എം യു പി എസ് മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം യു പി എസ് മാട്ടൂൽ
വിലാസം
മാട്ടൂൽ

മാട്ടൂൽ പി.ഒ.
,
670302
,
കണ്ണൂർ ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ0497 2844205
ഇമെയിൽmattulmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13558 (സമേതം)
യുഡൈസ് കോഡ്32021400418
വിക്കിഡാറ്റQ64458706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ601
പെൺകുട്ടികൾ550
ആകെ വിദ്യാർത്ഥികൾ1151
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണ൯.സി
പി.ടി.എ. പ്രസിഡണ്ട്സിറാജ്.ഇ.ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യാലയ വാർത്തകൾ


ചരിത്രം

1935 ൽ മാട്ടൂൽ പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങപ്പെട്ടതാണ് ഈ സ്ഥാപനം.

         വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നോക്കമായിരുന്നു ആ കാലഘട്ടത്തിലെ മുസ്ലീം സമുദായം. അവരിൽ വിദ്യാഭ്യാസത്തോട് ആഭിമുഖ്യം വളർത്തുവാൻ അക്കാലത്ത വിദ്യാഭ്യാസ അധികൃതരും സാമൂഹ്യ പ്രവർത്തകരും അക്ഷീണയത്നം തന്നെ നടത്തുകയുണ്ടായി. അതിന്റെ ഗുണഫലമാണ് ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ സ്ഥാപനം.

         മുക്കാൽ നൂറ്റാണ്ടിന് മുമ്പു വരെ മുസ്ലിംകളുടെ പ്രത്യേകിച്ചും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വളരെ ശോചനീയമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഭരണകൂടം വിവിധ കേന്ദ്രങ്ങളിൽ മുസ്ലീം ഗേൾസ് ബോയ്സ് സ്കൂളുകൾ സ്ഥാപിച്ചിരുന്നത്. നമ്മുടെ വിദ്യാലയവും ഈ കാലഘട്ടത്തിലാണ് പിറവി എടുക്കുന്നത്. ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുന്നത് പരേതനായ പോതിപറമ്പത്ത് മുഹമ്മദ് സാഹിബാണ്.  അദ്ദേഹം തന്നെയാണ് സ്കൂൾ മാനേജ് ചെയ്തതും. ഗവൺമെന്റിന്റെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻമാരുടേയും നിർലോഭമായ സഹകരണങ്ങളുടെ ഫലമായി സ്കൂൾ ദ്രുദഗതിയിൽ വളരുകയായിരുന്നു. 1941 വരെ ഈ നില തുടർന്നു.

        1941 ൽ മാട്ടൂൽ മാപ്പിള ഗേൾസ് എലമെന്ററി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. യശഃശ്ശരീരനായ ജ: കെ.പി. അബ്ദുൾ ഖാദർ മാസ്റ്റർ ഈ സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രധാന അധ്യാപകനും. ഈ സംഭവം സ്കൂളിന്റെ വളർച്ചയിൽ ഒരു പ്രധാന നാഴിക കല്ലായിരുന്നു.

        പ്രഗൽഭരും, വിദ്യാപ്രേമികളുമായ ധാരാളം മഹത് വ്യക്തികളുടെ പരിലാളനയിൽ വളർന്ന് വികസിച്ചുകൊണ്ട് നീണ്ട 81 ആണ്ടുകൾ പിന്നിട്ടിരിക്കുകയാണ്. വയലറ്റ് നിക്കൊളസ് മാസ്റ്റർ, ടി.വി കൃഷ്ണ പിഷാരടി മാസ്റ്റർ, വി.പി.എം. അബ്ദുൾ അസീസ് മാസ്റ്റർ, ടി. രാഘവൻ മാസ്റ്റർ, ടി.കെ കമലാക്ഷി ടീച്ചർ, കെ.പി. പീതാംബരൻ മാസ്റ്റർ, എൻ. ചന്ദ്രശേഖരൻ മാസ്റ്റർ, എസ്.വി. മഹ്മൂദ് മാസ്റ്റർ, കാളിയത്ത് മുഹമ്മദ് മാസ്റ്റർ, കെ.പി. ജോൺ മാസ്റ്റർ, എം.അബ്ദുൾ ഖാദർ മാസ്റ്റർ എന്നീ മുൻ പ്രധാന അദ്ധ്യാപകരുടെ സേവനങ്ങളെ നന്ദിപൂർവ്വം അനുസ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന് 30 ക്ലാസ് റൂം പ്രധാന കെട്ടിടവും 15 ഹൈടെക് ക്ലാസ് റൂം ,ഏ.സി. ഓഡിറ്റോറിയം എന്നിവ അടങ്ങിയ കെട്ടിടവും ഉണ്ട്.ഹൈടെക് ലബോറട്ടറി, കമ്പ്യൂട്ടർ റൂം, വിശാലമായ ലൈബററി ,ഓപ്പൺ ഓഡിറ്റോറിയം എന്നിവ ഉണ്ട്.ഒന്ന്, രണ്ട് ക്ലാസുകളിൽ child friendly ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടുണ്ട്.എൽ.പി.ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കാൻ ഇക്കോ പാർക്ക് ഉണ്ട്.കായിക വിനോദത്തിൻ്റെ ഭാഗമായി ഫുട്ട്ബാൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്ക്കറ്റ്ബാൾ, ഷട്ടിൽ എന്നീ കളികളുടെ ഉപകരണങ്ങൾ ഉണ്ട്.സ്കൂൾ  ഹൈടെക് ലബോറട്ടറിയിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ പഠനനേട്ടവുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷണങ്ങൾ ചെയ്യാനുള്ള ഉപകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.കുടിവെള്ളത്തിൽ വിപുലമായ 10 ടാപ്പുകൾ ഉൾപ്പെടുത്തിയ  വാട്ടർ പൂരിഫയറും പുതിയ ഹൈടെക് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വാട്ടർ കൂളറും സജ്ജമാക്കിയിട്ടുണ്ട്.മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ ടോയ് ലറ്റ്, വാഷ് ബെസിൻ, എന്നിവ ഓരോ നിലകളിലും ഉണ്ട്. മുഴുവൻ ക്ലാസ് റൂമിലും ഫാൻ, ലൈറ്റ് വൈദ്യുതീകരണം പൂർത്തിയാക്കിയിട്ടുണ്ട്.

ലൈബ്രറി
anti plastic campain

പാഠ്യേതര പ്രവർത്തനങ്ങൾ

പOന പ്രവർത്തനത്തോടപ്പം  വൈവിധ്യമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്ന് വരുന്നു.യോഗക്ലാസ്, ലഘു പരീക്ഷണ ശിൽപശാല, ഉല്ലാസ ഗണിതം, ഫുട്ട്ബോൾ മാച്ച്, എല്ലാ ക്ലാസുകളിൽ സർഗവാസനകൾ ഉണർത്തുന്ന ബാലസഭകൾ, സോപ്പ്, ഹാൻൻ്റ് വാഷ് നിർമ്മാണ പരിശീലനങ്ങൾ, രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് എന്നിവ വിവിധ വിദ്യാലയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന് വരുന്നു


മാനേജ്‌മെന്റ്

1941 ൽ സ്കൂൾ അംഗീകരിക്കപ്പെട്ടതുമുതൽ 1994 വരെയും മാട്ടൂലിലെ സർവ്വാദരണീയ പൗരമുഖ്യനായിരുന്ന പരേതനായ കെ.പി. അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു സ്കൂളിന്റെ മാനേജർ. 1994 മുതൽ 2008 വരെ അദ്ദേഹത്തിന്റെ പൗത്രനായിരുന്ന ജ:പി.സി. അബ്ദുൾ ഗഫൂറാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്.

2008 ൽ മാട്ടൂൽ ഹിദായത്തുൽ ഇസ്ലാം സഭ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. മാട്ടൂലിലെ വിദ്യാഭ്യാസ -സാമൂഹിക-സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിദായത്തുൽ ഇസ്ലാം സഭ ഏറ്റെടുത്തതോടെയാണ് സ്ഥാപനത്തിന്റെ പുരോഗതി ദ്രുദഗതിയിലായത്.

ഇപ്പോൾ സ്കൂളിന് സൗകര്യ പ്രദവും മനോഹരവുമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.

ഹിദായത്തുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടും സ്കൂളിന്റെ  മാനേജറുമായിരുന്ന  ജ:പി.സി. മൂസഹാജിയുടെ നേതൃത്വത്തിൽ സ്കൂളിന് കൂടുതൽ കെട്ടിടങ്ങളും, സൗകര്യങ്ങളും ഒരുക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കണ്ണൂർ ജില്ലയുടെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തീരപ്രദേശ ഗ്രാമമാണ് മാട്ടൂൽ. 8 കിലോമീറ്റർ നീളവും ശരാശരി ഒരു കിലോമീറ്റർ വീതിയുമുള്ള മാട്ടൂലിൻ്റെ ഹൃദയഭാഗത്താണ് എം.യു.പി.സ്കൂൾ, മാട്ടൂൽ സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=എം_യു_പി_എസ്_മാട്ടൂൽ&oldid=2536023" എന്ന താളിൽനിന്ന് ശേഖരിച്ചത്