ഗവ. എച്ച് എസ് എസ് ഏഴിക്കര/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം/ഇംഗ്ലീഷ് ബോധനമാധ്യമങ്ങളിലായി ഏകദേശം 90 കുട്ടികളോളം പ‍ഠിക്കുന്നുണ്ട്.

ഓരോ വർഷവും SSLC പരീക്ഷയിൽ 100 ശതമാനം മികച്ച വിജയം കരസ്ഥമാക്കുന്ന ഈ സ്കൂളിൽ നിന്ന് FULL A PLUS കരസ്ഥമാക്കുന്ന കുട്ടികളും ഉണ്ട്. MInimum D+ Maximum A+ ഈ ലക്ഷ്യത്തെ മുൻനിറുത്തി . നൈറ്റ് ക്ലാസ് , സായഹ്ന ക്ലാസ് തുടങ്ങിയ പരിശീലന പരിപാടികൾ എല്ലാ വർഷവും ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.

NMMS സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും നിരവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കോളർഷിപ്പിനർഹരാവുകയും ചെയ്യാറുണ്ട്.അതിനായുള്ള പരീശീലനപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു..

മലയാള ഭാഷാ മികവ് വർധിപ്പിക്കുന്നതിനു വേണ്ട പരിപാടികൾ നടപ്പിലാക്കി വരുന്നു..

കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി പഠനയാത്രകൾ നടത്താറുണ്ട്.

ഓരോ കുട്ടിയ്ക്കും സ്വതന്ത്രമായി കംപ്യൂട്ടർ ഉപയോഗിക്കാനുള്ള സൗകര്യം കംപ്യൂട്ടർ ലാബിൽ ഒരുക്കിയിട്ടുണ്ട്.