ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ

42021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42021
യൂണിറ്റ് നമ്പർLK/2018/42021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർആദിത്യൻ ഡി എസ്സ്
ഡെപ്യൂട്ടി ലീഡർആദിശങ്കർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രതീപ്ചന്ദ്രൻ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വീണ സി എസ്
അവസാനം തിരുത്തിയത്
29-11-202542021

2023-2026 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ആം  തീയതി നടന്നു.ആകെ 96 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 90 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു


പ്രവേശനം നേടിയ കുട്ടികൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ പേര് ക്ലാസ്സ്‌
1 12107 ABHIMAL S S 8C
2 12888 ADHI SANKAR S R 8F
3 13230 ADHITHYAN D S            8E
4 11087 ADISANKAR 8C
5 11160 ADITHYA D A         8D
6 12536 ADWAITH S 8F
7 13176 AFIYA S      8F
8 13630 AFRAN MUHAMMED 8G
9 13308 ANAKHA SURESH 8D
10 11202 ANAMIKA A 8D
11 12474 ANANDHAKRISHNAN D A 8E
12 12187 ANURADHA RAJEEV S 8D
13 12791 ARYANATH R S 8F
14 12632 ASHIMA S B 8F
15 13605 AYISHA S 8G
16 13588 DEVANANDHA B S 8G
17 12447 DRIKSHA R 8E
18 12673 GAYATHRI KRISHNAN R 8F
19 11953 HRIDHYA H S 8C
20 12601 KARTHIK JOY 8F
21 10958 KRISHNAJ R NAIR 8C
22 12819 LIKHA S 8F
23 13490 LINULAL C 8G
24 12219 MUHAMMED RAIHAN N 8D
25 11778 NAKSHATHRA A N 8D
26 13633 PRANAV R SHAJI 8G
27 13556 RISHITH P S 8G
28 13648 SABITH MUHAMMED NASEEB S 8G
29 11897 SIDDARTH K S 8D
30 12674 SIDHI B 8E
31 12923 SIVA HARI V 8F
32 12469 SREDHA B 8E
33 11158 SREEDEV HAREESH 8C
34 12795 SREEHARI LINEJ 8E
35 11496 SREEHARI RAJEEV 8C
36 11124 VAIGA KRISHNA S 8D
37 13560 VIJAY KRISHNA J 8C
38 13267 VISHNU ARUN A 8E
39 13878   വൈഗ  എസ്  എസ്                8G
40 13504 വൈഗ  വി  ഗോപൻ                 8E



ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-2026 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2023 july 15 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം സ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ്  സർ ക്ലാസുകൾ കൈകാര്യം ചെയ്തു .  കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ  കുട്ടികളുമായി  സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു


42021 - ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2023


42021 - ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023





ലോക ലഹരി വിരുദ്ധ ദിനം

ലോക  ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ജൂൺ 26 ന് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. "SAY NO TO DRUGS " എന്നതായിരുന്നുടോപ്പിക്ക്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീദേവ് ഹരീഷ്, ആദിശങ്കർ എന്നിവരാണ്  പ്രസന്റേഷൻ അവതരിപ്പിച്ചത്.

42021 - ലോക ലഹരി വിരുദ്ധ ദിനം -പ്രസന്റേഷൻ 2024







ഐ ടി മേള 2024

ആറ്റിങ്ങൽ സബ്ജില്ല ഐ ടി മേളയിൽ അനുവഞ്ചേരി സ്കൂൾ തേർഡ് ഓവറാൾ സ്ഥാനം നേടുകയുണ്ടായി. ഡിജിറ്റൽ പെയിന്റിങ്  ശ്രീദേവ് ഹരീഷിന് ഫസ്റ്റ് എ ഗ്രേഡ്, പ്രോഗ്രാമിങ്ങിനു അജ്മൽ N S ന് സെക്കൻഡ് എ ഗ്രേഡ്, പ്രസന്റേഷന് ആദിശങ്കർ P ക്ക്  തേർഡ് ബി ഗ്രേഡ് ലഭിച്ചു


സംസ്ഥാന ഐടി മേള 2024

തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള 2024 ൻ്റെ ഭാഗമായ ഐടി മേള ഒക്ടോബർ 28,29 തീയതികളിൽ  നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ ഉപജില്ലാ ഐടി മേള യിൽ മത്സരിച്ച് ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് A ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തിൽ മത്സരിക്കുകയും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡ് നേടുകയും ചെയ്തു

42021- ഡിജിറ്റൽ പെയിന്റിംഗ് (സംസ്ഥാനം എ ഗ്രേഡ്)

2023-2025 പ്രവർത്തനങ്ങൾ :

ജൂണിലെ പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ

2023-2026 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ആം  തീയതി നടന്നു.ആകെ 96 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 90 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ    പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു

ജൂലൈയിലെ പ്രവർത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2023-2026 ബാച്ചിന്റെ  ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്  2023 july 15 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം സ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ്  സർ ക്ലാസുകൾ കൈകാര്യം ചെയ്തു .  കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ്  തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ  കുട്ടികളുമായി  സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു

റൂട്ടിൻ ക്ലാസ്സ്

ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം

ഒരു പ്രൊജക്ടർ പ്രദർശനത്തിനായി സജ്ജമാക്കുന്നതിനെ കുറിച്ചും, അവയുടെ കണക്ഷനുകളെ കുറിച്ചും വിശദീകരിച്ചു. ദൃശ്യത്തിന് കൂടുതൽ വ്യക്തത വരുത്തുന്നതിനെക്കുറിച്ചും, പ്രൊജക്ടറിന്റെ കൃത്യമായ സ്ഥാനം നൽകുന്നതിനെക്കുറിച്ചും ക്ലാസ് എടുത്തു. കൂടാതെ കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ശബ്ദ ക്രമീകരണങ്ങളെ കുറിച്ചും, ഇന്റർനെറ്റ് കണക്ടിവിറ്റിയെ കുറിച്ചും വിശദമായ ചർച്ച നടന്നു. കൂടാതെ നമ്മുടെ വിദ്യാലയങ്ങളിലെ കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ എന്നാ നെക്കുറിച്ചും അത് പ്രവർത്തന സജ്ജം അതിനെക്കുറിച്ചും ക്ലാസ്സ് കൊടുത്തു

ആഗസ്റ്റ് മാസത്തെ പ്രവർത്തനം

ഗ്രാഫിക് ഡിസൈനിൽ  ജിമ്പ് സോഫ്റ്റ്‌വെയറിനെ പറ്റി ഡിസ്കസ് ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയറിന്റെ ക്യാൻവാസ്, ടൂൾ ബോക്സ്, ലെയർ പാനൽ എന്നിവയെക്കുറിച്ച് മനസ്സിലാക്കി. Rectangle ടൂളിന്റെ ഉപയോഗത്തെക്കുറിച്ചും, ഫോർഗൗണ്ട് ബാഗ്രൗണ്ട് കളർ എന്നിവ ഉപയോഗിച്ച് ഗ്രേഡിയനെ കുറിച്ച് മനസ്സിലാക്കുകയും, അത് ഉപയോഗിച്ച് സന്ധ്യാസമയത്തെ കടലിന്റെയും ചക്രവാളന്റെയും ദൃശ്യം വരച്ചു കൂടാതെ പ്രത്യേക ലെയറിൽ സൂര്യനെ വരച്ചു ചേർത്ത് കളർ കൊടുക്കുകയും ചെയ്തു. വരച്ച ചിത്രത്തെ പിഎൻജി ഫയലായി എക്സ്പോർട്ട് ചെയ്യുകയും ചെയ്തു

സെപ്റ്റംബറിലെ പ്രവർത്തനം

ഗ്രാഫിക് ഡിസൈനിങ്ങിൽ പുതിയ സോഫ്റ്റ്‌വെയർ ആയ ഇൻക് സ്കേപ്പ് പരിചയപ്പെട്ടു. എന്ത് സോഫ്റ്റ്‌വെയറിന്റെ വിൻഡോസിനെ പറ്റിയും, ടൂളുകളെ പറ്റിയും ഡിസ്കസ് ചെയ്തു. ഇൻക് സ്കേപ്പിലെ bezier curve ടൂളിനെ കുറിച്ചും അത് ഉപയോഗിച്ച് ഒരു പായ്ക്കപ്പൽ വരയ്ക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. കളർ കൊടുക്കുന്നതിനെ പറ്റിയും gradient tool നെ പറ്റിയും ഡിസ്കസ് ചെയ്തു. വരച്ച ഫിഗറിന് ഗ്രൂപ്പ് ആക്കുന്നതിനെക്കുറിച്ചും, സേവ് ചെയ്തു പിഎൻജി രൂപത്തിലോട്ട് എക്സ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു .തുടർന്ന് അനിമേഷൻ എന്ന സെക്ഷനിലോട്ട് പോവുകയും, അതിനായി tupi tube എന്ന പുതിയ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും ചെയ്തു. ടിപി റ്റുബിലെ ഫ്രെയിംസ് മോഡ് സ്റ്റാറ്റിക് മോഡ് ഡൈനാമിക് മോഡ്,വിവിധ ലെയറുകൾ എന്നിവ കുട്ടികൾ തിരിച്ചറിഞ്ഞു. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നേരത്തെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ച് കടലിലൂടെ ഒരു പായ്ക്കപ്പൽ പോകുന്നതിന്റെ അനിമേറ്റഡ് വീഡിയോ നിർമിച്ചു.

ഒക്ടോബറിലെ പ്രവർത്തനം

ടുപ്പി ട്യൂബ് സോഫ്റ്റ്‌വെയറിലെ ട്യൂണിംഗ് എന്ന സങ്കേതത്തെക്കുറിച്ച് പരിചയപ്പെട്ടു. വിവിധ ട്യൂണുകളെ കുറിച്ച് മനസ്സിലാക്കി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു അനിമേഷൻ നിർമ്മിക്കുന്നതിനെപ്പറ്റി ഡിസ്കസ് ചെയ്തു. തുടർന്ന് മലയാളം ടൈപ്പിംഗിനെ പറ്റി ഡിസ്കഷൻ നടന്നു. മാതൃഭാഷയിൽ ടൈപ്പ് ചെയ്യാൻ പരിചയപ്പെട്ടു. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നത് പരിചയപ്പെട്ടു. ടൈപ്പ് ചെയ്ത വാക്കുകൾക്ക് വ്യത്യസ്ത ഫോണ്ടുകൾ നൽകാൻ മനസ്സിലാക്കി. തുടർന്ന് വിവിധ ഫയലുകളെ ഒറ്റ പേജിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു.

നവംബർ മാസത്തെ പ്രവർത്തനം

മലയാളം ടൈപ്പിങ്ങിൽ ഒരു മാഗസിൻ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. മാഗസിലെ വിവിധ പേജുകൾ തയ്യാറാക്കുന്നതിനെ കുറിച്ചും, വിവിധ ചിത്രങ്ങൾ മാഗസിലേക്ക് പേസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും, ടെക്സ്റ്റുകൾ എഡിറ്റ് ചെയ്യുന്നതിനെക്കുറിച്ചും, സെക്സ് ബോക്സുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും, ഖണ്ണികകൾ ക്രമീകരിക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. കൂടാതെ പേജുകളെ കൂടുതൽ ആകർഷകമാക്കുന്നതിനെക്കുറിച്ചും ഡിസ്കസ് ചെയ്തു. മാഗസിന് ആകർഷകമായ കവർ പേജ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു. തുടർന്ന് തയ്യാറാക്കിയ മാഗസിന് സേവ് ചെയ്തു പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്തു

ഡിസംബർ മാസത്തെ പ്രവർത്തനം

ഡിസംബർ മാസത്തെ ഒരു ശനിയാഴ്ച ഡോക്യുമെന്റേഷൻ എന്ന സെക്ഷൻ ഡിസ്കസ് ചെയ്തു. ഒരു വാർത്ത തയ്യാറാക്കുമ്പോൾ അത് എഴുതുന്ന രീതിയെ കുറിച്ചും, വാർത്ത കുറിപ്പ് തയ്യാറാക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. തുടർന്ന് ഡിഎസ്എൽആർ ക്യാമറയെക്കുറിച്ച് ചർച്ച ചെയ്തു. എങ്ങനെയാണ് ഡിഎസ്എൽആർ ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്നതിനെക്കുറിച്ചും വീഡിയോ എടുക്കുന്നതിനെ കുറിച്ചും ഡിസ്കസ് ചെയ്തു. കുട്ടികളെ ഓരോ ഗ്രൂപ്പുകൾ ആക്കി വീഡിയോ എടുക്കുവാൻ പറയുകയും. കുട്ടികൾ എടുത്ത വീഡിയോ ഉപയോഗിച്ച് എഡിറ്റിംഗ് എന്ന ടോപ്പിക്ക് ഡിസ്കഷൻ ആയിരുന്നു അടുത്തത്. ഇതിനായി kdenlive സോഫ്റ്റ്‌വെയറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളും ഡിസ്കസ് ചെയ്തു. തുടർന്ന് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു. കുട്ടികൾ എടുത്ത വീഡിയോ സോഫ്റ്റ്‌വെയറിലേക്ക് ഉൾപ്പെടുത്തി ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കുകയും പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു എഡിറ്റ് ചെയ്തു പുതിയ വീഡിയോ ആക്കി മാറ്റുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു

ജനുവരിയിലെ പ്രവർത്തനങ്ങൾ

ഗെയിമുകൾ നിർമ്മിക്കുന്ന സ്ക്രാച്ച് എന്ന പുതിയ സോഫ്റ്റ്‌വെയനെ കുറിച്ച് ഡിസ്കസ് ചെയ്തു. സ്ക്രാച്ച് വിൻഡോയെക്കുറിച്ചും, ബാഗ്രൗണ്ട്, sprite കോഡ്,ബ്ലോക്ക് എന്നേ കുറിച്ചും മനസ്സിലാക്കി. ബാക്ടോപ്പ് എങ്ങനെ ക്യാൻവാസിൽ ഉൾപ്പെടുത്തണമെന്നും, കഥാപാത്രങ്ങളെ എങ്ങനെ ഉൾപ്പെടുത്തി അവയുടെ സ്ഥാനം ക്രമീകരിക്കാമെന്നും ഡിസ്കസ് ചെയ്തു. തുടർന്ന് കോഴിക്കുഞ്ഞിനെ എങ്ങനെ അമ്മയുടെ അടുത്ത് എത്തിക്കാം എന്ന ഗെയിം ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. കോഴിക്കുഞ്ഞിനെ എങ്ങനെ ചലിപ്പിക്കാം, എങ്ങനെ സ്ഥാനം നിർണയിക്കാം, ദിശയ്ക്കനുസരിച്ച് തിരിക്കാം, എന്നിവയെ കുറിച്ച് കോഡിങ് നടത്തുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തുതുടർന്ന് കൊഴുക്കുന്നിനെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള കോഡിങ് .കൊടുക്കുന്നതിനെക്കുറിച്ച് ഡിസ്കസ് ചെയ്തു കൂടാതെ പ്രോഗ്രാമിംഗിൽ എങ്ങനെയാണ് ശബ്ദം കൊടുക്കുന്നത് കുറിച്ചും ഡിസ്കസ് ചെയ്തു. ഗെയിമിൽ വിവിധ ലെവലുകൾ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഡിസ്കസ് ചെയ്തു.

സ്കൂൾ ക്യാമ്പ്

2023-2026  ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2024  ഒക്ടോബർ 8 ചൊവ്വാഴ്ച നടന്നു. സ്കൂൾ എച്ച് .എം  നിമി സർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബോയ്സ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്  മിസ്ട്രസ് ആയ  സുജ ടീച്ചർ  ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയുമായ ബന്ധപ്പെട്ട  വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായി

സബ്ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ്  2024 ഡിസംബർ 7, 8 തീയതികളിൽ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ക്യാമ്പിനെ  തുടർന്ന് നടത്തിയ അസൈൻമെന്റുകളിൽ നിന്നും മികച്ച നാലു കുട്ടികളെ അനിമേഷനും, നാലു കുട്ടികളെ പ്രോഗ്രാമിനും തിരഞ്ഞെടുത്ത് സബ്ജില്ലാ  ക്യാമ്പിലേക്ക് അയച്ചു.

ആനിമേഷന് തിരഞ്ഞെടുത്തവർ

1. അനഘ സുരേഷ്

2. ശ്രീഹരി ലിനെജ്

3. ശ്രദ്ധ B

4. അനാമിക A

പ്രോഗ്രാമിന്  തിരഞ്ഞെടുത്തവർ

1. ശ്രീദേവ് ഹരീഷ്

2. ആദിശങ്കർ. P

3. സിദ്ധാർഥ  K S

4. അർജുൻ M

ജില്ലാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്  2024 ഡിസംബർ 27, 28 തീയതികളിൽ VPS HSS Malankara, Venganoor സ്കൂളിൽ വച്ച് നടന്നു . സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത് വിജയിച്ച മൂന്ന് കുട്ടികളെ  ജില്ലാ ക്യാമ്പിലേക്ക്  തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ  ശ്രീദേവ് ഹരീഷ്, ആദി ശങ്കർ എന്നീ കുട്ടികൾ തെരഞ്ഞെടുത്തു.

ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

സംസ്ഥാന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ  ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു  "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ  "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി

സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

സംസ്ഥാന ക്യാമ്പിലെ മികവുകൾ

ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി  7,9 തീയതികളിൽ  ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി  സ്കൂളിൽ നിന്നും  അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു

ROBOTICS

റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച്  ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ്‌ ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത്  picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.

ANIMATION

Animation ബേസ് ചെയ്തു  "ROAD SAFETY" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ് അനിമേഷൻ ചെയ്തിരിക്കുന്നത്

റോബോട്ടിക് ഫെസ്റ്റ്

ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21 ന് സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ.നിമി സർ . ഉദ്ഘാടനകർമ്മം നിർവഹിച്ചു.  അനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ബേസ് ചെയ്തുള്ള പ്രവർത്തനങ്ങൾ ഫെസ്റ്റിവെല്ലിൽ അവതരിപ്പിച്ചു. റോബോട്ടിക്സിൽ പ്രധാനമായും ഓട്ടോമാറ്റിക്സ് സ്ട്രീറ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ഡൈസ് , റോബോ ഹെൻ , ഓട്ടോമാറ്റിക്സ് ട്രാഫിക് സിഗ്നൽ , ഡാൻസിങ് എൽ.ഇ.ഡി എന്നിവയും, സ്റ്റേറ്റ് ക്യാമ്പിൽ അവതരിപ്പിച്ച Gestsure എന്ന പ്രോജക്ടും കുട്ടികൾ അവതരിപ്പിച്ചു. ആനിമേഷൻ വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത റോഡ് സേഫ്റ്റി എന്ന പ്രോജക്ടും, വേസ്റ്റ് ഡംബിങ് എന്നിവയും അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് മാരായ പ്രദീപ് ചന്ദ്രൻ  R, വീണ C. S എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മറ്റു കുട്ടികൾക്ക് ഫസ്റ്റ് കാണുന്നതിനുള്ള സൗകര്യം ഒരുക്കി.