വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | സിദ്ഥാർത്ഥ് |
ഡെപ്യൂട്ടി ലീഡർ | ആഷിഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-11-2023 | Vpsbhssvenganoor |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | സിദ്ഥാർത്ഥ് |
ഡെപ്യൂട്ടി ലീഡർ | ആഷിഷ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
അവസാനം തിരുത്തിയത് | |
27-11-2023 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ്

ഒൻപതാം ക്ളാസിലെ കുുട്ടികൾക്കായി 2018 മുതൽ വിദ്യാഭ്യാസവകൂപ്പ് തുടങ്ങിവച്ച ഈ കർമ്മപദ്ധതി ഞങ്ങളുടെ സ്ക്കൂളും അനുസ്യൂതം തുടരുന്നു. ഓരോ വർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകളെ തെരഞ്ഞെടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ഫെബ്രുവരി 18ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്നു. ലിറ്റിൽകൈറ്റ്സിന്റെ പ്രവ൪ത്തനങ്ങൾ കൈറ്റ് മിസ്ട്രസ്സുമാരായ സുദീപ്തിടീച്ച൪, ശ്രീദേവി ടീച്ച൪ എന്നിവരുടെ നേതൃത്ത്വത്തിൽ നടന്നുപോരുന്നു.
2020-23 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി |
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് |
---|
2020 -23 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 20-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കായി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. 2022 നവംബർ 27ാം തീയതി നടന്ന അഭിരുചി പരീക്ഷയ്ക്ക് പരിശീലനത്തിനായി ക്ലാസ്സുകൾ ഓൺലൈനായി എടുത്തു. 74 കുട്ടികൾ പങ്കെടുത്ത അഭിരുചി പരീക്ഷയിൽ 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള ക്ലാസ്സുകൾ 40 പേരെ മാത്രം ഉൾപ്പെടുത്തിയ ഗ്രൂപ്പുവഴിയായിരുന്നു.
ജനുവരി മുതൽ ക്ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ക്ലാസ്സ് മുറികളിലായി
സ്കൂൾ തല ഉദ്ഘാടനം
20-23 ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം ജനുവരി 5 2022 ന് നടന്നു.സിദ്ധാർത്ഥ്, ആഷിഷ് എന്നിവർ ലീഡർ മാതയി തിരഞ്ഞെടുക്കപ്പെട്ടു. ലീഡേഴ്സിന്റെ പ്രവർത്തനങ്ങൾ ബാച്ചിനെ നന്നായി തന്നെ മുന്നോട്ടു നയിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കൈറ്റ് മിസ്ട്രസ്സുകാർക്കു നൽകി.
സ്ക്കൂൾ തല ക്യാമ്പ്
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക് യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.
സാമൂഹിക ഉന്നമനത്തിന് തുനിഞ്ഞിറങ്ങി കൊണ്ട് ലിറ്റിൽ കൈറ്റ്സുകൾ
21 24 ബാച്ചിന്റെ സാമൂഹിക പ്രതിബദ്ധത ഞങ്ങളുടെ സ്കൂൾ അനുഭവിക്കുകയായിരുന്നു. ലഹരി വരുത്തിവെക്കുന്ന ദൂഷ്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുകയും സമൂഹത്തെ അറിയിക്കുകയും ചെയ്യുക എന്ന ലക്ഷ്യം അവരും നിറവേറ്റി. സ്കൂൾ വിദ്യാർത്ഥികളെ അത് ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന ഒരു ഷോർട്ട് ഫിലിം ലളിതമായ അവതരണ ശൈലിയിൽ 10 സീ യിലെ അർജുൻ എസ് ഡി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ഷോർട്ട് ഫിലിം കാണാം
ലഹരിക്കെതിരെ-ക്ലാസ്സുകൾ
ലിറ്റിൽ കൈറ്റ്സ് 20 23 ബാച്ച് അവരുടെ അസൈൻമെന്റിന്റെ ഭാഗമായി ലഹരിക്കെതിരെ എന്ന വിഷയത്തിലെ കുട്ടികൾക്കും സ്കൂളിലെ മറ്റു കുട്ടികൾക്കും ക്ലാസ് എടുത്തു. സിദ്ധാർത്ഥ് എസ് കെ യുടെ നേതൃത്വത്തിലാണ് ക്ലാസുകൾ കൈകാര്യം ചെയ്തത് .
സ്കൂൾ വിക്കി അപ്ഡേഷൻ

2021-22 അധ്യയനവർഷം സ്കൂൾ പ്രവർത്തനങ്ങൾക്ക് പുതുമയും അതോടൊപ്പം മഹത്ത്വവും കൂടി എന്നും പറയാം. സംസ്ഥാനത്തിലെ ഒട്ടുമിക്കസ്കൂളുകളും അതിൽ പങ്കാളികളായി. സ്കൂൾവിക്കി പരിശീലനം ലഭിച്ച ശ്രീദേവിടീച്ചറുടെ നേതൃത്ത്വം അതിനെ ധന്യമാക്കി. എസ് ഐ റ്റി സി സുദീപ്തിടീച്ചർ, പരിപൂർണ്ണ സഹായം വിക്കി അപിഡേഷന് നൽകുകയുണ്ടായി. സ്കൂൾ വിക്കി വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി, ക്ലബ്ബ് പ്രവർത്തനങ്ങളുടെ വിവരശേഖരണം നടത്തി. അപ്ഡേഷന് വേണ്ടി 2020-23ബാച്ചിലെ , ആശിഷ്, സിദ്ധാർത്ഥ് എന്നിവരും, 2019-22 ബാച്ചിലെ സഞ്ചു, ഫൈസൽ എന്നീ ലിറ്റിൽകൈറ്റ്സുകളും വിക്കി എഴുത്ത്, ചിത്തങ്ങൾ അപ്ലോഡ് ചെയ്യൽ ഘട്ടങ്ങളിൽ പിന്തുണയായി നിന്നു. അങ്ങനെ ഒരു പരിധിവരെ ഞങ്ങളുടെ സ്കൂളിന്റെ വിക്കി അപ്ഡേഷൻ നടന്നു എന്ന് പറയാവുന്നതാണ്.
സൈബർ സുരക്ഷ
അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധപരിശീലനം
2021 22 അധ്യയന വർഷത്തിൽ കൈറ്റ് മിസ്ട്രസ് മാർക്ക് ലഭിച്ച അമ്മ അറിയാൻ എന്ന പേരിലുള്ള സൈബർ സുരക്ഷ ട്രെയിനിങ് മിസ്ട്രസുമാർ ഫലപ്രദമാക്കി. ലിറ്റിൽ കൈറ്റ്സിലെ 20-23 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലഭിച്ച പരിശീലനം രണ്ട് ബാച്ചുകൾ ആയി തിരിഞ്ഞ് പലപ്രാവശ്യമായി അമ്മമാർക്കും കുട്ടികൾക്കും ക്ലാസ്സ് നൽകി. അമ്മ അറിയാൻ പരിപാടിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി നടന്ന ഉദ്ഘാടന കർമ്മത്തിൽ പ്രിൻസിപ്പൽ വിൻസെന്റ് സർ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു.അമ്മയെ അറിയാൻ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് മാരായ സുദീപ്തി ടീച്ചർ ശ്രീദേവി ടീച്ചർ എന്നിവർ സംസാരിച്ചു. അമ്മയറിയാൻ കാണാം
എസ്.പി.സി. കേഡറ്റുകൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ്
കൈറ്റ്മിസ്ട്രസ് സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിൽ എസ്പിസി കേഡറ്റുകൾക്ക് സൈബർ സുരക്ഷ ക്ലാസ് എടുത്തു
2019-22 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി |
2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ് |
---|
തിരികെ വിദ്യാലയത്തിലേയ്ക്കു്

തിരികെ വിദ്യാലയത്തിലേയ്ക്കുവരുന്ന കുഞ്ഞുങ്ങളുടെ കൗതുക ഭാവങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ തന്നെ ക്യാമറയിൽ പകർന്നത് ആഹ്ളാദം പകർന്നു. ക്യാമറ കൈകാര്യം ചെയ്യുന്നതിന് ലിറ്റിൽ കൈറ്റ്സുകൾ പ്രാവീണ്യം നേടുകയും അവരുടെ സഹായത്താൽ കുഞ്ഞുങ്ങളുടെ ഫോട്ടോകൾ ഒപ്പകയും ചെയ്തു.
ലിറ്റിൽകൈറ്റ്സ്21-22പ്രവ൪ത്തനങ്ങൾ
ഈ അധ്യയനവ൪ഷത്തിലെ സ്കൂൾ പ്രവ൪ത്തനങ്ങൾ ആരംഭിച്ചതോടൊപ്പം ലിറ്റിൽകൈറ്റ്സ് പ്രവ൪ത്തനങ്ങളുമാരംഭിച്ചു. അതുവരെ നടന്ന വിക്ടേഴ്സ് ക്ലാസ്സുകളുടെ പുനരവലോകനം നടത്താൻ തുട൪ന്നുള്ള അധ്യയനങ്ങളെ ഭംഗിയായി തന്നെ നടത്തിവരുന്നു.
2019 - 22 ബാച്ചിലുള്ള കുട്ടികൾക്കായുള്ള ക്ലാസ്സുകൾ
2019 - 22 ബാച്ചിലെ കുട്ടികൾക്കുള്ള പ്രായോഗിക പരിശീലനം ഡിസംബറിൽ തുടങ്ങി. ടുപ്പി ട്യൂബ് ടെസ്ക്ക് വഴി ആനിമേഷൻ, സ്ക്രാച്ച് വഴി പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ് എന്നിവ കുട്ടികൾ സ്വായത്തമാക്കി. വിക്ടേഴ്സ് വഴി കഴിഞ്ഞ അധ്യയന വർഷത്തിൽ ലഭിച്ച ക്ലാസ്സുകളെ ഒരിക്കൽ കൂടി ഉറപ്പിക്കുവാൻ ഈ ക്ലാസ്സുകൾ അവർക്ക് ഉപകരിച്ചു. സ്വന്തമായി പ്രോഗ്രാമുകൾ ചെയ്യാനുള്ള ഒരു പരിശീലനം അവർ നേടി.
ചിത്ര നിർമ്മാണം
ജിമ്പ്, ഇങ്ക്സ് സ്കേപ്പ്. സോഫ്റ്റ്വെയറു കളുപയോഗിച്ച് ലിറ്റിൽ കൈറ്റ്സുകാർ ഡിജിറ്റൽ പെയിന്റിങ്ങി നിർമ്മാണം ആരംഭിച്ചു പശ്ചാത്തല നിർമ്മാണം, കഥാപാത്രനിർമ്മാണം എന്നിവ നടത്തി അനിമേഷൻ നിർമ്മാണത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
മലയാളം ടൈപ്പിങ് പരിശീലനം
മലയാളം കമ്പ്യൂട്ടിംഗിന്റെ മഹത്വം ഓരോ കുട്ടികളും അറിയുന്നുണ്ട് അവർ മലയാളം ടൈപ്പിംഗ് പരിശീലിക്കുന്നു ഡിജിറ്റൽ മാഗസിൻ രൂപഘടന അറിയുന്നുണ്ട് ഓരോ ക്ലാസ് മുറികളിൽ നിന്നും സ്വീകരിക്കുന്ന സർഗാത്മകമായ സൃഷ്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ടൈപ്പ് ചെയ്ത് അവയെ മാഗസിൻ രൂപത്തിൽ അവരുടെ മികവിനാൽ തന്നെ തയ്യാറാക്കപ്പെടുന്നു
സത്യമേവ ജയതേ

ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഒരു സിജിറ്റൽ മീഡിയാ സാക്ഷരതാ പരിപാടിയാണ് സത്യമേവ ജയതേ. ഡിജിറ്റൽ മീഡിയ നാം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എന്താണ്പ്തെ തെറ്റായ വിവരങ്ങൾ. പൗർമാർ എന്ന നിലയിൽ നമുക്കെന്തു ചെയ്യാൻ കഴിയും.ഇങ്ങനെ ഓൺെലൈൻ മേഖലയിലെ സത്യവും അസത്യവും തിരിച്ചറിയാനുതകുന്ന ഈ പരിപാടി എല്ലാ സ്കൂളുകളിലും പഠിപ്പിക്കാനുതകുന്നെ ട്രയിനിങ് ലഭിച്ചതനുസരിച്ച് അതനുസരിച്ച് മറ്റധ്യാപക൪ക്ക് സുദീപ്തി ടീച്ചർ ക്ലാസ്സെടുത്തു..മറ്റു ടീച്ചേഴ്സ് കൂട്ടികൾക്ക് ക്ലാസ്സുകൊടുത്തു. അതോടൊപ്പം ലിറ്റിൽ കൈറ്റ്സിലെ രണ്ടു ബാച്ചു കാ൪ക്കും ക്ലാസ്സു നൽകി. ക്ലാസ്സുകൾ നൽകിയ പ്രയോജനം ചർച്ചെ യ്ക്കു. കുട്ടികൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
സത്യമേവ ജയതേ- ലിറ്റിൽ കൈറ്റുകളുടെ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സുകാർക്ക് കിട്ടിയ പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേയും 5 കുട്ടികൾ സത്യമേവ ജയതേ ബോധവൽക്കരണ ക്ലാസ്സ് മറ്റു കട്ടികൾക്കു നൽകി. ലിറ്റിൽ കൈറ്റ് സ് 19 - 22 ബാച്ചിലെ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് എല്ലാ ഗ്രൂപ്പിനെക്കൊണ്ടും ക്ലാസ്സെടുപ്പിച്ചു.

അതനുസരിച്ച് ഫെബ്രുവരി 9ാം തീയതി സഞ്ചു എസ് എം , ബിമൽ രാജ്, ഫൈസൽ, കൈലാസ്, അക്ഷയ് എന്നിവർ മറ്റു ക്ലാസിലെ കട്ടികൾക്കു ക്ലാസ്സെടുത്തു. ക്ലാസ്സിനെക്കുറിച്ചുള്ള ചർച്ച നടത്തി. കുട്ടികൾ അഭിപ്രായങ്ങൾ പറഞ്ഞു.
സത്യമേവ ജയതേ- വെബിനാർ
സത്യമേവ ജയതേ ക്ലാസ്സ് പ്രയോജനപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2019 - 22 ബാച്ചിലെ കുട്ടികൾ
ഗൂഗിൾ മീറ്റ് വഴി രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്തി. . ക്ലാസ്സിന്റ പ്രയോജനത്തെക്കുറിച്ച് രക്ഷകർത്താക്കൾ അഭിപ്രായം പറഞ്ഞു
'സത്യമേവജയതേ' കാണാ൯ ഇവിടെ ക്ലിക്കുചെയ്യുക.