ഗവ. എച്ച് എസ് എസ് ഏഴിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരൽപം ചരിത്രം

കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി. അന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ  സ്കൂളിൽ ആൺകുട്ടികൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ .ആദ്യ ബാച്ചിലെ കുട്ടികൾക്ക് പ്രവേശനം നൽകിയത് മൂന്നാം ക്ലാസിലേക്കാണ്. നിലത്തെഴുത്ത് ആശാൻ മാരുടെ കീഴിൽ എഴുത്തും വായനയും വശമാക്കിയ ധാരാളം കുട്ടികൾ അന്നുണ്ടായിരുന്നു അവരുടെ പഠന നിലവാരം പരിഗണിച്ചായിരിക്കാം മൂന്നാം ക്ലാസ്സിൽ അഡ്മിഷൻ നൽകിയത്. പേരക്കൂറ്റ് രാമൻ പിള്ള സാർ, കല്ലറക്കൽ തോമസ് ഗബ്രിയേൽ എന്നിവർ ആദ്യത്തെ വിദ്യാർത്ഥികളിൽ പെടുന്നു .1917 ആയപ്പോഴേക്കും ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് പഠിപ്പിക്കാമെന്ന് ഉത്തരവുണ്ടായി. അതനുസരിച്ച് പിന്നീട് പെൺകുട്ടികളെയും ചേർത്ത് തുടങ്ങി.പിന്നീട് 1963ൽ യു.പി സ്‌കൂളായും 1980 ൽ ഹൈസ്‌കൂളായും ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി.സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയർത്തികിട്ടിയത്. ഹൈസ്‌കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.