ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

പോസ്റ്റർ

സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വാരാചരണം നടത്തി

വടക്കഞ്ചേരി : സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വാരാചരണത്തിന്റെയും, റോബോട്ടിക്സ് ഫെസ്റ്റിന്റെയും ഭാഗമായി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. സെപ്റ്റംബർ 20 - സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഡേയിൽ ഓൺലൈൻ ക്വിസ് നടത്തി. 8,9,10 ക്ലാസുകളിലെ ലിറ്റിൽ കൈറ്റംഗങ്ങൾ എല്ലാവരും തന്നെ ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 22-ാം തിയ്യതി തിങ്കളാഴ്ച പൊതു അസംബ്ലി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റംഗങ്ങൾ എല്ലാവരും കൈറ്റ് യൂണിഫോം ധരിച്ച് സ്വതന്ത്ര സോഫ്‍റ്റ്‌വെയർ പ്രചരണാർത്ഥം പ്ലക്കാർഡുകൾ വഹിച്ച് അസംബ്ലിയിൽ സംബന്ധിച്ചു. സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ദിന പ്രതിജ്ഞ ചൊല്ലി തുടർന്ന് കൈറ്റ് അർച്ചന സുരേഷ് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം നടത്തുകയും, ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. സ്വതന്ത്ര സോഫ്‍റ്റ്‍വെയർ സന്ദേശമടങ്ങിയ മനോഹരമായ ഫോസ് കോർണർ തയ്യാറാക്കി. കൂടാതെ തൊട്ടടുത്ത യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ബോധവൽക്കരണ ക്ലാസ് നൽകി. സെപ്റ്റംബർ 23-ാം തിയ്യതി റോബോട്ടിക് ഫെസ്റ്റ് നടത്തി. ഇ.എം.യു.പി. സ്കൂൾ വിദ്യാർത്ഥികൾ റോബോട്ടിക് പ്രവർത്തനങ്ങൾ സന്ദർശിച്ചു. കൂടാതെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റോബോട്ടിക് പ്രവർത്തനങ്ങൾ സന്ദർശിക്കാൻ അവസരം നൽകി. ലിറ്റിൽ കൈറ്റംഗങ്ങൾ സന്ദർശിച്ച എല്ലാവർക്കും പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഫ്രീ സോഫ്‍റ്റ്‍വെയർ ഡേയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സെമിനാർ നടത്തി. ഒപ്പം തന്നെ ഏതാനും ലിറ്റിൽ കൈറ്റംഗങ്ങൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഒരാഴ്ച നീണ്ടുനിന്ന സ്വതന്ത്ര സോഫ്‍റ്റ്‍വെയർ വാരാചരണം മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കുവാൻ സാധിച്ചു.