ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി ആർ എഫ് ടി എച്ച് ആൻഡ് വി എച്ച് എസ് എസ് അർത്തുങ്കൽ | |
---|---|
വിലാസം | |
അർത്തുങ്കൽ അർത്തുങ്കൽ , അർത്തുങ്കൽ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഫോൺ | 0478 2573357 |
ഇമെയിൽ | 34002alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34002 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 903003 |
യുഡൈസ് കോഡ് | 32110400406 |
വിക്കിഡാറ്റ | Q87477492 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജി |
പ്രധാന അദ്ധ്യാപകൻ | എസ്.പ്രദീപ് |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
16-11-2024 | Pradeepan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1984 ൽ സ്‌ഥാപിതമായ ഈ സർക്കാർ വിദ്യാലയം തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ചുമതലയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇവിടെ താമസിച്ചു പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യമുണ്ട്. വോക്കേഷണൽ ഹയർസെക്കന്ററി വിഭാഗവും ഇപ്പോൾ ഈ വിദ്യാലയത്തിലുണ്ട്
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂൾ റെസിഡെൻഷ്യൽ ആയതുകൊണ്ട് അതിവിശാലമായ ഒരു ഹോസ്റ്റലും മെസ്സ് ഹാളും ഇതോടൊപ്പം ഉണ്ട്.
ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും കൂടി ഒരു സ്മാർട്ട് റൂം ഉണ്ട്. സ്കൂളിന് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്കാണ് സ്കൂളിൽ അഡ്മിഷൻ ലഭിക്കുക. മറ്റുള്ള സ്കൂളുകളെ അപേക്ഷിച് ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ഉപപാഠപുസ്തകത്തിന് പകരം ഫിഷറീസ് സയൻസ് ആണ് പഠിപ്പിക്കുന്നത്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് നോട്ട്ബുക്ക് ,പേന,പെൻസിൽ,യൂണിഫോം,ബെൽറ്റ് ,ഷൂസ്,മുതലായവയും റെസിഡൻഷ്യൽ സ്‌കൂൾ ആയതിനാൽ താമസിച്ചു കൊണ്ട് പഠിക്കുന്ന ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണം, ബെഡ്,ബെഡ്ഷീറ്റ്,പില്ലോ,വസ്ത്രങ്ങൾ,സോപ്പ്,തോർത്ത്,തുടങ്ങിയ എല്ലാവശ്യവസ്തുക്കളും ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- അസാപ്
- യോഗ
- കരകൗശല വസ്തുക്കളുടെ നിർമാണം
- കരിയർ ഗൈഡൻസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- അഭിലാഷ് കുമാർ, എലിസബത്, സലില, പ്രേമരാജൻ,നുജുമ, ഇല്ലീബ, ശുഭാമണി , ഹഫ്‌സ,ഹെലൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി വ്യത്യസ്ത മേഖലകളിൽ തനതായ മുദ്ര പതിപ്പിച്ച പൂർവ്വവിദ്യാർഥികളുടെ വിവരങ്ങൾ
ക്ര മം | പേര് | പഠിച്ച കാലം | കർമരംഗം | ചിത്രം | |
---|---|---|---|---|---|
1 | മനോജ് | 1987-90 | സർക്കാർ സർവീസ് ( അസിസ്റ്റൻ്ര് കമ്മീഷണർ ഓഫ് പോലീസ് കൊച്ചി സിറ്റി പോലീസ്) | ||
2 | മാർട്ടിൻ | സർക്കാർ സർവീസ്
(വൊക്കേഷണൽ ഹയർ സെക്കന്ററി ഹൈസ്കൂൾ,ജി.ആർ.എഫ്.റ്റി.എച്ച്.എസ്,അർത്തുങ്കൽ) |
|||
3 | ഔസേപ്പച്ചൻ |
|
|||
4 | പി.ജി,സൈറസ് | 1992-95 | പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് | ||
- പി.ജി.സൈറസ് (പ്രസിഡന്റ് പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്)
- ഔസേപ്പച്ചൻ (ലാബ് അസിസ്റ്റന്റ്,ജി.ആർഎഫ്.റ്റി.എച്ച്.എസ്&വി.എച്ച്.എസ്.എസ്.അർത്തുങ്കൽ)
വഴികാട്ടി
- ചേർത്തല റെയിൽവേസ്റ്റേഷനിൽ നിന്ന് 6 കി.മി അകലത്തായി, ചേർത്തല-ആലപ്പുഴ തീരദേശ റോഡിൽ ചമ്പക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
- അർത്തുങ്കൽ പള്ളിയിൽ നിന്ന് 750 മീറ്റർ അകലെ മാത്രമാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34002
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ