ഗവ. യു. പി. എസ് പൂവച്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ  കാട്ടാക്കട താലൂക്കിൽ പൂവച്ചൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു. പി. എസ് പൂവച്ചൽ
വിലാസം
പൂവച്ചൽ

പൂവച്ചൽ പി.ഒ.
,
695575
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1948
വിവരങ്ങൾ
ഫോൺ0472 2896017
ഇമെയിൽgupspoovachal1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44355 (സമേതം)
യുഡൈസ് കോഡ്32140400606
വിക്കിഡാറ്റQ64036260
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.ആർ.ദീപ
പി.ടി.എ. പ്രസിഡണ്ട്ഹാഷിം
എം.പി.ടി.എ. പ്രസിഡണ്ട്ജാസില
അവസാനം തിരുത്തിയത്
10-11-202544355


പ്രോജക്ടുകൾ



ചരിത്രം

വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ക‍ൂടുതൽ വായനക്ക്...തിരുവനന്തപുരം ജില്ലയിലെ ഇന്നത്തെ കാട്ടാക്കട താലൂക്കിൽ പെടുന്ന കാർഷിക മേഖലയായ മലയോര ഗ്രാമം ആയിരുന്നു പൂവച്ചൽ.നെയ്യാറ്റിൻകര നെടുമങ്ങാട് മുനിസിപ്പൽ നഗരങ്ങളിൽ നിന്നും നമ്മുടെ നാട് തുല്യ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.1953ൽ ഒരു തദ്ദേശ സ്വയംഭരണ പഞ്ചായത്ത് രൂപപ്പെടുന്നതിന് മുമ്പ് തന്നെ ഇവിടെ വിദ്യാദേവിയുടെ ശ്രീകോവിലുകൾ ഉണ്ടായിരുന്നു. ആശാൻ പള്ളിക്കൂടങ്ങളും ക്രിസ്ത്യൻ പള്ളികളുടെ ഭാഗമായ പള്ളിക്കൂടങ്ങളും നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ടായിരുന്നു. പൂവച്ചലും കാട്ടാക്കടയും കേന്ദ്രീകരിച്ചാണ് നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശവാഹകർ പ്രവർത്തിച്ചിരുന്നത്. പടിയന്നൂർ രാഘവൻപിള്ള, കുട്ടൻപിള്ള, പത്മനാഭൻ നായർ,ഗാന്ധി രാമകൃഷ്ണപിള്ള,പൊന്നറ ശ്രീധർ, നെൻമേനിക്കര മാധവൻ നായർ തുടങ്ങിയവർ അന്നത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ ത്യാഗി വര്യൻമാരായ പ്രവർത്തകരായിരുന്നു. ഗാന്ധി രാമകൃഷ്ണപിള്ള മുഖ്യ വക്താവ് ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദം മുതൽ കോട്ടയ്ക്കകം ആര്യനാട് പ്രദേശങ്ങളിൽ നിന്നും കൃഷി ചെയ്തു കൊണ്ട് വന്നിരുന്ന പൂജാ പുഷ്പങ്ങൾ സ്വാമി ക്ഷേത്രത്തിൽ പൂജയ്ക്കായ് ഉപയോഗിച്ചിരുന്നു അഗസ്ത്യവനത്തിൽ നിന്നുള്ള വന വിഭവങ്ങളും തിരുവനന്തപുരം ചാലകമ്പോളത്തിൽ എത്തിച്ചിരുന്നത് പൂവച്ചൽ വഴിയാണ് ഈ നാട്ടിലൂടെ നഗരത്തിലേക്ക് കർഷകർ തലച്ചുമടായി കൊണ്ടുവരുന്ന പൂക്കൾ ചുമട് താങ്ങികളിൽ ഇറക്കിവച്ച് രാത്രി വഴിയമ്പലത്തിൽ വിശ്രമിച്ച ശേഷം അതിരാവിലെ വീണ്ടും നഗരത്തിലേക്ക് യാത്ര പുറപ്പെടുമായിരുന്നു. കർഷകർ പൂക്കൾ അയ്യണിമൂട് ഭൂതത്താൻ കാവിനു മുന്നിലെ ഇറക്കിവച്ച സ്ഥലം പൂവച്ചൽ എന്നറിയപ്പെട്ടു. പൂവൻചാൽ എന്നൊരു നീർച്ചാൽ ഇവിടെ ഉണ്ടായിരുന്നതിനാൽ പൂവച്ചൽ എന്ന പേര് ഉണ്ടായതായി മറ്റൊരു വിശ്വാസവും ഉണ്ട്.മഹാഭാരത കഥയിൽ വനവാസകാലത്ത് ഭീമൻ അടവച്ച് വിശ്രമിച്ചു എന്ന് കരുതുന്ന അടവച്ച പാറയിൽ തെളിവായി പൂവച്ചലിനു സമീപം നിലനിൽക്കുന്നു.പൂവച്ചൽ ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് കർമ്മയോഗികളായ അന്നത്തെ സാമൂഹ്യപ്രവർത്തകർ ശ്രീ നാക്കാര വി.കേശവൻ നായർ, ശ്രീ ആർ.ശങ്കരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പുതിയൊരു സർക്കാർ വിദ്യാലയത്തിനായി പ്രയത്നിക്കുകയും തിരുവിതാംകൂർ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്ന് 1947 ഡിസംബർ മാസത്തിൽ ഗ്രാമത്തിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതിന് തിരുവിതാംകൂർ സർക്കാർ ഉത്തരവിടുകയുണ്ടായി.സ്ഥിരമായി കെട്ടിടം ഇല്ലാത്തതിനാൽ സ്കൂൾ അടച്ചു പൂട്ടേണ്ട സാഹചര്യം സംജാതമായപ്പോൾ നാട്ടുകാരനായ വി. കേശവൻ നായർ ഇടപെടുകയും തനിക്ക് സ്വന്തമായി പൂവച്ചലിന്റെ ഹൃദയഭാഗത്ത് ഉണ്ടായിരുന്ന 32.35 സൗജന്യമായി പൂർണമനസ്സോടെ നൽകുകയുണ്ടായി യഥാർത്ഥത്തിൽ ഈ സ്കൂളിന് അംഗീകരം കിട്ടുവാനും സ്കൂൾ ആരംഭിക്കുന്ന അടിസ്ഥാനകാരണം നാക്കാര കേശവൻ നായർ എന്ന കർമ്മയോഗിയാണ്. ഈ വസ്തുവിൽ നാട്ടുകാരുടെ സഹായത്തോടെ ഷെഡ് നിർമ്മിച്ചു ശ്രീ പപ്പുക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ സ്ഥിരമായ അധ്യയനം ആരംഭിച്ചു.1953ൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് നിലവിൽ വരികയും ആദ്യ പ്രസിഡണ്ടായ എൻ. മാധവൻ നായർ അന്നത്തെ കുഴയ്ക്കാട് വാർഡ് മെമ്പർ നാക്കാര വി. കേശവൻ നായർ,ശ്രീധർ എന്നിവരുടെ സമ്മർദ്ദ ഫലമായി വിദ്യാഭ്യാസ H മോഡൽ കെട്ടിടം നിർമ്മിച്ചു. 1960 സ്കൂൾ അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

എഡ്യൂ തിയേറ്റർ സ്കൂൾ ആഡിറ്റോറിയം സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് ലൈബ്രറി കളിസ്ഥലം

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹിന്ദി ക്ലബ
  • നേർക്കാഴ്ച

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_പൂവച്ചൽ&oldid=2898758" എന്ന താളിൽനിന്ന് ശേഖരിച്ചത്