എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ് | |
---|---|
വിലാസം | |
മേലുകര കോഴഞ്ചേരി , കോഴഞ്ചേരി പി.ഒ. , 689641 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mtlpsmelukarawest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38422 (സമേതം) |
യുഡൈസ് കോഡ് | 32120401406 |
വിക്കിഡാറ്റ | Q87598062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | എലിസബത്ത് ജേക്കബ്ബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എം റ്റി എൽ പി എസ് മേലുകര വെസ്റ്റ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ് മേലുകര. പുണ്യനദിയായ പമ്പയുടെ ഓളങ്ങൾ തഴുകുന്ന, വഞ്ചി പാട്ടിന്റെ ഈണവും ഈ നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ 1895-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. വിദ്യാലയങ്ങൾ നന്നേ വിരളമായ ആയതിനാൽ മേലുകര കീഴുകര,ദേശ നിവാസികളായ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അമ്മ നത്ത് തോമസ് അവർകളുടെ യും തുടർന്ന് വല്യ തറയിൽ സക്കറിയാ അവർകളുടെ യും വീട്ടിൽ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു. വിദ്യാർത്ഥികൾ ധാരാളം വന്നു ചേർന്നതിനാൽ ഓലമേഞ്ഞ കെട്ടിടത്തിൽ രണ്ടു ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് ക്ലാസ്സ് മൂന്നാക്കി. തുടർന്ന് അഞ്ച് ക്ലാസ്സ് ഉള്ള സ്കൂളായി ഉയർത്തി. അഞ്ചാം ക്ലാസ് യുപി സ്കൂളിനോട് ചേർന്നപ്പോൾ നാല് ക്ലാസ്സുകളും ഉള്ള സ്കൂളായി ഈ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ വിദ്യാലയത്തിലെ സംഭാവനയാണ്. ഇപ്പോൾ ഇവിടെ പ്രധാന അദ്ധ്യാപികയും മറ്റൊരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.2019 -ൽ ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മർത്തോമ കോപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഇരുപത്തിയഞ്ചു സെൻറ് പുരയിടത്തിൽ നാലു ക്ലാസുകൾ,
സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് മുറി എന്നിവയടങ്ങിയ കെട്ടിടത്തിന് പുറമേ പാചകപ്പുര, വിശാലമായ കളിസ്ഥലം ഉല്ലാസത്തിന് വേണ്ട കളി ഉപകരണങ്ങൾ, കുടിവെള്ളം തുടങ്ങിയവ സ്കൂളിനെ ആകർഷകമാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്
മൈക്ക് സെറ്റ് ഉണ്ട്. ക്ലാസ് മുറിയിൽ ആകർഷകമായ ഫർണിച്ചറുകൾ, ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തിയെടുക്കുന്നതിന് അറിവ് വർധിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള പുസ്തക ശേഖരണം ഒരുക്കിയിട്ടുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. അവ ക്ലാസുകളിൽ പ്രയോജനപ്പെടുത്തുന്നു. സ്കൂളിലെ ചുമരുകളിൽ കുട്ടികളുടെ മനംകവരുന്ന ചിന്തോദീപകങ്ങളായ ചുമർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
* പതിപ്പുകൾ
* പ്രവർത്തിപരിചയം
* ബാലസഭ
* പഠനയാത്ര
* പഠനോത്സവം
* ക്ലീൻ സ്കൂൾ, ഗ്രീൻ സ്കൂൾ, ഹ്യൂമൻ സ്കൂൾ
* കൗൺസിലിംഗ് ക്ലാസ്
* പ്രതിഭകളെ ആദരിക്കൽ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* നല്ല പാഠം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. ചിറക്കരോട്ട് ആശാൻ
- ശ്രീ. റ്റി .സി ചാക്കോ
- ശ്രീ. വേലുപ്പിള്ള
- ശ്രീ. വർഗീസ്
- ശ്രീ. റ്റി.എബ്രഹാം
- ശ്രീ.വി.പി ജോൺ
- ശ്രീ. എം.ചാക്കോ
- ശ്രീ. പണിക്കർ
- ശ്രീമതി. സി. വി മേരി
- ശ്രീമതി. E. T ശോശാമ്മ
- ശ്രീമതി. മറിയാമ്മ മത്തായി
- ശ്രീ. കോശി ജോർജ്
- ശ്രീമതി.N. M അന്നമ്മ
- ശ്രീ. ജോർജ് ഉമ്മൻ
- ശ്രീമതി. M. T ഏലിയാമ്മ
- ശ്രീമതി. ശോശാമ്മ ഫിലിപ്പ്
മികവുകൾ
2014 മുതൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടർച്ചയായിഅവാർഡ് ജേതാക്കൾ ആണ്.
- മികച്ച പി ടി എ
- നല്ലപാഠം ഗാന്ധിജയന്തി ദിനാചരണത്തിന് ഭാഗമായി നടത്തിയ സ്റ്റാമ്പ് നിർമാണത്തിലെ ജില്ലാതലത്തിൽ കുമാരി അളകനന്ദ വിജയിയായി
- നല്ല പാഠം ട്വന്റി20 ചലഞ്ച് ജേതാക്കൾ കുമാരി അനഘാ സുനിൽ, ഇമ്മാനുവൽ മാർട്ടിൻ ജിജോ, കാശിനാഥ്, അനാമിക എസ്, ഷിബിൻ ഷിജു എബ്രഹാം.
- യുറീക്ക വിജ്ഞാനോത്സവം
- കലോത്സവം
- ശാസ്ത്രമേള
- മികച്ച അധ്യാപനം
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- സ്വാതന്ത്രദിനം
- റിപ്പബ്ലിക് ദിനം
- ഓണാഘോഷം
- അദ്ധ്യാപക ദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- ക്രിസ്മസ് ആഘോഷം
അദ്ധ്യാപകർ
* റെനി ചാക്കോ
* സുമ ജോൺ
*ലിജി ജോസഫ്
ക്ലബുകൾ
- വിദ്യാരംഗം
- ഹെൽത്ത് ക്ലബ്ബ്
- സുരക്ഷാ ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ശശിധരൻ നായർ ( വഞ്ചിപ്പാട്ട് ആചാര്യർ )
- ശ്രീ. തോമസ് കുര്യൻ ( ബാഡ്മിന്റൺ താരം )
- ശ്രീ. ശിവൻകുട്ടി പാലക്കൽ ( വള്ളപ്പാട്ട് )
- കുമാരി. സിന്ധു ( ഗാന പ്രവീൺ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38422
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ