലാസ്സ് നയിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ലിസി കുരുവിള കുട്ടികളും, രക്ഷകർത്താക്കളും പാലിക്കേണ്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പുതിയതായി സ്കൂളിൽ എത്തിയ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.