വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2021-24
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി സുദീപ്തി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി ശ്രീദേവി |
അവസാനം തിരുത്തിയത് | |
26-03-2024 | Vpsbhssvenganoor |
ലിറ്റിൽകൈറ്റ്സ് 2021-24 ബാച്ച് രൂപീകരണം
അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽകൈറ്റ്സ് 21-24ലെ കുട്ടികളെ തിരഞ്ഞെടുത്തു. ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാകാൻ താൽപ്പര്യമുള്ളവർക്കായുള്ള അപേക്ഷ നൽകുകയാണ് ആദ്യഘട്ടം നടന്നത്. ക്ലാസ്സ് ടീച്ചർ സമക്ഷം അംഗമാകാ൯ താൽപ്പര്യയമുള്ള എട്ടാം സ്റ്റാൻഡേർഡിലുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. 73 കുട്ടികൾ അപേക്ഷ നൽകി. 19/3/22 ന് നടന്ന അഭിരുചിപരീക്ഷയിൽ 41 കുട്ടികളെ തിരഞ്ഞെടുത്തു.. അവർക്കായുള്ള പരിശീലനക്ലാസ്സ് വിക്ടേഴ്സിൽ ആരംഭിച്ചു. അതോടൊപ്പം വാട്സ് ആപ് ഗ്രൂപ്പു തുടങ്ങുകയും ചെയ്തു
2021-24 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി |
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് |
---|

സ്കൂൾതലക്യാമ്പ്

2021-2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 2022 ഡിസംബർ 3ന് രാവിലെ കൃത്യം 9.30 ന് തന്നെ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പൊതുവായ ഉത്തരവാദിത്തങ്ങളും ചുമതലകളും ബോധ്യപ്പെടുത്തി. ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമിലൂടെ കുട്ടകളെ ഗ്രൂപ്പാക്കി. തുടർന്ന് ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള ഒരു വീഡിയോ കാണുകയും കുറിപ്പു തയ്യാറാക്കുകയും ചെയ്തു. ടുപ്പി ട്യൂബ് ഡെസ്കിൽ സ്വന്തമായി അനിമേഷൻ നിർമിക്കുന്നതായീരുന്നു അടുത്ത പ്രവർത്തനം. കുട്ടി പട്ടം പറത്തുന്ന അനിമേഷനാണ് ചെയ്തത്. ഉച്ച ഭക്ഷണത്തിനു ശേഷം പ്രോഗ്രാമിംഗ് പഠനത്തിനുള്ള പ്രധാന്യവും സാധ്യതയും തിരിച്ചറിയാനും സ്ക്രാച്ച് പ്രോഗ്രാമിംഗ് ഭാഷ പരിചയിക്കാനും ഉള്ള സെഷനായിരുന്നു സെഷനാണ് നടന്നത്. ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് പഠനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയായ മൊബൈൽ ആപ്പിൽ ചെയ്തുവച്ച ഒരുപ്രോഗ്രാം കാണിച്ചുകൊടുത്തു. തുടർ ക്ലാസുകളിൽ മൊബൈൽ ആപ്പ് കുട്ടികൾക്ക് ചെയ്ത് പരിശീലിക്കാൻ അവസരമുണ്ടാകുമെന്ന് ഓർമപ്പെടുത്തി. എംഐടി ആപ്പ് ഇൻവെന്റർ ഓപ്പൺ ചെയ്ത് അതിലെ ഡിസൈനർ വ്യൂയും പ്രോഗ്രാമിങും കാണിച്ചുകൊടുത്തു. വെബ്ക്യാം ക്രമീകരിച്ച് വീഡിയോ കോൺഫറൻസിലൂടെ മാസ്റ്റർ ട്രെയിനർ ക്രോഡീകരണം നടത്തി . 4.30 ന് ക്യാമ്പ് അവസാനിച്ചു. സ്കൂൾതലത്തിൽ മികവുപലർത്തിയ എട്ടുപേർ സബ്ജില്ലാതലത്തിന് അർഹനായി. സാബിത്ത്, മുഹമ്മദ്,പ്രണവ്, അരുൺകുമാർ, വൈഷ്ണവി, ഭദ്ര, അജയ്, കാർത്തിക് സുരേഷ് എന്നിവർ. മുഹമ്മദ് പ്രോഗ്രാമിങ്ങിന് ജില്ലാതലത്തിനും അർഹനായി.
പഠനം- പരിശീലനം
റോബോട്ടിക്സ് പഠനത്തിന് ആർഡിനോ


ലിറ്റിൽ കൈറ്റ്സ് പഠനത്തിൽ ഇല്കട്രോണിക്സ് ആന്റ് റോബോട്ടിക്സിന് വിപുലമായ പ്രാധാന്യം ഉണ്ട്. ക്യാമ്പുകളിൽ കുട്ടികളുടെ മികവുകൾ നാം കണ്ടതാണ്. 21 - 24 ബാച്ചിന് റോബോട്ടിക്സ് പഠനം ആർഡിനോയിലൂടെ ആയി എന്നുള്ളത് അധ്യാപകർക്കും മികവിന്റെ പാതയിലേയ്ക്കത്തുവാൻ സാധിച്ചു എന്നുള്ളത് എടുത്തു പറയേണ്ടത്. ആർഡിനോയുടെ കാര്യമായ രീതിയിലുള്ള ഒരു പഠനം തന്നെ അധ്യാപകർക്കും കൈറ്റിലൂടെ സാധിച്ചു. നേടിയ അറിവിനെ കുട്ടികൾക്ക് മികവുറ്റ രീതിയിൽ തന്നെ നൽകുവാനും സാധിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽകൈറ്റ്സുകളിലൂടെ,
ലിറ്റിൽ കൈറ്റ്സ് 20-23, 21 - 24 ബാച്ചുകളുടെ നേതൃത്ത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നടന്നു. യുപി വിഭാഗത്തിലുളള കുട്ടികൾക്ക് 21-24 ബാച്ചിലെ കുട്ടികൾ ഹാർഡ് വെയർ ക്ലാസ്സെടുത്തു കൊടുത്തു. . എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ടുപ്പി ട്യൂബ് ടെസ്കിലൂടെ ആനിമേഷനും പ്രൊജക്ടർ കൈകാര്യം ചെയ്യാനും ഉള്ള അറിവ് ലിറ്റിൽ കൈറ്റ്സ് പകർന്നു നൽകി. സ്ക്രാച്ച് പ്രോഗ്രാമിയിലൂടെ കാർഗെയിമിങ് പഠിപ്പിച്ച് സ്ക്രാച്ചിലും പരിശീലനം കൊടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം

പ്രത്യേക പരിഗണനാർഹിക്കുന്നവർക്ക് ആയിട്ടുള്ള ക്ലാസുകൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് രണ്ടു ബാച്ചുകളായിത്തിരിഞ്ഞ് ജിമ്പ്, ഇങ്ക്‌സ്കേപ്പ് എന്നിവയിൽ ഇമേജ് തയ്യാറാക്കുന്നത് പഠിപ്പിച്ചത് പുതിയ അനുഭവമായിരുന്നു പകർന്നു നൽകിയത്.
അമ്മമാരെ ഉണർത്തലും സ്കൂൾതല സമിതി മീറ്റിംഗും

23 24 അധ്യയന വർഷത്തിൽ സ്കൂൾ സമിതി യോഗം അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസിനോടൊപ്പം നവംബർ 20 വൈകുന്നേരം 3 മണിക്ക് സ്കൂൾ ലാബിൽ വച്ച് നടന്നു.ലിറ്റിൽ കൈറ്റ്സ് ഈ അധ്യയന വർഷത്തിൽ ചെയ്ത പ്രവർത്തനങ്ങളെ വിലയിരുത്തി. പിടിഎ പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡണ്ട് ആയ അരുൺകുമാർ ആണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. മദർ പ്രസിഡൻറ് ലിറ്റിൽ കേസ് പ്രവർത്തനങ്ങൾക്ക് എല്ലാവിധത്തിലുള്ള പിന്തുണയും അറിയിച്ചു.
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ഇക്കൊല്ലവും 2021-24 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. അമ്മമാരെ ബോധവൽക്കരിക്കുക എന്നത് ലക്ഷ്യമാക്കിയിരുന്നു. ലിറ്റിൽകൈറ്റ്സ് ലീഡർ അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അമ്മമാർക്കുള്ള ക്ലാസ് കൈകാര്യം ചെയ്തത്.
വ്യത്യസ്തങ്ങളായ ആശയങ്ങൾ ഡോക്യുമെൻററിയിലൂടെ

2022 23 അധ്യയന വർഷത്തിലെ സ്കൂൾതല മികവുകൾ വീഡിയോ ഡോക്യുമെൻററിയായി ചെയ്തു സ്കൂൾതലത്തിലെ എല്ലാ മികവുകളും ആ ഡോക്യുമെൻററിയിൽ ഉൾക്കൊണ്ടിരുന്നു. പ്രവേശനഉത്സവം ദിനാചരണങ്ങൾ ഓണാഘോഷ പരിപാടികൾ സ്കൂൾ കലോത്സവം എന്നിങ്ങനെ സ്കൂൾതലത്തിലെ വിവിധങ്ങളായ മികവുകൾ ഡോക്യുമെൻററി കളാക്കി.
അസൈൻമെൻറ് പ്രവർത്തനങ്ങൾക്ക് ഗൗരവമാർന്ന വിഷയങ്ങൾ
21 24 24 ലിറ്റിൽ കൈറ്റ്സ് ബാച്ച് അവരുടെ ഗ്രൂപ്പ് അസൈൻമെന്റ് പ്രവർത്തനങ്ങൾക്ക് ഗൗരവം മാറുന്ന വിഷയങ്ങൾ തെരഞ്ഞെടുത്തു. 5 ബാച്ചുകളായി തിരിഞ്ഞാണ് അവർ വിഷയങ്ങൾ കൈകാര്യം ചെയ്തത്. മണി ഈശ്വർ, കാർത്തിക് സുരേഷ് എന്നിവർ നേതൃത്വം നൽകുന്ന ബാച്ച്, അജയ് പ്രണവ് പി എസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു ബാച്ച്, അരുൺകുമാർ ദേവിക എന്നിവരുടെ നേതൃത്വത്തിൽ ഒന്ന്, മുഹമ്മദ് ടി എഫ് മുഹമ്മദ് അലി എന്നിവർ കൈകാര്യം ചെയ്യുന്ന വേറൊരു ഗ്രൂപ്പ്, ശിവ ജെ എസ്, സാബിത്ത് എന്നിവരുടെ ഗ്രൂപ്പ് . ലഹരിക്കെതിരെ പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം, ജീവിതശൈലി രോഗങ്ങളുടെ ഡോക്യുമെൻററി, ഭിന്നശേഷിക്കാർക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന സൈബർ സുരക്ഷാ ക്ലാസ്, സൈബർ സുരക്ഷ പ്രതിപാദിക്കുന്ന ഷോർട്ട് ഫിലിം ഇങ്ങനെ വ്യത്യസ്ത മാറുന്ന ഗൗരവം പുലർത്തുന്ന വിഷയങ്ങളാണ് അസൈൻമെന്റുകൾക്ക് അവർ തെരഞ്ഞെടുത്തത്.
ജീവിത ശൈലീ രോഗങ്ങൾ-രക്ഷകർത്താക്കൾക്കൊരു കാസ്സ്
ലിറ്റിൽ കൈറ്റ്സുകൾ നേടുന്ന വിവരസാങ്കേതികവിദ്യയുടെ പുതിയ പുതിയ തലങ്ങളും സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടലും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതോടൊപ്പം തന്നെ അവയിലൂടെ ബോധവൽക്കരണത്തിന് ഉതകുന്ന രീതിയിലുള്ള ക്ലാസുകൾ കൂടി കൈകാര്യം ചെയ്യുവാൻ അവർ സന്നദ്ധരാകുന്നു. രക്ഷകർത്താക്കൾക്ക് ജീവിതശൈലി രോഗങ്ങൾ വരുത്തിവെക്കുന്ന ദൂഷ്യങ്ങൾ അവയെ നമുക്ക് എങ്ങനെ തടയാം എങ്ങനെ അഭിമുഖീകരിക്കാം ഇവയൊക്കെ വീഡിയോ ഡോക്യുമെൻററിയിലൂടെയും പ്രസന്റേഷനിലൂടെയും കുട്ടികൾ ക്ലാസ് എടുത്തു
സ്കൂൾവിക്കി അപ്ഡേഷന് ലിറ്റിൽകൈറ്റ്സുകൾ

സ്കൂൾ വിക്കിഅപ്ഡേഷൻ കൈറ്റ് മിസ്ട്രസ്മാരോടൊപ്പം ലിറ്റിൽ കൈറ്റ്സുകളുടെയും പരിശ്രമമുണ്ട്. ഗ്രൂപ്പുകളായി തിരിഞ്ഞ് ടൈപ്പിംഗ് ഫോട്ടോ അപ്‌ലോഡ് ചെയ്യൽ എന്നിവ അവർ ചെയ്തു വരുന്നു ക്ലബ്ബ് പ്രവർത്തനങ്ങൾ അതാത് കൺവീനർമാരിൽ നിന്ന് ശേഖരിച്ച് അവർ ടൈപ്പ് ചെയ്യുന്നു കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തിടുന്ന ഫോട്ടോകൾ റീനെയിം ചെയ്തു. സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുവാനും കുട്ടികളുടെ സഹായം അധ്യാപകർക്കുണ്ട് 21 24 ബാച്ചിൽ അരുൺകുമാറിന്റെ നേതൃത്വത്തിലാണ് അപ്ഡേഷൻ നടന്നുപോകുന്നത്. മുഹമ്മദ് സാബിത്ത് അജയ് ബി എസ് മുഹമ്മദ് ശിവ എന്നിവർ അരുൺകുമാറിനെ സഹായിക്കുന്നു
നേടിയ അറിവുകൾ മറ്റുള്ള കൈകളിലേക്ക്
ലിറ്റിൽസ് 21- 24 ബാച്ച് താങ്കൾ ആർജിച്ച മികച്ച കഴിവുകളെ മറ്റു കുട്ടികളിലേക്കും എത്തിക്കുവാൻ ശ്രമിച്ചു എന്നുള്ളത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. മികച്ച പ്രോഗ്രാമുകൾ ആനിമേഷനുകൾ മൊബൈൽ ആപ്പ് റോബോട്ടിക്സ് പ്രോഗ്രാമുകൾ അവയുടെ കോഡിങ് ഡിസൈനിങ് എന്നിങ്ങനെ വിവിധ തലങ്ങൾ സ്കൂൾതലത്തിൽ മറ്റു കുട്ടികൾക്ക് പകർന്നുകൊടുത്തതോടൊപ്പം തന്നെ മറ്റു സ്കൂളുകളിലേക്ക് എത്തിക്കുവാനും പരിശ്രമം നടത്തി. അതിൻറെ ഫലമായി സെൻറ് ജോസഫ് വെണ്ണിയൂർ യുപി സ്കൂളിൽ കൈറ്റ് മിസ്ട്രസ് മാരോടൊപ്പം എത്തുകയും ഏഴാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് നൽകുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സുകളുടെ ക്ലാസിലേയ്ക്ക്
മികവ് തെളിയിച്ച ലിറ്റിൽ കൈറ്റ്സുകൾ
മികവുറ്റ ലിറ്റിൽ കൈറ്റ്സുകളെ വാർത്തെടുക്കുവാൻ കഴിഞ്ഞു എന്നുള്ളത് ക്ലബ്ബിന് അഭിമാനിക്കാം സ്കൂൾതലത്തിൽ മികവ് കാണിച്ച കുട്ടികൾ സബ്ജില്ലാതലത്തിലും റവന്യൂ തലത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. അവർ നേടിയ അറിവുകളെ പ്രായോഗിക തലത്തിൽ ഉപയോഗിക്കാനുള്ള മികവും നേടി ഫ്രീഡം ഫസ്റ്റ് പോലുള്ള പരിപാടികൾ അവരുടെ അറിവിനെ കൂടുതൽ പരിപുഷ്ടമാക്കുകയും ചെയ്തു. അനിമേഷന്റെയും സ്ക്രാച്ച് റോബോട്ടിക്സ് മൊബൈൽ ആപ്പ് പ്രോഗ്രാമുകളുടെയും വിവിധ സാധ്യതകൾ അവർക്ക് തുടർന്നുള്ള വൈജ്ഞാനിക ജീവിതത്തിൽ പ്രായോഗികമാക്കാനും സാധിക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ല. അജയ് ബി എസ്, മുഹമ്മദ്, അരുൺകുമാർ, മുഹമ്മദ് സാബിത്ത് എന്നിവർ പ്രോഗ്രാമിനും കാർത്തിക് സുരേഷ്, പ്രണവ്, വൈഷ്ണവി, ഭദ്ര എന്നിവർ അനിമേഷൻ സബ് ജില്ലാതലത്തിൽ മത്സരിച്ചു. മുഹമ്മദ് പ്രോഗ്രാമിങ്ങിന് ജില്ലാതലത്തിൽ അർഹനായി.
ഡിജിറ്റൽ മാഗസിന്റെ പ്രകാശനം
21-24 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. കുട്ടികളുടെ സർഗ്ഗാത്മ രചനകൾ അരുൺ കുമാറിന്റെ നേതൃത്ത്വത്തിൽ മാഗസീനായി. 'ഉഷ:കിരണങ്ങൾ എന്നാണ് മാഗസിന്റെ പേര്. . ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം.ആർ ബിന്ദു പ്രകാശന കർമ്മം നിർവ്വഹിച്ചു. പ്രമാണം:44046-lk23magazine.pdf
ക്ലാസ്സ് റൂം പ്രവർത്തനങ്ങൾ