എൻ എ യു പി എസ് മാനികാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957 ഓടു കൂടി ഈ കുടിപ്പള്ളിക്കൂടം പ്രാഥ മികതലം വരെയുള്ള വിദ്യാലയമായി മാറി. വിദ്യാലത്തിലെത്തിയ കുരുന്നുകൾക്ക് ആദ്യ ക്ഷരം പകർന്നുകൊടുത്തുകൊണ്ട് ശ്രീ ഗോവിന്ദൻ നായർ വിദ്യാലയപ്രധമാധ്യാപകനും അതുമൂലം നാടിന്റെ സാംസ്കാരിക പുരോഗമനത്തിന് വഴിതെളിച്ച വ്യക്തിയുമായി ചരിത്രത്തിൽ ഇടം നേടി. കർമാവനായ ശ്രീ മർക്കോസ് തുടർന്ന് വിദ്യാലയ ത്തിൽ പ്രധാനാദ്ധ്യാപകനായി. വിദ്യാലയ ചരിത്രത്തിൽ വിസ്മരിക്കപ്പെടാനാവാത്ത അന വധി വ്യക്തികൾ വേറെയുമുണ്ട്. ശ്രീ കുപ്പത്തോട് ബാലകൃഷ്ണൻ നായർ, ശ്രീ.പി.സി ദാമോദരൻ നായർ, ശ്രീ. ടി.എൻ ബാലകൃഷ്ണൻ ( മുത്തു നായർ

) എന്നിവരും മലബാർ ദേവസ്വം ബോർഡിന്റെ എക്സിക്യുട്ടീവ് ഓഫീസർമാരായ ടി.വി രവീന്ദ്രൻ കെ.എം അരവിന്ദൻ, ശ്രീ നാരായണൻ നമ്പൂതിരി, ശ്രീ കെ.സി സദാനന്ദൻ, ശ്രീജിവി ബാല കൃഷ്ണൻ എന്നിവരും വ്യത്യസ്ഥ കാലഘട്ടങ്ങളിൽ മാനേജർ പദവി വഹിച്ചു കൊണ്ട് വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു