ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42051
യൂണിറ്റ് നമ്പർLK/2018/42051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ആറ്റിങ്ങൽ
ലീഡർഅഭിഷേക് എസ് എസ്
ഡെപ്യൂട്ടി ലീഡർആർദ്ര ശങ്കർ.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിനിലേഖ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാജി എ
അവസാനം തിരുത്തിയത്
26-11-2023Ghssvjd1024

ആദ്യ എൽ കെ ബാച്ച്

2018 മാർച്ച് മൂന്നാം തീയതി ലിറ്റിൽ കൈറ്റ്സ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി അഭിരുചി പരീക്ഷ നടത്തി . അപേക്ഷ സമർപ്പിച്ച 80 കുട്ടികളിൽ 76 പേർ പരീക്ഷയിൽ പങ്കെടുത്തു. അതിൽ നിന്ന് 40 പേരെ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് 72 മാർക്ക് നേടിയ കുട്ടിയും നാല്പതാം റാങ്ക് 40 മാർക്ക് വാങ്ങിയ കുട്ടിയും നേടി 20 പേർ ഉൾപ്പെടുത്തി വെയ്റ്റിംഗ് ലിസ്റ്റും അന്ന് തന്നെ തയ്യാറാക്കി പ്രസിദ്ധീകരിച്ചു.

2018 ജൂൺ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് സ്കൂൾ തല നിർവഹണ സമിതി യോഗം ചേർന്നു.ചെയർമാൻ കെ ബാബുരാജിന്റെ അധ്യക്ഷതയിൽ കൂടിയ ലിറ്റിൽ കൈറ്റ്സ് ആദ്യ നിർവാഹക സമിതി യോഗത്തിൽ അജണ്ട അംഗീകരിച്ചു. തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൺവീനർ റിപ്പോർട്ട് ചെയ്തു . ജൂൺ 27 ബുധനാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30-4.30 വരെ ക്ലാസ് നടത്താൻ തീരുമാനിച്ചു .ഏതെങ്കിലും കാരണവശാൽ ബുധനാഴ്ച ക്ലാസുകൾ നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസങ്ങളിൽ ക്ലാസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചു. സ്കൂളിൻറെ പ്രവേശന കവാടത്തിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുവാൻ തീരുമാനിച്ചു . ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള ബോർഡ് സ്ഥാപിക്കണമെന്ന് നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു. നിർദ്ദേശം അനുസരിച്ച് സ്കൂൾതല ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനമെടുത്തു.