ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുഗ്രഹ എ.എം
ഡെപ്യൂട്ടി ലീഡർഷിയ എസ് അനു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി കുര‍‍ുവിള
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലോലിത ജേക്കബ്
അവസാനം തിരുത്തിയത്
14-01-202643031 1
ഗ്രൂപ്പ് അംഗങ്ങൾ (2024-2027)
Sl.No. Ad.No. Name
1 15359 അഭിജിത്ത് എം
2 14960 അഭിനന്ദ് ശ്യാം
3 15568 അഭിനവ്  എ എസ്
4 14794 അനഘ എ
5 14788 അനശ്വര ഡി. എ
6 14775 അനുഗ്രഹ എ എം
7 14786 അനുപമ കൃഷ്ണൻ
8 15010 അക്വിലാൻ സുർജോഷ
9 15748 ആരോൺ പി എസ്
10 14792 അർപ്പിത് ആൻ ഉണ്ണി
11 15018 അശ്വിനി ആർ എസ്
12 15271 അതുൽജിത്ത് ബി എസ്
13 15947 ദേവ നാരായൺ എസ്
14 16334 ദേവനന്ദ പി എൽ
15 15584 കീർത്തി ആർ. എ
16 15950 നെവിൻ ജോസഫ് മാത്യു
17 14924 ഓംസ്വരൂപ്‌ എ എസ്
18 14971 പ്രണവചിത്ത് എസ് ജെ
19 16338 രാജസ്വരൂപ് എ. ആർ
20 16357 റുക്സാന എസ് രാജു
21 14855 സഞ്ജയ് എസ്
22 15192 ഷിയ എസ് അനു
23 15705 ശിവഗംഗ എ. ആർ
24 14859 സോന എസ്
25 14870 തിർസ എം സുമേഷ്
26 14875 വൈഷ്ണവി എ. ആർ



ലിറ്റിൽ കൈറ്റ്സിൽ  ആദ്യ ഘട്ട അവധിക്കാല യൂണിറ്റ്  ക്യാമ്പ്‌  സംഘടിപ്പിച്ചു.

2024- 27  ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യഘട്ട അവധിക്കാല സ്കൂൾ ക്യാമ്പ് ബഹു.ഹെഡ് മിസ്ട്രസ് റവ. സിസ്റ്റർ അക്വിന SIC   2025 മേയ് 28 ന് ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ്  HSS ലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്  ശ്രീമതി സജിനി എം ലോറൻസ് ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോംസ്, Al എന്നിവയുടെ വരവോടു കൂടി ശക്തമായ ആശയ വിനിമയ ഉപാധി എന്ന നിലയിൽ, വീഡിയോ ഉള്ളടക്കമുള്ള കണ്ടന്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. ശ്രീമതി  ലോലിത ജേക്കബ് നന്ദി പറഞ്ഞു.

FEST

2024-2027  ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് ഞങ്ങളുടെ ഐടി ലാബിൽ 2024 ഓഗസ്റ്റ് 2-ന് രാവിലെ 9.30-ന് നടന്നു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിസ്സി കുരുവിള അതിഥിയെയും എൽ കെ മിസ്ട്രസ്മാരെയും ലിറ്റിൽ കൈറ്റ്സ് നെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ മാസ്റ്റർ ട്രെയിനർ ശ്രീമതി. ശ്രീജ അശോക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ആനിമേഷൻ, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തു. അഭിരുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 24 ലിറ്റിൽ കൈറ്റസ് ക്യാമ്പിൽ പങ്കെടുത്തു.  സെഷനിൽ ലിറ്റിൽ കൈറ്റ് സുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയെക്കുറിച്ച് ക്വിസ് നടത്തുകയും മികച്ച ടീമിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലിറ്റിൽ കൈറ്റുകളുടെ രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ഞങ്ങളുടെ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ അക്വീന എസ്ഐസി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളിനെക്കുറിച്ചുള്ള ക്ലാസ് കൈകാര്യം ചെയ്തത് ശ്രീമതി. ശ്രീജ അശോക്. ക്യാമ്പിനെ കുറിച്ച് ലിറ്റിൽ കൈറ്റ്സ് അവലോകനം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി ലോലിത ജേക്കബ് നന്ദി പറഞ്ഞു. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു.

ROBO FEST

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ "ROBO RUMBLE" എന്ന പേരിൽ റോബോട്ടിക് ഫെസ്റ്റ് 2025 ഫെബ്രുവരി 19 ന്   ഐറ്റി ലാബിൽ വച്ച് 11 മണിക്ക് ആരംഭിച്ചു.

തദവസരത്തിൽ ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വീന ഗ്രൂപ്പ്‌ ലീഡർ ആയ അരുണ അരുളിന് റോബോ റംബിളിന്റെ  പോസ്റ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.  വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് അവസരങ്ങൾ കൂടി വരുന്ന ഈ കാലഘട്ടത്തിൽ എല്ലാവർക്കും നല്ല ഒരു ഭാവി റവ. സിസ്റ്റർ അക്വീന ആശംസിച്ചു.

പോസ്റ്റർ

ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്മാരായ  ശ്രീമതി ലിസി കുരുവിളയുടെയും, ശ്രീമതി ലോലിത ജേക്കബിൻ്റെ നേതൃത്വത്തിൽ 2023-2026 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടു Arduino കിറ്റിന്റെ സഹായത്താൽ വിവിധ പ്രോജെക്റ്റുകളായ ഡാൻസിങ് എൽ ഇ ഡി, ടോൾ ഗെയ്റ്റ്, റഡാർ, ഓട്ടോമാറ്റിക് ലൈറ്റിങ്ങ് സ്റ്റെയർ കേസ്, ചൈൽഡ് സേഫ്റ്റി, എൽ ഇ ഡി ഡിസ്റ്റൻസ് ഇൻഡിക്കേറ്റർ, ഫെയ്‌സ് സെൻസിങ്ങ്, അഡിനോ കിറ്റിലെ ഭാഗങ്ങൾ ഉൾപെടുത്തിയ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. പോസ്റ്റർ തയ്യാറാക്കിയ അരുണ അരുൾ, വൈഷ്ണവി രഞ്ജിത്, വൈശാഖ് ആർ ജെ എന്നിവർക്ക് സമ്മാനം കൈമാറി. സ്കൂളിലെ കുട്ടികൾ പ്രദർശനത്തിലും പങ്കെടുത്തു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സിനു ഇത് നല്ല ഒരു അനുഭവമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.

LK2024-27

യൂണിറ്റ് ക്യാമ്പ് 2025 (ഫേയ്സ് 2)

2025 യൂണിറ്റ് ക്യാമ്പ്

2024-27 ബാച്ചിന്റ യൂണിറ്റ് ക്യാമ്പ് 2025 ഒക്ടോബർ 31ന് ഹെഡ്മിസ്ട്രെസ് റവ. സിസ്റ്റർ അക്വിന ഉത്ഘാടനം ചെയ്തു. നാലഞ്ചിറ സെന്റ് ജോൺസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീമതി സജിനി എം ലോറൻസിന്റെ നേതൃത്വത്തിൽ  ലിറ്റിൽ കൈറ്റ് മെൻറ്റർ ശ്രീമതി ലിസി കുരുവിളയുടെ സഹായത്തോടെ ക്ലാസ് നടത്തി. രജിസ്ട്രേഷനു ശേഷം 9.30 ന് തുടങ്ങിയ ക്ലാസ്സിൽ ഈ സ്കൂളിലെ 26 ലിറ്റിൽ കൈറ്റ്സും പങ്കെടുത്തു. ഗെയിംസിലൂടെ ഗ്രൂപ്പ്‌ ആയി തിരിഞ്ഞു പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങൾ ചെയ്തു. Scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്കറ്റ് ബോൾ ഗെയിം, ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയറിൽ കലാരവം 2025 എന്ന ആനിമേഷൻ, kdenlive സോഫ്റ്റ്‌വെയറിൽ വീഡിയോ ക്ലിപ്പ്, ടെക്സ്റ്റ്‌ എന്നിവ add ചെയ്തു വീഡിയോ തയാറാക്കി. ലീഡർ സഞ്ജയ് എസ് ക്യാമ്പിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. ശ്രീമതി ലിസി കുരുവിള നന്ദി പറഞ്ഞു, 4.30 നു ക്യാമ്പ് അവസാനിച്ചു.

തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് 2025

  കൈറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം നോർത്ത് സബ്ജില്ല ക്യാമ്പ് പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു 2025 ഡിസംബർ 29,30 തീയതികളിൽ വിജയകരമായി നടത്തി. ആനിമേഷനും പ്രോഗ്രാമിംഗിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ ഡിജിറ്റൽ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.നമ്മുടെ സ്കൂളിലെ സഞ്ജയ് എസ്, അനുഗ്രഹ എ എം, ഓംസ്വരൂപ് എ എസ് എന്നിവർ പ്രോഗ്രാമിങ്ങിനും അഭിജിത്ത് എം, അർപ്പിത് ആൻ ഉണ്ണി, പ്രണവജിത്ത് എസ് ജെ എന്നിവർ ആനിമേഷനും പങ്കെടുത്തു.  ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

ആനിമേഷന്റെ അടിസ്ഥാനകാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക,പ്രോഗ്രാമിംഗിൽ താൽപ്പര്യവും അടിസ്ഥാന കഴിവുകളും വികസിപ്പിക്കുക,യുക്തിസഹമായ ചിന്ത, സർഗ്ഗാത്മകത, പുതുമ എന്നിവ പ്രോത്സാഹിപ്പിക്കുക,സാങ്കേതികവിദ്യയിലൂടെ ടീം വർക്കിനെയും സഹകരണ പഠനത്തെയും പ്രോത്സാഹിപ്പിക്കുക,ആനിമേഷൻ്റെ അടിസ്ഥാനകാര്യങ്ങൾ, പ്രോഗ്രാമിംഗ് ആശയങ്ങളുടെ ആമുഖം, ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശീലനം എന്നിവ പോലുള്ള വിവരദായകവും പ്രായോഗികവുമായ സെഷനുകളുടെ ഒരു പരമ്പര ക്യാമ്പിൽ ഉൾപ്പെടുന്നു. ലളിതമായ ആനിമേഷനുകളും അടിസ്ഥാന പ്രോഗ്രാമുകളും സൃഷ്ടിക്കാൻ വിദ്യാർത്ഥികളെ നയിച്ചു. ധാരണയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനായി സംവേദനാത്മക പ്രവർത്തനങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും നടത്തി.എല്ലാ സെഷനുകളും പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് കൈകാര്യം ചെയ്തത്. പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനം ക്യാമ്പിനെ ഫലപ്രദവും ആകർഷകവുമാക്കി.എല്ലാ സെഷനുകളിലും വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. ജോലികളും ചെറിയ പദ്ധതികളും പൂർത്തിയാക്കാൻ അവർ വ്യക്തിഗതമായും ഗ്രൂപ്പുകളായും പ്രവർത്തിച്ചു. അവരുടെ ആത്മവിശ്വാസം, ആശയവിനിമയ വൈദഗ്ദ്ധ്യം, പ്രശ്നപരിഹാര കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ ക്യാമ്പ് സഹായിച്ചു.

സബ് ജില്ല ക്യാമ്പ്

അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം

ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റികളുടെ ഭാഗമായി നാലാഞ്ചിറ നവജീവൻ  ബദനി   വിദ്യാലയത്തിലെ അടൽ ടിങ്കറിംഗ് ലാബ് 2026 ജനുവരി 13 നു 2024,2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്സ ന്ദർശിച്ചു. പിക്റ്റോ ബ്ലോക്ക് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബ്ലോക്ക് കോഡിങ്  പരിശീലിപ്പിച്ചു ആഡിനോ കിറ്റിലെ ഇൻഫ്രാ റെഡ്  സെൻസറിന്റെ സഹായത്താൽ എൽഇഡി ബൾബ് തെളിയിച്ചു. കൂടാതെ സ്കൂളിന്റെ മനുഷ്യ റോബോട്ട് ആയ ഐറിസ്  ഞങ്ങളെ സ്വാഗതം ചെയ്തു. ലിറ്റിൽ വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മനുഷ്യ റോബർട്ട് ഐറിസ് മറുപടി നൽകി. കൂടാതെ മലയാളം കവിതയും ഞങ്ങൾക്ക് വേണ്ടി ചൊല്ലിത്തന്നു

ട്വിങ്കറിങ് ലാബ്