ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം

Schoolwiki സംരംഭത്തിൽ നിന്ന്
(GHSS Neeleswaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
673582
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0495 2297009
ഇമെയിൽneeleswaramhighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47042 (സമേതം)
എച്ച് എസ് എസ് കോഡ്10109
യുഡൈസ് കോഡ്32040600615
വിക്കിഡാറ്റQ64552686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്32
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ724
പെൺകുട്ടികൾ520
ആകെ വിദ്യാർത്ഥികൾ1619
അദ്ധ്യാപകർ59
ഹയർസെക്കന്ററി
ആൺകുട്ടികൾ162
പെൺകുട്ടികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹസീല
പ്രധാന അദ്ധ്യാപകൻഉഷ കെ വി
പി.ടി.എ. പ്രസിഡണ്ട്യാസർ എംകെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സീന
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോഴിക്കോട് താലൂക്കിലെ മുക്കം മലയോര മേഖലയിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണ് നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. ഈ സ്ഥാപനത്തിന്റെ സംഭവ ബഹുലമായ ഏതാണ്ട് എൺപതു വർഷത്തെ ചരിത്രമാണിവിടെ കുറിക്കാൻ ശ്രമിക്കുന്നത്.

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കെട്ടിടം:

ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻെറ സുവർണ കാലഘട്ടം തന്നെയാണ് കടന്ന് പോയത്. കേരള ഗവണ്മെന്റിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും ലഭിച്ച 2 കോടി രൂപയുടെ കെട്ടിട നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ സാധിച്ചത് ഈ കാലയളവിലാണ്. 6 ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം, സ്റ്റാഫ് റൂം, ഓഫീസ്, കെമിസ്ട്രി, ഫിസിക്സ് ലാബുകൾ മുതലായവ പുതുക്കിയ കെട്ടിടത്തില് ഒരുക്കാന് സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ടോയ് ലറ്റ് സൗകര്യവും ഇതോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. photo

ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ:

KITE ന്റെ നേതൃത്വത്തിൽ ഹയര് സെക്കണ്ടറി വിഭാഗത്തിലെ 6 ക്ലാസ്സ് റുമുകൾ ലാപ് ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ ലഭ്യമാക്കി IT Enabled ക്ലാസ്സ് റുമുകൾ ആക്കാൻസാധിച്ചിട്ടുണ്ട്.

ഇൻസിനേറ്റർ:

എം.എൽ.എ യുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കുള്ള ടോയ് ലറ്റുകളിൽ 3 നാപ്കിൻ വെന്റിങ്ങ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

വാഷ് ബേസിൻ സൗകര്യം:

കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടിയും മറ്റും കൈ കഴുകുന്നതിൻ 3 ഇടങ്ങളിൽ പോര്ട്ടബിൾ വാഷ്ബേസിനുകൾ സ്ഥാപിച്ചു.

ഓഡിറ്റോറിയത്തിൽ മൈക്ക് സംവിധാനം ഒരുക്കൽ മൈക്ക്, ക്യാബിനുകൾ, ആംപ്ലിഫയറുകൾ തുടങ്ങിയവ ലഭ്യമാക്കി .

പുതിയകെട്ടിടം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി നിർമ്മിക്കുന്ന ഹൈസ്കൂൾ കെട്ടിടത്തിൻെറ പണി ആരംഭിക്കാനായി.

സ്റേറജ്, കർട്ടൻ ,‍ മൈക്ക്:

മനോഹരമായ സ്റേറജ് , കർട്ടൻ, വയറിംഗ് , മൈക്ക് സെററ് എന്നിവ സ്ഥാപിക്കാനായി. 300 പേർക്കിരിക്കാവുന്ന മനോഹരമായ ഈ ഹാൾ മുക്കം ഉപജില്ലാതലത്തിലുളള പല പരിപാടികളുടെയും വേദികൂടിയാണ്.

ഹൈടെക് വിദ്യാലയമാക്കൽ:

കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ തീർക്കുന്ന ബ്ലാക്ക് ബോർഡും ചോക്കും ഓർമ്മകളിലേക്ക് മറയുകയാണ്. പകരം വെളുത്ത പ്രതലത്തിൽ വർണരാജി തീർക്കുന്ന ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ വിദ്യാലയത്തിൽ സ്ഥാനം പിടിച്ചു ‍കഴിഞ്ഞു. പ്ലസ് ടു -ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സംവിധാനമൊരുക്കി കഴിഞ്ഞു. പ്രൈമറി വിഭാഗത്തിൽ 1-ാം ക്ലാസുകളിലും ഇത്തരം സംവിധാനങ്ങൾ ക്രമീകരിച്ചു കഴിഞ്ഞു. വാതിലുകളും ജനലുകളും സ്ഥാപിച്ചു.നിലം ടൈൽസു ചെയ്തു.

കുടിവെളള സംവിധാനം:

ഹയര്സെക്കണ്ടറി- ഹൈ‍സ്കൂൾ തലങ്ങളിൽ പ്രത്യേകമായി ശുചീകരിച്ച കുടിവെളളം നല്കുന്നു. ടോയ് ലററുകളുടെ ശുചീകരണത്തിനായി പ്രത്യേക സംവിധാനമൊരുക്കി.

നാപ്കിൻ വെന്റിംഗ് മെഷീനുകൾ: നാപ്കിൻ വെന്റിംഗ് മെഷീനുകൾ ലഭ്യമാക്കി.

അടൽ ട്വിംഗറിംഗ് ലാബ്

ആര്ട്ടിഫിഷ്യല് ഇൻെറലിജൻസ് , റിമോർട്ട സെൻസിങ്ങ്, റോബാേട്ടിക്സ്, ഡ്രോണ് തുടങ്ങി അത്യന്താധുനിക സാങ്കേതികവിദ്യ ഇൗ ലാബിലൂടെ ഭാവിയിൽ വിദ്യാര്ത്ഥികൾ സ്വായത്തമാക്കും.

ലൈബ്രറി:

തൊഴുകൈകളോടെ, കുരുന്നുകൾക്കായ്അറിവിൻ വാതായനങ്ങൾ ഞങ്ങൾ തുറക്കുന്നു... 8000 ൽ അധികം പുസ്തകങ്ങളുളള അമൂല്യ ഗ്രന്ഥശാല സ്വന്തമായുളള വിദ്യാലയം...ഓരോ വിഭാഗത്തലുംഉൾപ്പെട്ടവ തരംതിരിച്ചു വച്ചിരിക്കുന്നതിനാൽ ആവശ്യമുളള പുസ്തകങ്ങൾ കണ്ടെത്താൻ വളരെ എളുപ്പം! വിദ്യാ൪ത്ഥികൾക്ക് വായനകാ൪ഡുകൾ നല്കുന്നു. അവ൪ എടുത്തവ രേഖപ്പെടുത്തുന്നു. അമ്മവായന, ക്ലാസ്സ് ലൈബ്രറി എന്നിവ ഒരുക്കുന്നു. വായനയിൽ മുൻപന്തിയിൽ ബാലസാഹിത്യമാണ്. പുസ്തകപ്രദ൪ശനം,,ഓണപ്പതിപ്പ് ,വാ൪ഷികപ്പതിപ്പ് എന്നിവ തയ്യാറാക്കുന്നുണ്ട്.


പഠ്യേതര പ്രവർത്തനങ്ങൾ

ശതാബ്‌ദി നിറവിൽ നീലേശ്വരം

നീലാരവം
          1924 ൽ ആരംഭിച്ച നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ2023-2024 അധ്യയന വർഷത്തിൽ  ശതാബ്ദി നിറവിൽഎത്തിയിരിക്കുകയാണ്.ഒരു  വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിൻറെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കാൻ സംഘാടക സമിതി തീരുമാനിച്ചു.
നൂറാം വാർഷിക ആഘോഷത്തിൻറെ  വിളംബര ഘോഷയാത്ര എം.എൽ.എ  ശ്രീ ലിന്റോ ജോസഫ്  2023  മെയ് 15 ന് ഫ്ലാഗ് ഓഫ് ചെയ്‌തു.വിളംബര ഘോഷയാത്രയിൽ കുട്ടികൾ, അധ്യാപകർ ,നാട്ടുകാർ, പൂർവ്വ വിദ്യാർഥികൾ, മുൻ അദ്ധ്യാപകർ എന്നിങ്ങനെഎല്ലാവരുംഅണിനിരന്നു.
കുട്ടികൾ ,രക്ഷിതാക്കൾസംഘടിപ്പിച്ച വിവിധ കലാപരിപാടികളോടെ ഘോഷയാത്ര(നീലേശ്വരം മുതൽ ഓമശ്ശേരി വരെ)വൻ വിജയകരമായി പൂർത്തീകരിച്ചു .മെയ് 16 ന് ബഹു .കേരളം വനം വകുപ്പ് മന്ത്രി ശ്രീ എം .കെ ശശീന്ദ്രൻ അവർകൾ നീലാരവം എന്ന പേരിൽ     നീലേശ്വരം  ഹയർ സെക്കണ്ടറി സ്കൂളിൻറെ നൂറു ദിന കർമ്മ പരിപാടികളോടെ  ആഘോഷിക്കുന്ന ശതാബ്ദി സമ്മേളനം ഉത്‌ഘാടനം ചെയ്തു .


പ്രമാണം:School suppliment.jpg
സ്കൂൾ സപ്ലിമെന്റ്

പ്രവേശനോത്സവം

അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു....... SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം, കൗൺസില൪ ശ്രീമതി. ബുഷ് റ ഒന്നാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം, S.S.L.C പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി. ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത് അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്.

വായനവാരാഘോ‍ഷം

വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. പു‍ഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്....... വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. ,


ബഷീ൪ അനുസ്മരണം

ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം, പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ‍ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു.

യോഗദിനം

. ലഹരിവിരുദ്ധദിനം

ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

'പുരാവസ്തു പ്രദ൪ശനം പഴമയെ തൊട്ടറിയുക കടന്നുപോയ വഴികൾ മറക്കരുതല്ലോ! കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു.

പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു. നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് (ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി.


ഹിരോഷിമ-നാഗസാക്കി ദിനാചരണങ്ങൾ

യുദ്ധവിരുദ്ധറാലി- പ്ലക്കാ൪‍ഡ്, മുദ്രാഗീതം, ബാഡ്ജ്, സഡാക്കോ കൊക്ക്നി൪മ്മാണം, പ്രശ്നോത്തരി, വീഡിയോ പ്രദ൪ശനം എന്നിവ നടത്തി. അദ്ധ്യാപകദിന ചുമ൪മാസിക നി൪മ്മാണം, ബാഡ്ജ് നി൪മ്മാണം എന്നിവ നടന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ചരിത്രത്തിലില്ലാത്തവിധം പെയ്തിറങ്ങിയ പേമാരി മൂലം വിറങ്ങലിച്ച് നിന്നപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നിരയിൽ ഇൗ വിദ്യാലയത്തിലെ NSS യൂണിററും, സ്ററുഡന്റ് പോലീസ് കേഡററ് യൂണിററും അധ്യാപകരും ചേ൪ന്ന്പൃക്കച്ചാലില് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള് വൃത്തിയാക്കി.ഭക്ഷണ സാധനങ്ങള് ലഭ്യമാക്കി.

6A ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു

വായിച്ച് വളരുക എന്ന സന്ദേശം കുട്ടികളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാം എന്ന ലക്ഷ്യത്തോടെ ജൂൺ 19 മുതൽ ആരംഭിച്ച പുസ്തക ശേഖരണം ഇന്ന് പൂർണ്ണമായി. ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും സ്വന്തമായി ഒന്നിലധികം പുസ്തകം കൊണ്ട് വന്നു. ബഷീർ കൃതികൾ, ചരിത്ര കഥകൾ, റഫറൻസ് പുസ്തകം, ഗണിത പുസ്തകങ്ങൾ, നോവലുകൾ, ജീവചരിത്രക്കുറിപ്പ്, ആത്മകഥ തുടങ്ങിയവ ശേഖരത്തിലുണ്ട്. കുട്ടികൾ ക്ലാസ്സിൽ ഒഴിവുള്ള സമയങ്ങളിൽ പുസ്തകം വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നുണ്ട്. മാസാവസാനം മികച്ച കുറിപ്പ് അവതരണത്തിന് സമ്മാനം നൽകും. ഇത് ഒരു ക്ലാസ്സ് തല പ്രവർത്തനം ആണ്. പുസ്തകങ്ങൾ വീട്ടിലേക്ക് കൊടുത്ത് വിടാറില്ല. ഹെഡ് മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. ' ഞാൻ മലാല ' എന്ന പുസ്തകം നൽകിക്കൊണ്ട് സരോജിനി ടീച്ചർ ആശംസയും ക്ലാസ്സ് ലൈബ്രേറിയൻ ഫിദ സ്വാഗതവും, ഷമീം നന്ദിയും പറഞ്ഞു. നസ്റിൻ, ഷിറിൻ എന്നിവർ വായനക്കുറിപ്പ് അവതരിപ്പിച്ചു. ഈ വർഷത്തെ തനത് പ്രവർത്തനമായി ഇതിനെ കണക്കാക്കുന്നു.

.അദ്ധ്യാപകദിനം

അധ്യാപകദിനത്തോടനുബന്ധിച്ച് പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ആശംസാവചനങ്ങൾ, മഹത് വചനങ്ങൾ, എന്നിവ ചുമരുകളിൽ പതിപ്പിച്ചു. വിദ്യാലയവൃക്ഷം നി൪മ്മിച്ചു ഹൈസ്കൂൾ വിഭാഗതതിൽ എസ്.പി.സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപക൪ക്കും പൂവു നല്കി ആദരിച്ചു.


സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരം

സബ് ജില്ലാതല രാമായണപ്രശ്നോത്തരി മത്സരത്തിൽ ഈ സ്കൂൂളിലെ അശ്വതി ഒ.ടി, കൃഷ്ണപ്രിയ എന്നിവ൪ രണ്ടാം സ്ഥാനം നേടി.








വിദ്യാർത്ഥികളുടെ സർഗ സൃഷ്ടികൾ

1.തസ്നിഖാൻ +1 സയൻസ്


കവിത

ജ്യുതി രഘുപ്രസാദ്

എട്ടാംതരം ഡി

പ്രവേശനോത്സവഗാനം

വരിക വരിക സോദരേ..

പുതിയ വിദ്യാലയത്തിൽ

ഒത്തിരിപ്പേർ നിങ്ങളെ

കാത്തിതാനില്ക്കുന്നു.

പീലിക്കുടയും ചൂടീട്ട്

പുത്തനുടുപ്പുമണിഞ്ഞിട്ട്

പുത്തൻ ബാഗും തോളിലിട്ട്

വന്നണഞ്ഞ കൂട്ടരേ...

പുതിയ ടീച്ചറേ കാണേണ്ടേ

പുത്തനറിവുകൾ നേടണ്ടേ

പുതിയകാര്യം പഠിക്കേണ്ട

പുതിയ കൂട്ടുകൾ കൂടേണ്ടേ

സ്വാഗതം കൂട്ടരേ

അക്ഷരമുറ്റത്തേക്ക്

സ്വാഗതം സുസ്വാഗതം.

ഞങ്ങളുടെ സ്വാഗതം...



അധ്യാപകരുടെ സർഗ സൃഷ്ടികൾ

1.മീന ജോസഫ്

2.മീന ജോസഫ്

മീന ജോസഫ്
മീന ജോസഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1924 - 1929
1929 - 1941
1941 - 1942
1942 - 1951 സുബ്രമണ്യൻ
1951 - 1955 ജോൺ ജെ മററം
1955 - 1958 ശ്രീനാരായണൻ
1958 - 1961 മഹേന്ദ്രൻ
1961 - 1972 കുഞ്ഞബ്ദുള്ള ടി
1972 - 1983 മൂസക്കോയ പി കെ

കുട്ടികൃഷ്ണൻ

1983 - 1987 സുബ്രമണ്യൻ ടി
1987 - 1988 വാസു കെ
1989 - 1990 നാരായണൻ നമ്പൂതിരി

‌ഉമ്മുക്കുൽസു കെ എം

1990 - 1992 സരോജിനി സി പി
1992 - 2001 ദേവേശൻ
2001 - 2002 എൽസമ്മ സി ടി
2002 - 2004 ശ്യാമള എ ൻ
2004 - 2005 ഉഷ
2006 - 2008 മഞ്ചറ മുഹമ്മദലി
2008 - 2010 ലില്ലിക്കുട്ടി
2010 - 2014 സെബാസ്റ്റ്യൻ തോമസ്
2014 - 2015 മോഹൻകുമാർ കെ
2015 - 2018 ഹേമലത കെ
20118-2019 അബ്ദുൾ ലത്തീഫ് കെ
2019-2020 അനിത സി എ
2020-2021 അനിത സി എ
2021-2022 അബ്ദുൽമജീദ് കെ വി
2022-2023 റംലത് പി വി
2023- ഉഷ കെ വി

അധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് വിഷയം / വിഭാഗം
1 ഹസീല പ്രിൻസിപ്പാൾ
2 ഉഷ കെ  വി ഹെഡ്മാസ്റ്റർ
3 ജാഫർ ചെമ്പകത്ത്
4 ജുമാൻ ടി കെ
5 ജയരാജൻ വി കെ
6 സനിത എസ് എൽ
7 ജാസ്മിൻ കവിതണ്ണ
8 ബബിഷ വി
9 അബ്ദുൽസലാം പി വി
10 സബീല ഇ
11 ടി പ്രിയ
12 ബോബി ജോസഫ്
13 സിന്ധു കെ
14 മീന ജോസഫ്
15 സുരേഖ പിഎസ്
16 ഷിബി കെ സി
17 മുഹമ്മദ് പി പി
18 സജിത എം
19 അനുഷ ടി ടി
20 ശ്രീകുമാരി കെ എൻ
21 സരോജിനി സി
22 ഷീല എം എൽ
23 ടോമി ചെറിയാൻ
24 അൻസിറ
25 അജില പി കെ
26 ഷൈജ ജോസ്
27 രേഷ്മ പി
28 ശിവരഞ്ജിനി എസ്
29 നവീന ജോർജ്
30 ശ്രീജ പി നായർ
31 ഷെറീന ബി
32 സന്ധ്യ തോമസ്
33 ഷാന്റി കെ എസ്
34 രവീന്ദ്രൻ കെ ജി
35 സുബ്ഹാൻ ബാബു എം സി
36 പ്രസീന പി
37 ബിഷാര ബിന്ദ്  എം
38 മാളു പി കെ
39 ബിന്ദു ബാസ്റ്റ്യൻ സി
40 ഷീജ പികെ
41 പവിത്രമണി എം ഐ
42 അനിതകുമാരി കെ
43 ആശാദേവി സിജി
44 നസീമ കെ ടി
45 ഷാഹിദ പികെ
46 ലിജേഷ്  കെ സി
47 മുഹമ്മദ് ഇർഷാദ് പി
48 മിഥുൽ ആർ ദാസ്
49 സതീശൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അൻജും ഹുസൈൻ - ഡോക്ട൪

അജയ് - ഡോക്ട൪

ഷാരോൺ മാത്യു - ചാ൪ട്ടേഡ് അക്കൗണ്ടന്റ്

വഴികാട്ടി

  • NH 212ന് തൊട്ട്, മുക്കം ടൗണിൽനിന്നും 6 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് സിറ്റിയിൽ നിന്നും 41 കിലോമീറ്ററും കരിപ്പൂർ(കോഴിക്കോട്) എയർപോർട്ടിൽ നിന്ന് 39 കിലോമീറ്ററും അകലം
Map

20