സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

സ്കൂൾ ഹെൽത്ത് ക്ലബ്

"ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം .പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ പുലർത്തേണ്ട മികവിനൊപ്പം തന്നെ വിദ്യാർത്ഥികളുടെ മാനസീക-ശാരീരിക  ആരോഗ്യവുംമികച്ചതായിരിക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ് ആണ് ഞങ്ങളുടെ സ്കൂളിലേത് .ഓരോ ക്ലാസ്സുകളിൽ നിന്നും 5 വിദ്യാർത്ഥികളെവീതം ഉൾപ്പെടുത്തി ക്കൊണ്ടാണ് ഓരോ അധ്യായന വർഷാരംഭവും ഹെൽത്ത്ക്ലബ് പ്രവർത്തനസജ്ജമാകുന്നത

ഗണിത ക്ലബ്

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ലാബ് പ്രവർത്തിച്ചു വരുന്നു .ഓരോ ഗണിത മൂലയിലും വിവിധ ഗണിത രൂപങ്ങൾ ,നാണയങ്ങൾ ,അബാക്കസ്,സംഖ്യ കാർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട് 2019 -2020 സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്തിൽ  നടത്തിയ ഉല്ലാസ ഗണിതം കളികളിലൂടെ കൂടുതൽ രസകരമായി തീർന്നു .

എല്ലാ വർഷവും ഓരോ ക്ലാസിലെയും കുട്ടികൾ നിർമിച്ച ചാർട്ടുകൾ ഉപകരണങ്ങൾ ,പതിപ്പുകൾ,എന്നിവയുടെ പ്രദർശനവും മെട്രിക് മേളകളും നടത്തിന്നു .  

 സയൻസ് ക്ലബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ശാസ്ത്രാഭിരുചി ഓരോ കുട്ടികളിലും വളർത്തിയെടുക്കാൻ സാധിക്കുന്നു .ഓരോ ക്ലാസിലെയും ശാസ്ത്ര കോർണർ പടനാഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ ചെയ്യുന്നതിന്  സഹായകമാണ് .എല്ലാമാസവും ശാസ്ത്രവുമായി ബന്ധപ്പെട്ട ക്വിസ്സുകൾ നടത്തി വരുന്നു .ശാസ്ത്രലാബിലെ ഉപകാരങ്ങൾ ഉപയോഗിച്ച് കുട്ടികൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി..

ഓരോ അധ്യയന വർഷത്തിന്റെ ആരംഭത്തിലും മികവുറ്റ രീതിയിൽ ഉൽഘാടനം നടത്തി വരുന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികൾ കലാപരിപാടികൾ വളരെ മികവുറ്റ രീതിയിൽ മത്സരബുദ്ധിയോടെ അവതരിപ്പിക്കുന്നു. ഈ പരിപാടികളെ ചുമതല ഉള്ള അധ്യാപകന്റെ നേതൃത്വത്തിൽ  ഉള്ള ഒരു പാനൽ വിലയിരുത്തി കാലാഭിരുചി ഉള്ള കുട്ടികളെ കണ്ടെത്തുകയും ,ആ കുട്ടികളെ അവരവരുടെ മേഖലകളിൽ വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു. ഈ പരിശീലനത്തിൽ പങ്കെടുത്തു മികവ് പുലർത്തുന്ന കുട്ടികൾക്കു സ്കൂൾ തലം മുതൽ ഉപജില്ലാതലം വരെയും കൂടാതെ സമൂഹത്തിലെ വിവിധ മേഖലകളിൽ  നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി അവസരം ഒരുക്കുന്നു.