എൻ എ യു പി എസ് മാനികാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എ യു പി എസ് മാനികാവ്
വിലാസം
മാനികാവ്

ചൂതുപാറ പി.ഒ.
,
673596
,
വയനാട് ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽnaaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്15362 (സമേതം)
യുഡൈസ് കോഡ്32030201404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മീനങ്ങാടി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ172
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറെജി പി വി
പി.ടി.എ. പ്രസിഡണ്ട്ജ്യുബൽ പ്രഭ എസ്.പി.
എം.പി.ടി.എ. പ്രസിഡണ്ട്ബീന സുരാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മാനികാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എൻ എ യു പി എസ് മാനികാവ് . ഇവിടെ 101 ആൺ കുട്ടികളും 71പെൺകുട്ടികളും അടക്കം 172 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

വിദ്യാലയ ചരിത്രം

ശ്രീ മാനികാവ് മഹാശിവക്ഷേത്രത്താൽ പ്രസിദ്ധമായ മാനികാവ് പ്രദേശത്ത് വിദ്യാഭ്യാസത്തിനോ സാംസ്കാരിക ഉന്നമനത്തിനോ യാതൊരു വിധ സൗകര്യങ്ങളും ഇല്ലാ തിരുന്ന കാലത്ത് പ്രദേശത്തെ പ്രമാണിയും ദീർഘദർശിയുമായ ശ്രീ വെള്ളംകൊല്ലി പെമു എന്ന പേമുത്തൻ ദാനമായി നൽകിയ സ്ഥലത്ത് തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ  ശ്രീ പെമുത്തനും മറ്റു ചില മഹാ വ്യക്തികളും ചേർന്ന് തുടങ്ങി വച്ച ഒരു കുടിപ്പള്ളിക്കുടത്തിലൂടെ നമ്മുടെ ഇന്നത്തെ വിദ്യാലയം പിറവികൊണ്ടു.

ചരിത്രം

വിദ്യാലയത്തിന്റെ തുടർന്നുള്ള നടത്തിപ്പ് പല കാരണങ്ങളാലും വഴിമുട്ടിയപ്പോൾ അധികാരികൾ വിദ്യാലയം മാനികാവ് ദേവസ്വത്തിന്റെ അധികാരത്തിലേക്ക് നടത്തിപ്പി നായി വിട്ടുകൊടുത്തു. പിൽക്കാലത്ത് വിദ്യാലയം നാവാദയ ആദിവാസി എയ്ഡഡ് സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

school

വിശാലമായ കളിസ്ഥലം . നാല് ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന മുളങ്കൂട്ടങ്ങളാലും മരങ്ങളാലും മനോഹരമായ ക്യാമ്പസ്.മുറ്റത്തു നിൽക്കുന്ന മുത്തശ്ശിമാവും വർഷങ്ങളായി പഴക്കമുള്ള പേരാലും ഈ സ്കൂളിൻറെ മാറ്റുകൂട്ടുന്നു.കുട്ടികൾക്ക് ആവശ്യമുള്ള വിശാലമായ ലൈബ്രറി ശുചിമുറികൾ ,വാഹനസൗകര്യം എല്ലാം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1961 മുതൽ 1993 വരെ വിദ്യാലയത്തിന്റെ പ്രധാനധ്യാപകനായി ചുമതല വഹിച്ച മികച്ച അധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ എം ജി വിശ്വ നാഥൻ മാസ്റ്ററുടെ കാലഘട്ടത്തിൽ വിദ്യാലയത്തിന് എടുത്തുപറയത്തക്കതായ നേട്ടങ്ങളും പുരോഗതിയും ഉണ്ടായിട്ടുണ്ട്. 1979 ൽ പ്രൈമറി തലത്തിൽ നിന്നും അപ്പർ പ്രൈമറി തലത്തി ലേക്ക് വിദ്യാലയം ഉയർത്തപ്പെട്ടു. ഗ്രാമത്തിലെ അത്തരത്തിലുള്ള ആദ്യ വിദ്യാലയമായി രുന്നു അത്. അന്ന് ഈ വിദ്യാലയത്തിന്റെ പടികടന്നെത്തിയ അനേകം കുരുന്നുകളിൽ ഏറിയ പങ്കും വിജയകരമായി വിദ്യാഭ്യാസം പൂർത്തിയാക്കി കലാ-കായിക-കാർഷിക -സാംസ്കാരിക രംഗങ്ങളിൽ ചലനം സൃഷ്ടിച്ച വ്യക്തികളായി മാറിയിട്ടുണ്ട്. അവരുടെ | വിജയം വിദ്യാലയ ചരിത്രത്തിൽ അഭിമാനപൂർവ്വം എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. തുടർന്ന് 1993 മുതൽ 2011 വരെ ശ്രീ.പി.വി പൗലോസും 2012 മുതൽ 2014 വരെ ശ്രീമതി പി. കെ. സൗദാമിനിയും, 2015 മുതൽ 2017 വരെ ശ്രീ.ടി.ജെ ജോസഫ് എന്നിവരും പ്രധാനാദ്ധ്യാ പകരായി. 2017 ജൂൺ മുതൽ ശ്രീ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാ ലയം പ്രവർത്തിച്ചു വരുന്നത്.

നേട്ടങ്ങൾകേരള സർക്കാരിൻറെ വനമിത്ര പുരസ്കാരം, സുഗതകുമാരി പുരസ്കാരം തുടങ്ങി ഒട്ടനവധി അവാർഡുകൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മാനികാവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=എൻ_എ_യു_പി_എസ്_മാനികാവ്&oldid=2535239" എന്ന താളിൽനിന്ന് ശേഖരിച്ചത്