ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
21001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21001
യൂണിറ്റ് നമ്പർLK/2018/21001
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅർച്ചന സുരേഷ്
ഡെപ്യൂട്ടി ലീഡർസോന കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷീന ജോസ്
അവസാനം തിരുത്തിയത്
20-05-2026Sheenajose


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (SEVENTH BATCH 2024-2027)

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 15584 അനന്യ ജി 8A
2 15605 അർച്ചന ആർ 8A
3 15341 അർച്ചന സുരേഷ് 8A
4 15450 അസ്‍ലിയ എൻ എ 8A
5 15444 ദേവനന്ദ കെ എസ് 8A
6 15578 ദിയ കെ എസ് 8A
7 15523 കീർത്തന കെ എസ് 8A
8 15534 ശ്രീലക്ഷമി എം എസ് 8A
9 15530 സുനന്യ എസ് 8A
10 15299 വ്യന്ദ വി 8A
11 15345 ശ്രീഷ പി 8A
12 15342 അദീന വി 8A
13 15448 ആർച്ച പി പി 8A
14 15505 സോന കെ എസ് 8B
15 16068 സോയ ഷിബു 8B
16 15567 സിയ പ്രദീപ് 8B
17 15469 നിരുപമ എസ് 8B
18 15394 ലൈഭ ഷറഫുദീൻ 8B
19 15522 അർച്ചന ആർ 8B
20 15500 അനന്യ ജെ 8B
21 15671 റിദ ഫാത്തിമ എ 8B
22 15360 സിംന ബാബു 8C
23 16074 അൻഷ ഫാത്തിമ എസ് 8C
24 15272 പ്രാർത്ഥന പി 8C
25 15569 ഇർഫ കെ വൈ 8C
26 15423 ആതിര കെ എം 8C
27 15317 അനുശ്രീ എം 8C
28 15602 അൻസിയ എം എൽ 8C
29 15508 അൻസില ടി എൻ 8C
30 15349 അമന്യ ആർ 8C
31 15293 അഫീഫ എം 8C
32 15398 ആദിത്യ ബാബു 8C
33 15248 ശ്രീഷ്ന വി എസ് 8D
34 15453 ഷാഹിന ഷകീർ 8D
35 15372 മിൻഹ പി എസ് 8D
36 15415 മാളവിക പി 8D
37 15373 ഹിന കെ എച്ച് 8D
38 15459 ദേവീകൃഷ്ണ ജെ 8D
39 15364 ശ്രദ്ധ ആർ കൃഷ്ണ 8E
40 15470 ജ്വൽ റോസ് സുരേഷ് 8E
41 15410 ശ്രേയ എസ് 8E

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടത്തി.

സ്കൂൾ തല ക്യാമ്പ് -2025

വടക്കഞ്ചേരി : ലിറ്റിൽ കൈറ്റ്സിന്റെ പ്രവ‌‌ർത്തനങ്ങൾ പുന‌ഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് സ്കൂൾ തല ക്യാമ്പിന്റെ ഒന്നാംഘട്ടം 2025 മെയ് 28 ന് നടത്തി. പ്രസ്തുത ക്യാമ്പിൽ 2 ആർ.പി മാ‍ർ ഉണ്ടായിരുന്നു. പുറത്തു നിന്നുള്ള ആർ.പി ആലത്തൂർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഹസീറ കെ എ , ചെറുപുഷ്പം സ്കൂളിൽ നിന്നുള്ള സി ആർഷ എന്നീ അധ്യാപകരായിരുന്നു ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. രസകരമായി ആരംഭിച്ച ക്ലാസ്സിൽ അധ്യാപകരുടെ നിർദേശപ്രകാരം റീൽസും ഷോർട്ട്സും തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ്, ‘കേഡെൻ ലൈവ്’ എന്ന വീഡിയോ എഡിറ്റിംഗ് ആപ്പ് പരിചയപ്പെടുത്തൽ, തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കൽ, വിലയിരുത്തൽ എന്നിവ നടത്തി. ഇടവേളകളിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തതോടെ കുട്ടികൾ കൂടുതൽ ഉന്മേഷമുള്ളവരായി. ഫീഡ്ബാക്കിനു ശേഷം എല്ലാവരും ക്യാമ്പു വിശേഷങ്ങളുമായി യാത്രയായി.

സ്കൂൾ തല ക്യാമ്പ് -2025-26

വടക്കഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾ തല ക്യാമ്പ് 2025 നവംബർ-1 ന് നടത്തി.

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തു

വടക്ക‍ഞ്ചേരി : ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പാലക്കാട് ലെക്കിടിയിലുള്ള ജവഹർലാൽ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തപ്പെട്ട ജില്ലാതല ക്യാമ്പിൽ ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ദേവനന്ദ കെ എസ് , അനന്യ ജി എന്നിവർ പങ്കെടുത്തു.

രക്ഷിതാക്കൾക്ക് " നിർമിത ബുദ്ധി "പരിശീലനം നൽകി

വടക്ക‍ഞ്ചേരി : ചെറുപുഷ്പം ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 27/02/26 ന് സർവ്വം AI മയം' എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. പരിശീലനത്തിൽ ഉൾപ്പടുത്തിയ എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കൾ വളരെ താൽപര്യത്തോടെയും സജീവമായും പങ്കടുത്തു. ഈ പരിപാടി വളരെ ഉപകാരപ്രദമാണെന്ന അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്നും ഉണ്ടായത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടികൾക്ക് കൈറ്റംഗമായ സോന സ്വാഗതം ആശംസിച്ചു. തുടർന്ന് സ്‌കൂൾ എസ് ഐ ടി സിയും, ഗണിതശാസ്ത്ര അധ്യാപികയുമായി സി. ടീന ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൈറ്റ മെന്റേഴ്സായ ഷീജ ടീച്ചർ, സി. ആർഷ എന്നിവർ ആശംസകൾ നേർന്നു. ക്ലാസ്സുകൾക്കു നേതൃത്വം നൽകിയത് കൈറ്റംഗങ്ങളായ അർച്ചന സുരേഷ്, ദേവനന്ദ കെ.എസ്, ദിയ കെ.എസ്, ശ്രീഷ എസ്, അഥീന, മാളവിക,ദേവീ കൃഷ്ണ‌, അനുശ്രീ, സോന എന്നിവരാണ്. എ ഐ യുടെ അനന്തസാധ്യതകൾ, അതിലടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, സ്‌മാർട്ട് ഫോണിന്റെ ഉപയോഗം, ഗൂഗിൾജെമിനി, മെറ്റ, ചാറ്റ്ജിപിടി, ഗൂഗിൾ ലെൻസ് എന്നീ വിഷയങ്ങളാണ് ഒന്നര മണിക്കൂർ ക്ലാസ്സിൽ വിദ്യാർത്ഥികൾ കൈകാര്യം ചെയ്ത‌ത്.

നാൽപ്പതോളം രക്ഷിതാക്കൾ പങ്കെടുത്ത ഈ പരിശീലനത്തിൽ എല്ലാവിഷയങ്ങളോടും വളരെ നല്ല അഭിപ്രായമായിരുന്നു രക്ഷിതാക്കൾക്ക് പറയാനുണ്ടായിരുന്നത്. അറിയാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കുന്ന രക്ഷിതാക്കളെയും, വളരെ ഉത്സാഹത്തോടെ പറഞ്ഞു കൊടുക്കുന്ന കുട്ടി അധ്യാപകരെയും ഈ ക്ലാസ്സിൽ കാണാമായിരുന്നു...രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ് 11-30 ന് അവസാനിപ്പിച്ചു.