ജി എൽ പി എസ് കൂടലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടലിൽ
ഗുണത, തുല്യത, സന്തോഷം
വിലാസം
നാഗംപാറ

ചാത്തങ്കോട്ട് നട പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ9995280402
ഇമെയിൽglpskoodalil2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്16415 (സമേതം)
യുഡൈസ് കോഡ്32040700107
വിക്കിഡാറ്റQ64552004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകാവിലുംപാറ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ എം എസ്
പി.ടി.എ. പ്രസിഡണ്ട്രാജിഷ്
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ അഖിൽ
അവസാനം തിരുത്തിയത്
27-11-202516415


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നാഗംപാറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ കൂടലിൽ

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്നത്. കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.

2010 ൽ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പോയിൻറ് നേടാനും,2016-17 ലെ ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വച്ഛവിദ്യാലയ പുരസ്കാരവും,മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് വിദ്യാലയത്തിലെ പിടിയെ മൂന്നുതവണ ജില്ലാ ഉപജില്ലാതലത്തിൽ അംഗീകാരവും നേടിയിട്ടുണ്ട്.വർഷങ്ങളായി തുടർച്ചയായുള്ള എൽഎസ്എസ് നേട്ടവും സ്കൂളിൻ്റെ മികവുകളിൽ ഒന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ പരിശീലനം
  • സംഗീത ഉപകരണ പരിശീലനം
  • വായനയ്ക്ക് ഒരു ഇടം
  • കിഡ്സ് ജാലകം
  • അറിവുത്സവം- മെഗാ ക്വിസ്
  • സ്കൂൾ അക്കാദമിക് കലണ്ടർ
  • അബാക്കസ് പരിശീലനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാനന്ദൻ
  2. പി.വസന്ത
  3. കെ.എ.ഹരിദാസൻ
  4. ടി.രാജൻ
  5. മേരികുട്ടി ജോസഫ്
  6. പി.കെ. ബാബു
  7. വി.കെ ചന്ദ്രൻ

നേട്ടങ്ങൾ

IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് 86% മാർക്കുനേടാൻ കഴിഞ്ഞത് വൈവിധ്യമാർന്ന തലങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ്.സബ്ജില്ലാഗണിതശാസ്ത്ര,പ്രവർത്തിപരിചയ കലമേളകളിൽ തുടർച്ചയായ മികവാർന്ന നേട്ടങ്ങൾ .കഴിഞ്ഞ

കുറേ വർഷങ്ങളിലായി തുടർച്ചയായി LSS നേടുന്നകുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 3 തവണ നേടി. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീജിത്ത് ( DYSP KOZHICODE )
  2. അജയ്. ആർ.രാജ് (CIVIL SERVICE )
  3. തേജാ ലക്ഷമി ( Adv .High court )

വഴികാട്ടി

  • തൊട്ടിൽപ്പാലത്ത് നിന്നും ജീപ്പ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ചാത്തൻകോട്ടുനടയിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടലിൽ&oldid=2910832" എന്ന താളിൽനിന്ന് ശേഖരിച്ചത്