മഴൂർ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മഴൂർ ഗ്രാമത്തിൽ 1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് മഴൂർ.ഗവ .എൽ .പി സ്കൂൾ .മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമായ ഈ സ്കൂൾ ഭൗതിക, പഠന പാഠ്യേതര രംഗങ്ങളിൽ ഏറെ മുന്നിലാണ് .മഴൂർ,ഇടുകുഴി,പൂമംഗലം പ്രദേശത്തു നിന്നായി അറുപത്തിയേഴ് കുട്ടികൾ ഇവിടെ പഠിക്കുന്നു .1 മുതൽ 4 വരെ ഓരോ ഡിവിഷനുള്ള സ്കൂളിൽ 5 അദ്ധ്യാപകരും 1 പി ടി സി എമ്മു മാണുള്ളത്.
മഴൂർ എൽ പി സ്കൂൾ | |
---|---|
വിലാസം | |
മഴൂർ മഴൂർ , പന്നിയൂർ പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 0469 2226501 |
ഇമെയിൽ | glpsmazhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13713 (സമേതം) |
യുഡൈസ് കോഡ് | 32021001605 |
വിക്കിഡാറ്റ | Q64456558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജനാർദ്ദനൻ എം എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്കുമാർ ഐ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഒ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമായ മഴൂർ ഗവഃ എൽ പി സ്കൂൾ കഴിഞ്ഞ 69 വർഷമായി നാടിനു അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോകാവസ്ഥയിലായിരുന്ന മഴൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമെന്ന നിലയ്ക്കാണ് 1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്കൂൾ സ്ഥാപിതമായത്.1957 ൽ മഴൂർ ഗവഃ എൽ പി സ്കൂൾ ആയെങ്കിലും 2004 വരെ സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത് .ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സഹായവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സംഭാവനകളിലൂടെ ലഭിച്ച തുകയും ചേർത്താണ് 15 1/ 2 സെന്റ് സ്ഥാലവും കെട്ടിടവും ക്രി.നടുക്കണ്ടി ശങ്കരൻ നായരിൽ നിന്നും വിലയ്ക്ക് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറിയത് .പിന്നീട് ഗ്രാമപഞ്ചായത്ത് ,എസ് .എസ് .എ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹായത്തോടെ നല്ല കോൺക്രീറ്റ് കെട്ടിടങ്ങളും ഭംഗിയായി ഒരുക്കിയ ക്ലാസ് മുറികളും ഹാളും സ്കൂളിന് സ്വന്തമായി ലഭിച്ചു .ഇന്ന് നാട്ടിലെ ഗ്രാമസഭയും മറ്റു പൊതുപരിപാടികളും മഴൂർ ഗവഃ എൽ പി സ്കൂളിൽ വെച്ചാണ് നടക്കുന്നത് .പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നുണ്ട് .സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് സജീവമായ പി ടി എ യുംസ്കൂൾ സംരക്ഷണസമിതിയും പ്രവർത്തിക്കുന്നുണ്ട് .ഒരു കളിസ്ഥലമില്ലാത്തതും പൂർണമായ ചുറ്റുമതിലില്ലാത്തതും ഒരു പോരായ്മയായി നിലനിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് നല്ല കോൺക്രീറ്റ് കെട്ടിടങ്ങളുണ്ട്.ആകർഷകമായ ചിത്രങ്ങളോട് കൂടിയ 4 ഭംഗിയായ ക്ലാസ് മുറികളുണ്ട്.ഒരു വലിയ ഹാളും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.2 ബോയ്സ് ടോയ്‌ലെറ്റും 3 ഗേൾസ് ടോയ്‌ലെറ്റും ഒരു ഐ ഇ ഡി ടോയ്‌ലെറ്റും സ്കൂളിലുണ്ട് .ഹൈടെക് ക്ലാസ് റൂമിന്റെ ഭാഗമായി 3 ലാപ്‌ടോപ്പുകളും 2 ഡെസ്ക്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിന് കിട്ടിയിട്ടുണ്ട്.4 ക്ലാസ് മുറികളിലും ഒരു ഹാളിലുമായി 5 സ്മാർട്ട് ടീവി കളും ഉണ്ട് .നല്ല ഗേറ്റ് ,മുറ്റത്ത് പന്തൽ ,ഇന്റർലോക്ക് ചെയ്ത മുറ്റം,എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ്,ബ്ലാക്ക് ബോർഡ് തുടങ്ങി മെച്ചപ്പെട്ട ഒരു ഭൗതിക സൗകര്യം സ്കൂളിനുണ്ട് .സ്കൂളിന് സ്വന്തമായി ഒരു വലിയ മഴവെള്ള സംഭരണിയും കിണർ റീചാർജിങ് സൗകര്യവുമുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ബുക്ക് സ്റ്റാന്റുകളും അലമാരകളും ഉണ്ട് .ഒരു മികച്ച ലൈബ്രറിയും സ്കൂളിന് സ്വന്തമായുണ്ട്. ആവശ്യത്തിന് ഇരിപ്പിടങ്ങളും കെട്ടുറപ്പുള്ള വാതിലുകളും ജനലുകളും ടൈൽ പാകിയ നിലത്തോട് കൂടിയതുമാണ് ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ്,ഫാൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
2015 -16 വർഷം സാമൂഹ്യ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ മികവുകൾ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് കുമാരി കെ വി മെസ്‌ന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിലെ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ പന്നിയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
- കണ്ണൂരിൽ നിന്ന് 28 km ദൂരം.
- തളിപ്പറമ്പ് നിന്ന് കരിമ്പം വഴി ETC പൂമംഗലം പന്നിയൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.