ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർആരോൺ മൈക്കിൾ
ഡെപ്യൂട്ടി ലീഡർസഞ്ചിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
12-10-202444029

സ്‌ക‌ൂൾലെവൽ ക്യാമ്പ്

സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേത‌ൃത്വം നല്‌കിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈക‌ുന്നേരം 4.30 നാണ് സമാപിച്ചത്. താളങ്ങള‌ുടെ കണ്ടെത്തൽ, ആനിമേഷൻ നിർമ്മാണം എന്നിവ ക‌ുട്ടികൾ മത്സര മനോഭാവത്തോടെയാണ് പ‌ൂർത്തിയാക്കിയത്. പ്രോഗ്രാമിംഗ് അതേ ആവേശത്തോടെ ഏറ്റെട‌ുക്കാൻ ക‌ുട്ടികൾക്ക് കഴിഞ്ഞില്ല. എന്നിര‌ുന്നാല‌ും ക‌ുട്ടികളിൽ ഏറിയ പങ്ക‌ും പ‌ൂക്കള നിർമ്മാണത്തിന്റെ ഗെയിം പ‌ൂർത്തിയാക്ക‌ുക തന്നെ ചെയ്‌ത‌ു.

ഗാന്ധിജയന്തി ദിനാചരണം

ഒക്‌ടോബർ 2 - ഗാന്ധിജയന്തി ദിനാചരണത്തിന് സ്‌ക‌ൂളിലെ എസ്‌ പി സി ,ജെ ആർ സി ക‌ുട്ടികൾക്കൊപ്പം ലിറ്റിൽ കൈറ്റ്സിന്റെ സജീവമായ പങ്കാളിത്തം ഉണ്ടായിര‌ുന്ന‌ു. ലിറ്റിൽ കൈറ്റ്സ് ഗാന്ധിജിയ‌ുടെ ഫോട്ടോയിൽ പ‌ുഷ്‌പാർച്ചന നടത്ത‌ുകയ‌ും, സർവ്വമത പ്രാർത്ഥനയില‌ും ശ‌ുചീകരണ പ്രവർത്തനങ്ങളില‌ും പങ്കാളികളായി.

സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

2024-25 അധ്യയന വർഷത്തിലെ സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിൽ , പോളിങ് ഓഫീസർമാരായ‌ും, വോട്ടിങ് മെഷീന‌ുകളായ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിന‌ും ലിറ്റിൽകൈറ്റ്സ് നിറസാന്നിധ്യം ആയിര‌ുന്നു.

റ‌ുട്ടീൻ ക്ലാസ്സ്

2023-26 ബാച്ചിന്റെ റ‌ുട്ടീൻ ക്ലാസ്സ് എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ നടത്ത‌ുന്ന‌ു. ജ‌ൂൺ മാസത്തിൽ ആനിമേഷൻ ( ഓപ്പൺ ട‌ൂൺസ്) നാല് ക്ലാസ്സുകള‌ും, ജ‌ൂലൈ മാസത്തിൽ മൊബൈൽ ആപ്പ് നിർമ്മാണം ( മിറ്റ് ആപ്പ് ഇൻവെന്റർ) രണ്ട‌ു ക്സാസ്സുകള‌ും എട‌ുത്ത‌ു.

എന്താണ് ലിറ്റിൽ കൈറ്റ്സ്

എന്താണ് ലിറ്റിൽ കൈറ്റ്സ്, ലിറ്റിൽ കൈറ്റ്സിന് സെലക്ഷൻ ലഭിച്ചാൽ എന്തൊക്കെ കാര്യങ്ങളെ ക‌ുറിച്ച് പഠിക്കാം എന്നതിനെ ക‌ുറിച്ച് 2023-26 ബാച്ചിലെ ക‌ുട്ടികൾ 2024-25 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണം നടത്തി.

യ‌ൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക യ‌ൂണിഫോം തയ്യാറാക്കിയിട്ട‌ുണ്ട്. എല്ലാ വ്യാഴാഴ്ചകളില‌ും ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് യ‌ൂണിഫോം ധരിച്ചാണ് ക്ലാസ്സിനെത്ത‌ുന്നത്.

ക്ലാസ്സ‌ുകൾ

എല്ലാ വ്യാഴാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ കൈറ്റ് മിസ്‌ട്രസ്സ‌ുമാരായ റോളിൻ ടീച്ചറ‌ും സന്ധ്യ ടീച്ചറ‌ും ചേർന്ന് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുക്ക‌ുന്ന‌ു.

സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

2023-24 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ പാർമെന്റ് തെരഞ്ഞെട‌ുപ്പ് 04/12/2023 തിങ്ക്ലാഴ്‌ച നടന്ന‌ു.ത‌ുടർച്ചയായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ ലാപ്‌ടോപ്പ‌ുകളെ വോട്ടിംഗ് മെഷീന‌ുകളാക്കി കൊണ്ടാണ് സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടന്ന‌ു വര‌ുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ‌ും സോഷ്യൽ സയൻസ് ക്ലബ്ബ‌ും ചേർന്ന് ഇത്തവണത്തെ സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ‌ും ഉചിതമായ രീതിയിൽ തന്നെ നടത്ത‌ുകയ‌ുണ്ടായി.

കേരളപ്പിറവി ദിനാചരണം

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ( കേരളീയം 2023 ) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ ചേർന്ന് ഒര‌ു മെഗാ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ച‌ു.

ലോക ഫോട്ടോഗ്രഫി ദിനാചരണം

ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്ക‌ും വിദ്യാർത്ഥികൾക്ക‌ും മത്സരത്തിൽ പങ്കെട‌ുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മ‌ൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്ക‌ൂൾ ഫേസ്ബ‌ുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്‌ത‌ു.

ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സ്‌ക‌ൂളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ആഗസ്റ്റ് 8,9 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 8 ന് സ്‌ക‌ൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ച‌ു.ക‌ുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ച‌ു. ആഗസ്റ്റ് 9 ന് ഐടി കോർണർ സംഘടിപ്പിച്ച്, റോബോട്ടിക് ഉപകരണങ്ങള‌ുടെ മാത‌ൃകകള‌ുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾക്കായി ഉബണ്ഡ‌ു ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ച‌ു

ലോക പ്രക‌ൃതി സംരക്ഷണ ദിനാചരണം

ലോക പ്രക‌ൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ പോസ്റ്റർ രചന മത്സരം നടത്തുകയ‌ും വിജയികളായവർക്ക് സ്‌ക‌ൂൾ അസംബ്ളിയിൽ വച്ച് സമ്മാനം നല്ക‌ുകയ‌ും ചെയ‌്ത‌ു.

പ്രിലിമിനറി ക്യാമ്പ്

08/07/2023 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സിന്റെ പ്രിലിമിനറി ക്യാമ്പ് നടന്ന‌ു. ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻ ക‍ുമാർ സർ ക‌ുട്ടികൾക്കായി ക്ലാസ്സെട‌ുത്ത‌ു. വളരെ ആവേശത്തോടെയാണ് ക‌ുട്ടികൾ ക്യാമ്പിൽ പങ്കെട‌ുത്തത്.

ലാബ് സജ്ജീകരണം

പ‌ുതിയ അധ്യയന വർഷത്തിലേക്ക് ലാബ് സജ്ജീകരിക്കാനായി ലിറ്റിൽ കൈറ്റ്സ് സജീവമായി തന്നെ പ്രവർത്തിച്ച‌ു. പ‌ുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ലാബിന്റെ പ്രവർത്തനം ആരംഭിച്ച‌ു. ഹൈസ്ക്ക‌ൂൾ വിഭാഗം ക‌ുട്ടികൾക്കായ‌ുള്ള രണ്ട‌ു ലാബ‌ുകള‌ും നല്ല രീതിയിൽ തന്നെ ലിറ്റിൽ കൈറ്റ്സ് സജ്ജീകരിച്ച‌ു.

പ്രവർത്തനങ്ങൾ

സ്‌ക‌ൂളിലെ പ്രവർത്തനങ്ങൾ എല്ലാം ( പ്രവേശനോത്സവം,പരിസ്ഥിതി ദിനാചരണം, വായനാ ദിനാചരണം, വിവിധ ക്ലബ്ബ‌ുകള‌ുടെ ഉദ്ഘാടനം, വിജയോത്സവം, ശ‌ുചീകരണ പ്രവർത്തനങ്ങൾ, ലഹരി വിര‌ുദ്ധ റാലി ) ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ ഡോക്യ‍ുമെന്റ് ചെയ്യ‌ുകയ‌ും സ്‌ക‌ൂൾ യ‌ൂട്യ‌ൂബ് ചാനലില‌ും,ഫേസ് ബ‌ുക്ക് പേജില‌ും അപ്‌ലോഡ് ചെയ്യ‌ുകയ‌ും ചെയ്യ‌ുന്ന‌ു.

പൊത‌ു വിവരങ്ങൾ

ജ‌ൂൺ മാസത്തിന്റെ ത‌ുടക്കത്തിൽ തന്നെ എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെ ക‍ുറിച്ച് 2023- 24 അധ്യയന വർഷത്തിലെ എട്ടാം ക്ലാസ്സിലെ ക‌ുട്ടികൾക്ക് 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് ബോധവത്ക്കരണം നല്കി. 99 ക‌ുട്ടികൾ അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുക്കാനായി സമ്മതപത്രം നല്കി.സമ്മതപത്രം നല്കിയ കുട്ടികള‌ുടെ പേര് എൽ കെ എം എസിൽ ഉൾപ്പെട‌ുത്തി. ജ‌ൂൺ 13 ന് അഭിര‌ുചി പരീക്ഷ നടത്തി. അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്ത 99 ക‌ുട്ടികളിൽ 40 പേർക്ക് സെലക്ഷൻ ലഭിച്ച‌ു.





.