ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ
42021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42021 |
യൂണിറ്റ് നമ്പർ | LK/2018/42021 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | അൽഫിയ ഫസിൽ |
ഡെപ്യൂട്ടി ലീഡർ | തേജ എ എസ്സ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതീപ് ചന്ദ്രൻ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വീണ സി എസ്സ് |
അവസാനം തിരുത്തിയത് | |
17-03-2025 | 42021 |
2022-2025 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2022 july 2 ആം തീയതി നടന്നു.ആകെ 64 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 61 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു
പ്രവേശനം നേടിയ കുട്ടികൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|---|
1 | 13742 | അഭിമന്യു.ഡി | 8G |
2 | 12769 | ആബിദ ആർ | 8C |
3 | 13393 | ആധിഷ് ശങ്കർ ബി ആർ | 8F |
4 | 12981 | അദ്വൈത് എസ്. എസ് | 8E |
5 | 11411 | ആമിന .എൻ എസ് | 8C |
6 | 11341 | അംജദ് മുഹമ്മദ് ജെ എസ് | 8C |
7 | 13791 | അനന്ദു ഉണ്ണിത്താൻ | 8G |
8 | 11594 | അഞ്ജന ബിജു | 8C |
9 | 12022 | അർജുൻ അനിൽ | 8D |
10 | 13287 | അഷ്ടമി എം | 8F |
11 | 12808 | ആസിയ ഷാജഹാൻ എസ് | 8E |
12 | 12703 | ആത്മിക ബി എസ് | 8C |
13 | 11506 | ആവണി എ പ്രദീപ് | 8D |
14 | 13527 | ദയാൽ എസ് ജെ | 8C |
15 | 13904 | ദേവനാഥ് എച്.ആർ | 8G |
16 | 13823 | ദേവാനന്ദ് ആർ | 8G |
17 | 12825 | ദേവനന്ദ എസ് | 8E |
18 | 11685 | ധനൂപ് . എസ് | 8D |
19 | 12788 | ഫാത്തിമ എ | 8E |
20 | 11949 | ഫാത്തിമ എൻ | 8C |
21 | 13736 | ഗംഗ യു എസ് | 8G |
22 | 11396 | ഹിമപ്രിയ പി | 8C |
23 | 12979 | ഹ്രിധികേഷ് .എസ് .എ | 8E |
24 | 13758 | ജാനകി കൃഷ്ണ | 8G |
25 | 11326 | മേഖ എസ് പി | 8C |
26 | 13841 | മിഥില ബി | 8G |
27 | 12077 | നസ്രിയ എൻ | 8D |
28 | 12637 | നവനീത് കൃഷ്ണൻ എ എസ് | 8C |
29 | 12257 | നിരഞ്ജന ആർ നായർ | 8G |
30 | 13775 | ഋഷികേശ് പി എസ് | 8D |
31 | 13587 | റീഥ്വിൻ പി | 8F |
32 | 13743 | രോഹിത് എസ് | 8G |
33 | 13050 | ശ്രേയസ് രാജ് | 8E |
34 | 13121 | ശിവജിത് സുരേഷ് | 8G |
35 | 13943 | ശിവാനന്ദ എ | 8G |
36 | 12393 | ശ്രീലക്ഷ്മി എ ആർ | 8E |
37 | 13244 | ശ്രീനന്ദ് ബി ആർ | 8F |
38 | 13918 | ശ്രീയസുരേഷ് എസ് | 8G |
39 | 13878 | വൈഗ എസ് എസ് | 8G |
40 | 13504 | വൈഗ വി ഗോപൻ | 8E |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2022-2025 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 sep 5 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.GHS Elamba സ്കൂളിലെ കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു . കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു.
ഐ ടി മേള
ആറ്റിങ്ങൽ സബ്ജില്ല ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിങ് ശ്രീദേവ് ഹരീഷിന് ഫസ്റ്റ് എ ഗ്രേഡ്, ഗ്രേഡ് ലഭിച്ചു .

ജില്ലാ ഐടി മേള
തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള ഭാഗമായ ഐടി മേളയിൽ ആറ്റിങ്ങൽ ഉപജില്ലാ ഐടി മേള യിൽ മത്സരിച്ച് ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് A ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.

സംസ്ഥാന ഐടി മേള
തിരുവനന്തപുരം റവന്യൂ ജില്ലാ ഐടി മേള യിൽ മത്സരിച്ച് ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് A ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ് സംസ്ഥാനത്തിൽ മത്സരിക്കുകയും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡ് നേടുകയും ചെയ്തു

സ്വതന്ത്ര വിജ്ഞാനോത്സവം (FREEDOM FEST 2023 )
വിജ്ഞാനത്തിന്റെയും, നൂതന ആശയ നിർമ്മിതയുടെയും , സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (FREEDOM FEST 2023) എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ ഫെസ്റ്റ് സന്ദർശിക്കുകയുണ്ടായി. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, 2d ആനിമേഷൻ, 3d അനിമേഷൻ എന്നീ മേഖലകളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽസ് കുട്ടികളെ സംബന്ധിച്ച് മേള പുതിയ ഒരു അനുഭവമായിരുന്നു

സ്കൂൾ അസംബ്ലി
ഫ്രീഡം ഫസ്റ്റ് 2023 നെ ബേസ് ചെയ്ത് അവനവഞ്ചേരി സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ആഗസ്റ്റ് ഒമ്പതാം തീയതി അസംബ്ലി വിളിച്ചുചേർത്ത് സ്വതന്ത്ര വിജ്ഞാനോത്സവമായി ബന്ധപ്പെട്ട ലഭ്യമായ സന്ദേശം വായിക്കുകയും ചെയ്തു
പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫസ്റ്റ് മായി സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം സ്കൂളിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു






ഐ. ടി കോർണർ
ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട് സ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഒരു ഐടി കോർണർ സജ്ജമാക്കി. റോബോട്ടിക്സ്, അനിമേഷൻ, പ്രോഗ്രാമിങ് , ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ കോർണറിൽ സജമാക്കി. സ്കൂളിലെ എല്ലാ കുട്ടികളെയും ഐ. ടി കോർണറിന്റെ പ്രവർത്തനങ്ങൾ കാണുന്നതിനു സജ്ജീകരണം ഒരുക്കി. വളരെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു






സ്കൂൾ ക്യാമ്പ്
2022-2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2023 september 9 ശനിയാഴ്ച നടന്നു. സ്കൂൾ എച്ച് .എം നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. Elamba ഗവൺമെന്റ് ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായി.ഓപ്പൺ ടൂൺ അനിമേഷനിൽ ഓണാശംസകൾ, പുലിക്കളി എന്നിവയും, സ്ക്രാച്ച് പ്രോഗ്രാമിംഗിൽ അത്തപ്പൂക്കള മത്സരം അടങ്ങിയ ഗെയിമുകൾ ഉണ്ടായിരുന്നു.പരിശീലനത്തിനുശേഷം ഓൺലൈൻ മീറ്റിങ്ങും ഉണ്ടായിരുന്നു.സ്കൂൾ ക്യാമ്പിൽ പങ്കെടുത്ത മികച്ച നാല് കുട്ടികളെ അനിമേഷനും, നാലു കുട്ടികളെ പ്രോഗ്രാമിനും തിരഞ്ഞെടുത്ത് സബ്ജില്ലാ ക്യാമ്പിലേക്ക് അയച്ചു
സബ്ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് 2023 ഡിസംബർ 29, 30 തീയതികളിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ആറ്റിങ്ങൽ വച്ച് നടന്നു.സ്കൂൾ ക്യാമ്പിനെ തുടർന്ന് നടത്തിയ അസൈൻമെന്റുകളിൽ നിന്നും മികച്ച നാലു കുട്ടികളെ അനിമേഷനും, നാലു കുട്ടികളെ പ്രോഗ്രാമിനും തിരഞ്ഞെടുത്ത് സബ്ജില്ലാ ക്യാമ്പിലേക്ക് അയച്ചു.
ആനിമേഷന് തിരഞ്ഞെടുത്തവർ
1. Anoop anilkumar 2. Muhammed nabeel s 3. Sreejith S 4. Raihana J B |
പ്രോഗ്രാമിന് തിരഞ്ഞെടുത്തവർ
1. Akshith A 2.Devitha G A 3. Sravan S A 4.Ajmal N S |
---|
ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഫെബ്രുവരി17, തീയതികളിൽ നടന്നു . സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത് വിജയിച്ച രണ്ടു കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനൂപ് അനിൽകുമാർ, റോബോട്ടിക്സിൽ അജ്മൽ എൻ. എസ്സ് എന്നീ കുട്ടികൾ തെരഞ്ഞെടുത്തു.

ബോട്ടിക് പരിശീലനം
2022 -25 ബാച്ചിലെ കുട്ടികൾ 2023- 26 ചില കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം കൊടുത്തു. അർഡിനോയുടെ പ്രധാന ഭാഗങ്ങളായ മൈക്രോ കൺട്രോളർ, ഇൻപുട്ട് ഔട്ട്പുട്ട് പിൻ, അനലോഗ് പിൻ, പവർ പിൻ, യു എസ് ബി, എക്സ്റ്റേണൽ പവർ ജാക്ക് എന്നിവയെക്കുറിച്ച് ക്ലാസ് എടുത്തു. കൂടാതെ അർഡിനോ കിറ്റിലെ പ്രധാന ഭാഗങ്ങളായ എൽഇഡി, ജമ്പർ വയറുകൾ, സെൻസറുകൾ, മോട്ടോർ, റസിസ്റ്റർ എന്നിവ പരിചയപ്പെടുകയും ചെയ്തു. ദേവിത, അക്ഷിത്ത്, അനാമിക, അനൂപ് അനിൽകുമാർ എന്നീ കുട്ടികൾ ക്ലാസുകൾ കൈകാര്യം ചെയ്തു
-
42021 ബോട്ടിക് പരിശീലനം 1
-
42021 ബോട്ടിക് പരിശീലനം 2
-
42021 ബോട്ടിക് പരിശീലനം 3
പുതുമയാർന്ന LK പ്രവർത്തനങ്ങൾ
1. BMIകണ്ടെത്തൽ:
ലക്‌ഷ്യം: BMI കണ്ടെത്തി കുട്ടികൾക്ക് ശരീരഭാരം നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുക.
ലിറ്റിൽ കേസ് ക്ലബ്ബിന്റെ വേറിട്ട പ്രവർത്തനം ആയിരുന്നു ബിഎംഎ കണ്ടെത്തൽ എന്ന പ്രവർത്തനംകൗമാരക്കാരായ വിദ്യാർഥികളാണ് സെക്കണ്ടറി തലത്തിൽ പഠിക്കുന്ന കുട്ടികൾ. അവർക്ക് പഠിക്കുന്നതിന് ആരോഗ്യവും അതോടൊപ്പം ഊർജവും ആവശ്യമാണ്. പ്രത്യേകിച്ച് പത്താം ക്ലാസ്സിൽ എസ് എസ് എൽ സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾ. പത്തിലെ കുട്ടികളുടെ ഉയരം, ഭാരം ഇവ നോക്കി ആപ്പ് ഉപയോഗിച്ച് അവരുടെ BMI കണക്കുകൂട്ടി . അതുവഴി കുട്ടികളിൽ ഭാരക്കുറവുള്ളവർ എത്ര , ശരിയായ ഭാരമുള്ളവർ എത്ര , ഭാരക്കൂടുതലുള്ളവർ എത്ര എന്ന് കണ്ടെത്തി അവർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്‌ഷ്യം.
നവംബറിൽ പ്രോജെക്ട് ആരംഭിച്ചു. പത്താം ക്ലാസ്സിൽ പഠിക്കുന്ന 248 കുട്ടികളുടെ ഉയരം (in cm), ഭാരം (in Kg) ഇവ കണക്കാക്കി BMI ആപ്പ് ഉപയോഗിച്ച് കുട്ടികളുടെ BMI കണക്കാക്കി. LibreOffice Baseഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ തയ്യാറാക്കുകയും normal weight , underweight ,overweight ഉള്ള കുട്ടികളുടെ വിവരം Querry ഉപയോഗിച്ച് കണ്ടെത്തി അതിന്റെ Report തയ്യാറാക്കുകയും ചെയ്‌തു. ഭാരക്കുറവുള്ള കുട്ടികളെയും ഭാരക്കൂടുതൽ ഉള്ള കുട്ടികളെയും വിവരം അറിയിക്കുകയും ആഹാരരീതിയിൽ വേണ്ട മാറ്റം വരുത്തുവാൻ ഉള്ള നിർദേശങ്ങൾ ,ടീച്ചർമാരുടെ അഭിപ്രായപ്രകാരം, നൽകുകകയും ചെയ്തു.
-
42021 BMI 1
-
42021 BMI 1
-
42021 BMI 1
-
42021 BMI 1
2.Data Base ഉപയോഗിച്ച് അനീമിയ ഉള്ള കുട്ടികളെ കണ്ടെത്തൽ
ലക്‌ഷ്യം: തെരെഞ്ഞെടുത്ത കുട്ടികളുടെ രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് പരിശോധിച്ച് അതിൽ നിന്ന് അനീമിയ (വിളർച്ച രോഗം) ഉള്ള കുട്ടികളെ കണ്ടെത്തി അത്തരം കുട്ടികൾ പാലിക്കേണ്ട ഭക്ഷണ ക്രമങ്ങളെക്കുറിച്ച് അവർക്ക് മാർഗനിർദേശങ്ങൾ നൽകുക.
കൗമാരക്കാരായ വിദ്യാർഥികളാണ് സെക്കണ്ടറി തലത്തിൽ പഠിക്കുന്ന കുട്ടികൾ. അവർക്ക് പഠിക്കുന്നതിന് ആരോഗ്യവും അതോടൊപ്പം ഊർജവും ആവശ്യമാണ്. പ്രത്യേകിച്ച് പത്താം ക്ലാസ്സിൽ എസ് എസ് എൽ സി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന കുട്ടികൾ. പത്താം ക്ലാസ്സിലെ തെരെഞ്ഞെടുത്ത 50 കുട്ടികളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ച് അവരിൽ ഹീമോഗ്ലോബിന്റെ അളവ് normal ആയിട്ടുള്ള കുട്ടികൾ, അനീമിയ ഉള്ള കുട്ടികൾ എന്നിവരെ കണ്ടെത്തി അവർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്‌ഷ്യം.
നവംബറിൽ പ്രോജെക്ട് ആരംഭിച്ചു. വലിയകുന്നു താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടികളുടെ രക്ത പരിശോധനയ്‌ക്ക് നഴ്‌സുമാർ സ്‌കൂളിലെത്തുകയുണ്ടായി. അവരുടെ സഹായത്താൽ തെരെഞ്ഞെടുത്ത 50 കുട്ടികളുടെ ഹീമോഗ്ലോബിന്റെ അളവ് കണ്ടെത്തി. പത്താം ക്ലാസ്സിൽ പഠിക്കുന്ന 50 കുട്ടികളുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചു. LibreOffice Baseഉപയോഗിച്ച് കുട്ടികളുടെ ഡാറ്റ തയ്യാറാക്കുകയും normal , anaemic ആയിട്ടുള്ള ഉള്ള കുട്ടികളുടെ വിവരം Querry ഉപയോഗിച്ച് കണ്ടെത്തി അതിന്റെ Report തയ്യാറാക്കുകയും ചെയ്‌തു. Anaemic ആയിട്ടുള്ള കുട്ടികളെ വിവരം അറിയിക്കുകയും ആഹാരരീതിയിൽ വേണ്ട മാറ്റം വരുത്തുവാൻ ഉള്ള നിർദേശങ്ങൾ നൽകുകകയും ചെയ്തു.
-
42021 Anaemic 1
-
42021 Anaemic 2
-
42021 Anaemic 3
-
42021 Anaemic 4
3.വിഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഡിജിറ്റൽ സാക്ഷരത ക്ലാസ്സ്
വിഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ വിവിധ മേഖലകളിൽ പരിശീലനം നൽകി. കുട്ടികൾക്ക് മൗസ് പ്രവർത്തിക്കുന്നതിൽ പരിശീലനം, അക്ഷരങ്ങളെയും കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനെ കുറിച്ചുള്ള പരിശീലനം, ഫോൾഡർ നിർമ്മിക്കാനുള്ള പരിശീലനം, സേവ് ചെയ്യൽ, വൃത്തം ചതുരം ത്രികോണം ബഹുഭുജം ഇവ തിരിച്ചറിയുന്നതിനുള്ള പരിശീലനം, സംഖ്യകൾ കൂട്ടുന്നതിനും, കുറക്കുന്നതിനും, ഗുണിക്കുന്നതിനും ഹരിക്കുന്നതിനുമുള്ള കണക്കിലെ കളികൾ, മാർബിൾ സോഫ്റ്റ്‌വെയർ, സെലേറിയം സോഫ്റ്റ്‌വെയർ, അവഗാഡ്രോ സോഫ്റ്റ്വയർ എന്നിവയെ കുറിച്ചുള്ള പരിശീലനം കുട്ടികൾക്ക് നൽകി
-
42021 cwsn 1
-
42021 cwsn 2
-
42021 cwsn3
-
42021 cwsn 4